ആയിരങ്ങളല്ല, ആഴ്ചയിൽ വാങ്ങുന്നത് ലക്ഷങ്ങൾ; ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം ഞെട്ടി,കമൽഹാസൻ വാങ്ങുന്നത്...
ചെന്നൈ: ബിഗ് ബോസ് തമിഴ് സീസൺ 7 ന് തുടക്കമായിരിക്കുകയാണ്. 19 മത്സരാർത്ഥികളാണ് പുതിയ സീസണിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി തുടത്തിൽ തന്നെ മത്സരാർത്ഥികൾ തമ്മിൽ കടുത്ത പോരിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
അതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മത്സരാർത്ഥികളുടെ ആഴ്ചയിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. വിശദമായി തന്നെ വായിക്കാം

കൂൾ സുരേഷ്, പൂർണിമ രവി,രവീണ ദാഹ,പ്രദീപ് ആന്റണി, നിക്സൺ, വിനുഷ ദേവി, മണിചന്ദ്ര,അക്ഷയ ഉദയകുമാർ, ജോവിക വിജയകുമാർ,ഐഷു ആഡ്സ്, മായാ കൃഷ്ണൻ,വിഷ്ണു വിജയ്, ശ്രാവണൻ വിക്രം, യുഗേന്ദ്ര വാസുദേവൻ, വിചിത്ര, ഭവ ചെല്ലദുരൈ,അനന്യ എസ് റാവു, വിജയ് വരുമ എന്നിവരാണ് ഷോയിലെ മത്സരാർത്ഥികൾ. മത്സരാർത്ഥികൾക്ക് 3 ലക്ഷം വരെ ആഴ്ചയിൽ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
ഇതിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് എഴുത്തുകാരനും നടനുമായ ഭാവ ചെല്ലാദുരൈയ്ക്കാണത്രേ. 1 മുതൽ 3 ലക്ഷം വരെയാണ് ഭാവയ്ക്ക് ലഭിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു. കൊമേഡിയൻ ആയ കൂൾ സുരേഷാണ് ഷോയിലെ മറ്റൊരു പ്രധാന മുഖം. തമിഴ്, തെലുഗ് സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സുരേഷിന് ആഴ്ചയിൽ 1.30 ലക്ഷം വരെ ലഭിക്കുന്നണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ പൂർണിമ രവിക്ക് 1 ലക്ഷമാണ് പ്രതിഫലം. നടി രവീണ ദാഹയ്ക്ക് 1.80 ലക്ഷം ലഭിക്കുന്നുണ്ട്. അരുവി, ദാദ, വാഴ് തുടങ്ങിയ ജനപ്രിയ തമിഴ് ചിത്രങ്ങളിൽ തിളങ്ങിയ നടൻ പ്രദീപ് ആന്റണി പ്രതിവാരം 1.50 മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കുന്നതായി റിപ്പോർട്ട്.ഷോയിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന മറ്റൊരു മത്സരാർത്ഥി വിഷ്ണു വിജയ് ആണ്. ആഴ്ചയിൽ 2 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഷോയുടെ അവതാരകനായ കമൽഹാസന് പുതിയ സീസണിനായി 130 കോടി വരെയാണ് പ്രതിഫലം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഏത് ഭാഷയിലും ഷോയുടെ അവതാരകർക്ക് ഞെട്ടിക്കുന്ന പ്രതിഫലമാണ് ലഭിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 5 അവതരിപ്പിക്കാൻ നേരത്തേ മോഹൻലാലിന് 18 കോടിയാണ് പ്രതിഫലം എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അടുത്ത സീസണിലും മോഹൻലാൽ തന്നെയായിരിക്കും അവതാരകനായി എത്തുക. അന്ന് മോഹൻലാൽ എത്രയായിരിക്കും വാങ്ങുകയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications