Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലെ യുകെ ലക്ഷ്മിയുടെ തനിസ്വഭാവം, അമ്മായി അമ്മയെ മർദ്ദിച്ചു, വീട്ടിലെ സാധനങ്ങൾ തകർത്തു'; സായ് കൃഷ്ണ

ബിഗ് ബോസ് സീസൺ 7 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ ലക്ഷ്മിക്കെതിരെ പുറത്ത് വിമർശനം കടുക്കുകയാണ്. ആദിലയ്ക്കും നൂറയ്ക്കുമെതിരെ ഇവർ നടത്തിയ പരാമർശമാണ് വിവാദമായത്. ഇരുവരേയും വീട്ടിൽ പോലും കയറ്റാൻ കൊള്ളാത്തവരാണെന്നാണ് ലക്ഷ്മി അധിക്ഷേപിച്ചത്. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരമായ സായ് കൃഷ്ണ. ലക്ഷ്മിയെ കുറിച്ച് തനിക്ക് ഒരാൾ അയച്ച മെസേജും സായ് പങ്കുവെച്ചു. സായ് കൃഷ്ണയുടെ വാക്കുകളിലേക്ക്

പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാളുടെ അക്കൗണ്ടിൽ നിന്ന് എനിക്ക് ഒരു മെസേജ് വന്നു. അമ്പലപ്പുഴയിൽ നിന്നാണ്, നിങ്ങൾക്ക് സ്ഥിരികരിക്കാവുന്നതേ ഉള്ളൂ. ലകഷ്മിയെ കുറിച്ചുള്ളതാണ് മെസേജ്. ആ​ദിലയേയും നൂറയേയും കുറിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇവളുടെ യഥാർത്ഥ നിറം പുറത്തുവരണമെന്നത് കൊണ്ടാണ് ഇത് പങ്കുവെയ്ക്കുന്നതെന്നാണ് അയാൾ പറഞ്ഞത്.

uk2-1757653896 jpg -Properties

അവർ പറഞ്ഞത് ഇങ്ങനെയാണ്. യുകെ ലക്ഷ്മി എന്നാണ് ഇവരെ മറ്റുള്ളവർ കളിയാക്കി വിളിക്കുന്നത്. ഇവർ യുകെയിൽ പോയത് എങ്ങനെയാണെന്നുള്ളത് ഒന്ന് കൃത്യമായി അന്വേഷിച്ചാൽ മതി. സാധരണ നമ്മൾ ഏതേലും നാട്ടിൽ പോയി തിരിച്ചുവന്നാൽ നമ്മൾ അവിടുത്തെ മെയിനാകുമെന്ന് പറയുമോ? സ്പൗസ് വിസയിൽ ഭർത്താവും സ്റ്റുഡന്റായിരുന്നു, അങ്ങനെ പോയൊരാളാണ് ലക്ഷ്മി. ലക്ഷ്മിയെ അതുകൊണ്ട് യുകെ എന്ന് പേരിട്ട് വിളിക്കാൻ പറ്റുമോ?

എന്തായാലും ലൈഫിൽ കുറച്ച് പ്രശ്നങ്ങളുണ്ടായി. അതൊക്കെ സ്വാഭാവികമാണ്. എന്നാൽ അവർ മറ്റൊരാൾക്ക് കൊടുക്കുന്ന ട്രോമയെ കുറിച്ചാണ്. ലക്ഷ്മി പഠിച്ച് വന്നാണ് ആദിലയേയും നൂറയേയും കുറിച്ച് പറഞ്ഞത്. ലക്ഷ്മി സിംഗിൾ പാരന്റാണ്. വിവാഹബന്ധം തകർന്ന ശേഷം ലക്ഷ്മി ആ പങ്കാളിക്കും അവരുടെ കുടുംബത്തിനുമൊക്കെ കൊടുക്കുന്ന ടോർച്ചറിനെ കുറിച്ചും ഒക്കെയാണ് എന്നെ ബന്ധപ്പെട്ടയാൾ പറഞ്ഞത്. മറ്റൊരാൾ പറഞ്ഞ കാര്യങ്ങളായത് കൊണ്ടാണ് ഞാൻ വിശദമാക്കാത്തത്.

