ഞെട്ടിച്ച് ബിഗ് ബോസ് തെലുങ്ക് വിജയിയുടെ സമ്മാനങ്ങള്‍: അഖില്‍ മാരാർക്ക് ലഭിച്ചതൊന്നും ഒന്നുമല്ല
ബിഗ് ബോസ് തെലുങ്ക് സീസണ്‍ 7 വിജയികള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഷോയുടെ അവതാരകനായ നാഗാർജുന തന്നെയാണ് സമ്മാനത്തുകയുടെ വിവരങ്ങൾ മത്സരാർത്ഥികളോട് വ്യക്തമാക്കിയത്. ബിഗ് ബോസ് തെലുങ്ക് സീസണ്‍ 7 ലെ ഞായറാഴ്ചത്തെ എപ്പിസോഡ് ഇന്നലെ രാത്രി സംപ്രേക്ഷണം ചെയ്യുമ്പോൾ എട്ട് മത്സരാർത്ഥികള്‍ മാത്രമാണ് ഹൗസില്‍ അവശേഷിക്കുന്നത്.
ഇത്രയും വലിയ സമ്മാനത്തുക ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ ഓരോരുത്തരും എന്ത് ചെയ്യുമെന്ന ചോദ്യവും നാഗാർജ്ജുന മത്സാർത്ഥികളോടായി ചോദിച്ചു. ഇതോടെ പല മത്സരാർത്ഥികളും തങ്ങളുടെ സ്വപ്നങ്ങൾ വിവരിക്കുന്നതിനിടെ വികാരഭരിതരായി. വിജിയികള്‍ക്ക് സമ്മാനത്തുകയും അതിന് പുറമെ വിലകൂടിയ മറ്റ് ചില സമ്മാനങ്ങളും ലഭിക്കുമെന്നും നാഗാർജുന വെളിപ്പെടുത്തിയിട്ടുണ്ട്.

50 ലക്ഷം ക്യാഷ് പ്രൈസിനൊപ്പം ഒരു മാരുതി സുസുക്കി ബ്രീസ് കാറും 15 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസും ബിഗ് ബോസ് വിജയിക്ക് നൽകും. ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയി ആയ അഖില്‍ മാരാർക്ക് 43 ലക്ഷവും കാറുമായിരുന്നു സമ്മാനമായി ലഭിച്ചത്. 50 ലക്ഷമായിരുന്നു സമ്മാനത്തുകയെങ്കിലും മണി ബോക്സ് ചലഞ്ചിലൂടെ നാദിറ എടുത്ത കഴിഞ്ഞിട്ടുള്ള തുകയാണ് അഖില്‍ മാരാർക്ക് ലഭിച്ചത്.
മലയാളത്തെ അപേക്ഷിച്ച് 15 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് ബിഗ് ബോസ് തെലുങ്ക് അധികമായി നല്‍കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഒരോ മത്സരാർത്ഥികളും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്.
സമ്മാനത്തുക പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി നൽകുമെന്നാണ് പല്ലവി പ്രശാന്ത് വ്യക്തമാക്കുന്നത്. തന്റെ വീടിന്റെ കടം തീർക്കുമെന്ന് ശോഭ ഷെട്ടി പറഞ്ഞപ്പോള്‍, തനിക്ക് ഇപ്പോൾ പദ്ധതികളൊന്നുമില്ലെന്നും സമ്മാനം നേടിയ ശേഷം അത് വെളിപ്പെടുത്തുമെന്നും ശിവജി അഭിപ്രായപ്പെട്ടു.
തങ്ങളുടെ മാതാപിതാക്കൾക്കായി ഒരു വീട് വാങ്ങുമെന്നാണ് പ്രിയങ്ക ജെയ്‌നും അമർദീപ് ചൗധരിയും പറഞ്ഞത്. ഗൗതം കൃഷ്ണ അവളുടെ അമ്മയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുമെന്നും സർക്കാർ ജോലിയിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിക്കുമെന്നും പറഞ്ഞു. അതേസമയം താരം ഈ എപ്പിസോഡില്‍ പുറത്താകുകയും ചെയ്തു.
ഒരു പുതിയ കുടുംബാംഗം തന്റെ വീട്ടിലേക്ക് വരുന്നതിനാൽ, പുതിയ അംഗത്തിനായി കുറച്ച് പണം സൂക്ഷിക്കുമെന്നും കുറച്ച് പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മരുമകൾക്കും ചെലവഴിക്കുമെന്നായിരുന്നു അർജുൻ അമ്പാട്ടിയുടെ പ്രതികരണം.












Click it and Unblock the Notifications