ബിഗ് ബോസ് വരുത്തി വെച്ച പ്രശ്നത്തിന് എന്ത് പരിഹാരം കാണും? അനുമോളോട് കാണിക്കുന്നത് മറ്റുള്ളവരോടും കാണിക്കൂ'
ബിഗ് ബോസ് മലയാളം സീസൺ 7 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് നടി അനുമോൾ. തുടക്കത്തിൽ ഏറെ വൈകാരികമായിട്ടായിരുന്നു അനുമോൾ ഹൗസിലെ തർക്കങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പല തർക്കങ്ങളും അനുവിനെ ചൊല്ലി ഉണ്ടാകുന്ന സാഹചര്യമാണ് ഉള്ളത്. ഹൗസിലും പുറത്തും അനുമോൾ ആണ് ഇപ്പോൾ പ്രധാന ചർച്ചയും. അനുമോൾ മൗനത്തിലായാൽ ഹൗസിൽ കണ്ടൻറ് ഇല്ലെന്ന നിലയിലേക്ക് കാര്യങ്ങൾ പോകുകയാണെന്ന് ചില ബിഗ് ബോസ് ആരാധകരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ബിഗ് ബോസ് അനുമോൾക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന വിമർശനമാണ് ചില ബിഗ് ബോസ് ആരാധകർ ഉയർത്തുന്നത്. വൈൽഡ് കാർഡുകൾ വന്നപ്പോൾ ചെയ്ത പ്രവൃത്തികൾ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ഒരു ബിഗ് ബോസ് ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ

'ബിഗ് ബോസ് അധികൃതരോട് ഒരു ചോദ്യം, നിങ്ങൾ അഞ്ച് വൈൽഡ് കാർഡുകളെ കണ്ടെത്തി, നിരവധി ഇന്റർവ്യൂകൾ നടത്തി, പല കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കി. നിങ്ങളുടെ നിയമങ്ങൾ അവർക്ക് പറഞ്ഞു മനസ്സിലാക്കിച്ചു, എഗ്രിമെന്റുകളിൽ ഒപ്പിടിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. എന്നാൽ അവരിൽ ചിലർ നിങ്ങളുടെ ഈ നിയമങ്ങളെല്ലാം തെറ്റിച്ചിരിക്കുന്നു, ആ നിയമലംഘനത്തിനോട് നിങ്ങൾ കണ്ണടയ്ക്കുന്നത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്.
പുറത്തുള്ള കാര്യങ്ങൾ വീടിനുള്ളിൽ പങ്കിടാൻ പാടില്ലെന്ന് നിങ്ങൾ പലതവണ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സംശയം തോന്നുന്നത്, അനുമോളിന് പുറത്തെ വിവരങ്ങൾ അറിയിക്കാൻ നിങ്ങൾ തന്നെ ചിലരെ അനുവദിച്ചതല്ലേ എന്നതാണ്. വന്നു ചേർന്ന അഞ്ചു വൈൽഡ് കാർഡുകളിൽ രണ്ടുപേർ (മസ്താനിയും ജിഷിനും) അനുമോളിന് പുറത്ത് പിആർ സപ്പോർട്ട് ഉണ്ടെന്ന് തുറന്നുപറഞ്ഞു. പലതവണ ജിഷിനും മസ്താനിയും ബാത്ത്റൂം ഏരിയയിലും ഡ്രസ്സിംഗ് റൂമിലും മൈക്ക് മാറ്റി പുറത്തെ എല്ലാ കാര്യങ്ങളും അനുമോൾക്ക് പറഞ്ഞുകൊടുത്തു. എന്നാൽ മറ്റുള്ള മത്സരാർത്ഥികളോട് അങ്ങനെ ഒന്നും പറഞ്ഞ് കൊടുക്കുന്നതായി കണ്ടിട്ടില്ല.
അതിലും വലിയ രസം വന്ന് കയറിയ അഞ്ച് വൈൽഡ് കാർഡുകളും അനുമോൾക്കെതിരെ ഗെയിമൊന്നും കളിക്കുന്നില്ല. അനുമോൾക്ക് എതിരെ കളിച്ച് നെഗറ്റീവ് ആകാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ അനുമോളുടെ പിആറുകളുടെ അറ്റാക്ക് മേടിച്ചു കൂട്ടാൻ അവർ ആഗ്രഹിക്കുന്നില്ല.എന്നാൽ അനുമോൾ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും ചിലർ കൂട്ടുനിൽക്കുന്നുമുണ്ട് തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞുകൊണ്ട്. ഇതെല്ലാം സഹമത്സരാർത്ഥികൾ കണ്ട് വിലയിരുത്തിയിട്ട് ഇന്നലെ ഒരു ചർച്ച നടന്നു. വീടിന്റെ ഒന്നുരണ്ട് മൂലയ്ക്ക് റെന ഫാത്തിമ പറയുന്നു നമ്മൾ ഇപ്പോൾ ഇവിടെ മത്സരിക്കുന്നത് ഒരാൾക്കുവേണ്ടിയായി മാറിയിരിക്കുന്നു, അത് അനുമോൾ. അവൾക്ക് കപ്പ് കൊടുക്കാൻ വേണ്ടി നമ്മൾ മത്സരിക്കുന്ന അവസ്ഥയിലായിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു. ഇന്നലെ രാത്രി ലൈറ്റ് അണച്ചതിന് ശേഷമുള്ള ചർച്ചയിൽ ലൈവിൽ.
സത്യം പറഞ്ഞാൽ അവരുടെ മാനസികാവസ്ഥ തന്നെ ഇപ്പോൾ താളം തെറ്റി ഇരിക്കുകയാണ്.. തങ്ങൾ ഇനി എന്തിനുവേണ്ടി ഇവിടെ മത്സരിക്കണം എന്നുള്ള ചിന്ത അവരുടെ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു .ബിഗ് ബോസ് അധികൃതരെ ഇത് നിങ്ങൾ അവരോട് ചെയ്യുന്ന വലിയ ക്രൂരതയല്ലേ. അവരും ഒരുപാട് സ്വപ്നങ്ങളുമായി മത്സരിക്കാൻ വന്നവരല്ലേ.. നിങ്ങളായിട്ട് വരുത്തിവെച്ച ഈ പ്രശ്നത്തിന് എന്ത് പരിഹാരമാണ് നിങ്ങൾ കാണാൻ പോകുന്നത്. മറ്റു മത്സരാർത്ഥികൾക്കും ഒരു ഭാവി ഉണ്ട് എന്ന് നിങ്ങൾക്കറിയാം എന്ന് എനിക്കറിയാം. ദയവുചെയ്ത് അനുമോൾക്ക് കൊടുക്കുന്ന പരിഗണന അവർക്കും കൂടി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications