ലക്ഷ്മി നക്ഷത്രയുടെ ബിഗ് ബോസ് ടോപ് 5 ആരൊക്കെ? 'ഒരിക്കലും വിചാരിച്ചില്ല, ഞെട്ടിക്കുന്ന ഗെയിം കളിക്കുന്നു'
ബിഗ് ബോസ് മലയാളം സീസൺ 5ലെ ഫൈനലിലേക്ക് എത്താൻ സാധ്യതയുളള ടോപ് 5 മത്സരാർത്ഥികളെ പ്രവചിച്ച് അവതാരകയായ ലക്ഷ്മി നക്ഷത്ര. ആദില-നൂറയെ പോലുളള ശക്തമായി കളിക്കുന്ന മത്സരാർത്ഥികളെ ഉൾപ്പെടുത്താതെയാണ് ലക്ഷ്മി നക്ഷത്രയുടെ ടോപ് 5 ലിസ്റ്റ്. മാത്രമല്ല ഞെട്ടിക്കുന്ന കളിയാണ് അനുമോൾ കളിച്ച് കൊണ്ടിരിക്കുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.
ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ: അനുമോള്‍ ശരിക്കും നമ്മളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഞാന്‍ വിചാരിച്ചിട്ടില്ല. ബിഗ് ബോസില്‍ പോകുമ്പോള്‍ നല്ല ഗെയിം കളിക്കണമെന്നും കുഞ്ഞുകുട്ടി ഫീല്‍ പോലെ ആകരുതെന്നും പറയുമായിരുന്നു. പക്ഷേ അനു വളരെ ബ്രില്യന്റ് ആണ്. ഭയങ്കര അഭിമാനമാണ് അവളെ കുറിച്ച് പറയുമ്പോള്‍. അത്ര അടിപൊളിയായിട്ട് അവള്‍ ഗെയിം കളിക്കുന്നുണ്ട്. ആരുടേയും കൂട്ട് പിടിക്കാതെ, ഗ്യാംഗ് ആകാതെ ഒറ്റയ്ക്ക് വഴി വെട്ടിക്കൊണ്ടിരിക്കുകയാണ് അനു, ബിഗ് ബോസ് കപ്പിലേക്ക്.
ഇമോഷണലാവുക എന്നത് സ്വാഭാവികമാണ്. നല്ല മനുഷ്യന്‍ ആണെങ്കില്‍ സങ്കടം വന്നാല്‍ കരയുകയും സന്തോഷം വന്നാല്‍ ചിരിക്കുകയും ചെയ്യും. അത് പ്രകടിപ്പിച്ചില്ലെങ്കില്‍ നമുക്ക് വല്ല അസുഖവും വരും. പാവ എടുത്ത് കളഞ്ഞതോടെ അനുവിന്റെ ഗെയിം കഴിഞ്ഞു എന്ന് പറയാന്‍ ബിഗ് ബോസ് തീര്‍ന്നിട്ടില്ലല്ലോ. ഇനിയും ഒരുപാട് എപിസോഡ് ഉണ്ടല്ലോ. പാവ എടുത്ത് ഷിയാസ് എറിഞ്ഞു, അതിനുളള ഇടി നാട്ടില്‍ വരുമ്പോള്‍ കിട്ടിക്കോളും.

പാവ എറിഞ്ഞപ്പോള്‍ അനുവിന് സങ്കടമായി. പക്ഷേ ബിഗ് ബോസ് ഇനിയും ഉണ്ടല്ലോ. അപ്പോള്‍ അനുവിന്റെ ഗെയിമും സ്ട്രാറ്റജിയും കാണാം. ടോപ് ഫൈവില്‍ എത്തുമെന്ന് തോന്നുന്നത് അനീഷ്, അനുമോള്‍, ജിസേല്‍, അക്ബര്‍, ജെഷിന്‍ എന്നിവരാണ്.
ഞാന്‍ ഒരിക്കലും എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ തള്ളിപ്പറയില്ല. കാരണം ഞാന്‍ ഒരു പാട് കൂട്ട് കൂടുന്ന, ക്ലോസ് ആയിട്ടുളള ആളുകളുണ്ട്. ഇതൊന്നും നമ്മുടെ തെറ്റല്ല. ദൈവം നമ്മളെ സൃഷ്ടിക്കുന്ന പോലെയിരിക്കും. എല്ലാവരും മനുഷ്യര്‍ തന്നെയാണ്. നമ്മുടെയോ ഈ കുറ്റപ്പെടുത്തുന്നവരുടെയോ അടുത്ത തലമുറ എങ്ങനെയാവും വരികയെന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഒരുകാര്യത്തിലും ആരെയും തള്ളിപ്പറയരുത്. ദൈവം എങ്ങനെയാണ് നമുക്ക് ശിക്ഷ തരുന്നത് എന്ന് പറയാനാകില്ല.
അനീഷിനെ കുറിച്ച് അഭിമാനമാണ്. അനീഷ് അയല്‍ക്കാരനാണ്. ഒരുമിച്ച് അവതാരകരായിരുന്നു. ബിഗ് ബോസിലെ ഗെയിം ഭയങ്കര ഇഷ്ടമാണ്. ഒരു കോമണര്‍ ആയിട്ടും ക്യാമറാ ഭയമൊന്നും ഇല്ലാതെയാണ് ഗെയിം കളിക്കുന്നത്. ടോപ് ഫൈവിലുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. ചില മത്സരാര്‍ത്ഥികള്‍ ലാലേട്ടനോട് ബഹുമാനം ഇല്ലാതെ സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഒരാളോട് വളരെ വിനയത്തോടെ വേണ്ടേ സംസാരിക്കാന്‍. അത് അവര്‍ കണ്ടറിഞ്ഞ് പെരുമാറണമായിരുന്നു. ഒരാളെ എവിക്ട് ചെയ്യാൻ അവസരം കിട്ടിയാൽ ആരെ ചെയ്യുമെന്ന് അറിയില്ല. ഓരോ എപിസോഡിലും ആരാണ് എന്ത് ഗെയിം സ്ട്രാറ്റജിയാണ് കൊണ്ട് വരുന്നത് എന്ന് അറിയില്ലല്ലോ, ലക്ഷ്മി നക്ഷത്ര പ്രതികരിച്ചു.












Click it and Unblock the Notifications