Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് അവതാരകനാകാൻ വിജയ് സേതുപതി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ? കണ്ണ് തള്ളല്ലേ, ഇതാ കണക്ക്

ഒടുവിൽ ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണിൽ ആര് അവതാരകനായി എത്തുമെന്ന കാര്യത്തിൽ സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ വിജയ് സേതുപതിയാണ് കമല്‍ഹാസന് പകരം ഷോ അവതാരകനായി എത്തുന്നത്. കഴിഞ്ഞ ദിവസം പുതിയ സീസണിന്റെ ആദ്യ പ്രമോ പുറത്തിറങ്ങി. ഷോയ്ക്കായി വിജയ് സേതുപതി ഒരുങ്ങുന്ന തരത്തിലാണ് പ്രമോ ഉള്ളത്. പ്രേത്യകിച്ച് സംഭാഷണങ്ങളൊന്നും ഇല്ലാതെയാണ് പ്രമോ അവസാനിക്കുന്നത്.

തമിഴ് ബിഗ് ബോസിന്റെ ഇതുവരെയുള്ള 7 സീസണുകളിലും കമൽഹാസൻ ആയിരുന്നു അവതാരകൻ. എന്നാൽ സിനിമ തിരക്കുകൾ കാരണം പുതിയ സീസൺ അവതരിപ്പിക്കാൻ തനിക്ക് സാധിക്കില്ലെന്ന് കമൽഹാസൻ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മറ്റ് പേരുകളിലേക്ക് ചർച്ച നീങ്ങിയത്. തുടക്കത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര അവതാരകയായി എത്തിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് 'മക്കൾ സെൽവൻ' വിജയ് സേതുപതിയിലേക്ക് ചർച്ചയെത്തുകയായിരുന്നു.

vijaysethupathi

നേരത്തേ തന്നെ റിയാലിറ്റി ഷോ അവതരിപ്പിച്ച് പരിചയം ഉള്ള വ്യക്തിയാണ് വിജയ് സേതുപതി. തമിഴ് മാസ്റ്റര്‍ ഷെഫ് അദ്ദേഹമായിരുന്നു അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം അവതാരകനായി എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെയാണ്. ബിഗ് ബോസിൽ മറ്റ് ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സരാർത്ഥികളോട് കർക്കശക്കാരനായും സുഹൃത്തായും ഒക്കെ ഇടപെടുന്ന അവതാരകനായിരുന്നു കമൽഹാസൻ. വിജയ് സേതുപതിയിലേക്ക് വരുമ്പോൾ അദ്ദേഹം ഏത് രീതിയിലായിരിക്കും മത്സരാർത്ഥികളോട് ഇടപെടുക എന്ന ചർച്ച സജീവമാണ്. പൊതുവെ വിനയത്തോടെയും സൗഹൃദത്തോടെയും മാത്രം ഇടപെടുന്ന വിജയ് സേതുപതിയെ ആണ് പ്രേക്ഷകർ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബോസ് അവതാരകമായുളള വിജയ് സേതുപതിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വിജയ് സേതുപതിയുടെ പ്രതിഫലം

ബിഗ് ബോസ് അവതാരകരായി എത്തുന്ന സൂപ്പർ താരങ്ങൾക്ക് കോടികളാണ് പ്രതിഫലം എന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ ഉണ്ട്. മലയാളത്തിൽ കഴിഞ്ഞ സീസണിന് മോഹൻലാലിന് 18 കോടിയായിരുന്നു പ്രതിഫലം എന്ന് റിപ്പോർട്ടുണ്ടായിരുന്നു. തമിഴ് ബിഗ് ബോസ് അവതരിപ്പിക്കാൻ കമൽഹാസൻ കഴിഞ്ഞ സീസണിൽ വാങ്ങിയത് 130 കോടിയാണെന്നാണ് വാർത്തകൾ. എന്തായാലും ഉലകനായകന്‌റെ അത്ര പ്രതിഫലം ഇല്ലെങ്കിലും പ്രതിഫലക്കണക്കിൽ വിജയ് സേതുപതിയും ഒട്ടും പുറകിൽ അല്ല. 50 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

മത്സരാർത്ഥികളായി ആരൊക്കെ?

അപ്രതീക്ഷിത മത്സരാർത്ഥികളെ എത്തിച്ച് ആരാധകരെ ഞെട്ടിക്കുന്ന പതിവ് എല്ലാ ഭാഷകളിലേയും ബിഗ് ബോസിൽ കണ്ടുവരുന്നതാണ്. തമിഴിന്റെ പുതിയ പതിപ്പിലും പല പ്രതീക്ഷിക്കാത്ത പേരുകളും ഇടംപിടിക്കുമെന്നാണ് അഭ്യൂഹം. ടിഎഫ്എഫ് വാസൻ, കാമുകിയും നടിയുമായ ഷാലിൻ സോയ, അവതാരക മാ കാ പി ആനന്ദ്, റോബോ ശങ്കർ തുടങ്ങിയവരുടെ പേരുകൾ പ്രഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ആരൊക്കെ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

മലയാളത്തിൽ അവതാരകൻ മാറുമോ?

ബിഗ് ബോസ് തമിഴ് അവതാരക സ്ഥാനത്ത് നിന്ന് കമൽഹാസൻ മാറിയതോടെ മലയാളം സീസൺ 7 നിൽ നിന്നും മോഹൻലാലും പിൻമാറുമോയെന്ന ചർച്ചകൾ സജീവമാണ്. മോഹൻലാലിന് സിനിമ തിരക്കുകൾ ഉണ്ടെന്നും അദ്ദേഹത്തിന് പകരം മറ്റ് പേരുകൾ പരിഗണിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. നടി മംമ്ത മോഹൻദാസ് അടക്കമുള്ളവർ മോഹൻലാലിന് പകരമായി എത്തിയേക്കുമെന്നുള്ള ചർച്ചകളും ഉണ്ട്. എന്നാൽ ബിഗ് ബോസ് മലയാളത്തിന്റെ നെടുംതൂൺ തന്നെ മോഹൻലാൽ ആണെന്നിരിക്കെ അദ്ദേഹം ഷോയിൽ നിന്ന് മാറി നിൽക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് ആരാധകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+