അമ്പലപ്പുഴ ഭാഗത്തൊക്കെ അന്വേഷിച്ചാൽ യുകെ ലക്ഷ്മിയുടെ തനികൊണം അറിയാൻ സാധിക്കും.
ആ ചങ്ങായി രക്ഷപ്പെട്ട് പോയതാണ് .ലക്ഷ്മി പക്ക സാഡിസ്റ്റാണ് .ഇവർക്ക് ടു ജെന്റർ സാധനമൊന്നും ഇല്ല. ആരുടേയെങ്കിലും പിന്തുണയ്ക്ക് വേണ്ടിയാണ് പ്രോ കുലയായി പോയത്. പൊന്നുമോൾ ഒരു കാര്യം മനസിലാക്കണം ആ പയ്യനും വീട്ടുകാർക്കും ഇട്ട് അടിച്ചതും ഇപ്പോഴും അടിക്കുന്നതും ഒന്നും പുറത്ത് വരാതിരുന്നാൽ ലക്ഷ്മിക്ക് മുന്നോട്ട് പോകാം.എന്റെ പിള്ളേരെ തൊട്ട് കഴിഞ്ഞാൽ ഞാൻ ഇതെല്ലാം അന്വേഷിച്ച് പോകും. ആ കുട്ടികളുടെ ജോലിയെ കുറിച്ചൊക്കെയാണ് പറയുന്നത്. അനക്ക് എന്ത് ജോലിയാണുള്ളത്. കണ്ടവന്റെ ജീവിതവും തുലച്ച് ഓന്റെ കൈയ്യിൽ നിന്നും മാസപ്പടിക്ക് വേണ്ടി കേസും കൊടുത്ത് കാത്തിരിക്കുകയാണ്. ആർക്കിടെക്റ്റ് ആയിട്ട് നീയെത്ര ജോലി ചെയ്തു?

'ഒന്നിച്ച് ജീവിച്ച് പോകാൻ രണ്ട് പേർക്കും സാധിക്കാതായതോടെ , ഇയാൾ ഭാര്യയുടെ വിസ റദ്ദാക്കുകയും അവർ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. എപ്പോഴും മോശമായി പെരുമാറുന്ന ഇവർ വീട്ടിലേക്ക് പോകാൻ പോലും തയ്യാറാകാതെ അയാളുടെ വീട്ടിൽ തന്നെ കഴിഞ്ഞു. മാനസികമായി ശരിയായ അവസ്ഥയിൽ അല്ല അവർ. ഇദ്ദേഹത്തിന്റെ അമ്മയെ മർദ്ദിക്കുകയും വീട്ടിലെ മിക്ക വീട്ടുപകരണങ്ങളും തകർക്കുകയും ചെയ്തു. അമ്പലപ്പുഴ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് ഇപ്പോഴും നിലവിലുണ്ട്.

ഇദ്ദേഹത്തിന്റെ വീട് അമ്പലപ്പുഴ ആമയിടയിലും, അവരുടെ വീട് അമ്പലപ്പുഴ കരൂരിലുമാണ്. ഇവരുടെ സ്വഭാവത്തെക്കുറിച്ച് അയൽവാസികളിൽ നിന്ന് അന്വേഷിക്കാവുന്നതാണ്.

ഇയാൾ മദ്യപാനിയാണെന്നും മയക്കുമരുന്നിനും സ്ത്രീകൾക്കും അടിമയാണെന്നും ആരോപിച്ച് അവർ ഇയാൾക്കെതിരെ വ്യാജ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഇയാൾക്ക് പുതിയൊരു ജീവിതമുണ്ട്.
ഇപ്പോൾ അയാൾ എല്ലാം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്നു. ജോലിയും മാറി. വിസ പോലും ഇല്ലാതിരുന്നിട്ടും ഇവർ ഇപ്പോഴും യുകെ ലക്ഷ്മി എന്ന് സ്വയം അവകാശപ്പെടുന്നു', എന്നാണ് സായ് കൃഷ്ണ പങ്കുവെച്ച മെസേജിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+