ന്യൂമറോളജി നോക്കി പേര് മാറ്റി, ഓലപ്പുരയിലും പശുത്തൊഴുത്തിൽ കിടന്നിട്ടും സ്കൂൾ ടോപ്പറായി: അഖിൽ മാരാർ
കുട്ടിക്കാലത്ത് ദളിത് കോളനികളിലും ഓലപ്പുരയിലും താമസിച്ചിരുന്ന ആളായിരുന്നു താനെന്ന് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. മഴക്കാലത്ത് പശുത്തൊഴുത്തിൽ കിടക്കേണ്ടി വന്ന സാഹചര്യത്തിലും താൻ സ്കൂൾ ടോപ്പർ ആയിരുന്നുവെന്നും അഖിൽ മാരാർ പറയുന്നു.
ദളിതരുടെ ഡിഎൻഎയിൽ പഠിക്കാനുളള കഴിവില്ലെന്ന റാപ്പ് ഗായകൻ വേടന്റെ പരാമർശത്തിന് മറുപടിയായാണ് അഖിൽ മാരാർ ഇക്കാര്യം പറഞ്ഞത്. തന്റെ പേരിന് പിന്നിലുളള മാരാർ എന്നത് പാർശ്വവൽക്കരിക്കപ്പെട്ട ജാതി വിഭാഗം ആണെന്നും നായർക്ക് പുച്ഛമാണെന്നും ജിഞ്ചർ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ വാക്കുകൾ: താന്‍ സ്വര്‍ണ്ണത്തളികയില്‍ ജനിച്ച് വീണ ആളല്ല. ഏതാണ്ട് ഏഴോ എട്ടോ വാടകവീടുകളില്‍ താമസിച്ചിട്ടുണ്ട്. 3 വര്‍ഷം ദളിത് കോളനിയില്‍ താമസിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ ഓലപ്പുരയില്‍ വയലില്‍ താമസിച്ചിട്ടുണ്ട്. എല്ലാ മഴക്കാലത്തും വെള്ളം കയറുന്നത് കൊണ്ട് വല്ലവരുടേയും പശുത്തൊഴുത്തിലോ ചായ്പ്പിലോ മൂന്ന് മാസക്കാലം കിടക്കേണ്ടി വന്ന സാഹചര്യത്തിലും സ്‌കൂള്‍ ടോപ്പര്‍ ആയിരുന്നു താന്‍.

അവിടെ താന്‍ ചിന്തിച്ചത്, തന്റെ അച്ഛനും അമ്മയ്ക്കും അഭിമാനം കിട്ടുന്നില്ല. പൈസ ഇല്ലാത്തതിന്റെ പേരില്‍ സമൂഹം പുച്ഛിക്കുന്നു. ആകെ മുന്നിലുളള ഓപ്ഷന്‍ എന്ന് പറഞ്ഞാല്‍, അഭിമാനം ഉണ്ടാകണം എങ്കില്‍ പഠിച്ചേ പറ്റൂ എന്നതാണ്. ആകെ തന്റെ കുടുംബം അഭിമാനിച്ചത് പഠിക്കുന്ന മകന്‍ എന്ന പേരില്‍ മാത്രമാണ്. അല്ലാതെ ഒരു സ്ഥലത്തും അഭിമാനമില്ല.
അഖിലിനൊപ്പം മാരാര്‍ എന്ന വാല് എന്തിന് വെച്ചു എന്ന് പലരും തന്നോട് ചോദിക്കുന്ന കാര്യമാണ്. നായന്മാര്‍ക്കിടയില്‍ മാരാര്‍ എന്ന് പറയുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. ആദ്യം തന്റെ പേര് അഖില്‍ കോട്ടാത്തല എന്നായിരുന്നു. സിനിമയിലേക്ക് വന്നപ്പോള്‍ ന്യൂമറോളജി പ്രകാരവും പിന്നെ ജോജിച്ചേട്ടനൊക്കെ ഷാപ്പിലൊക്കെ നില്‍ക്കുന്ന ആളുടെ പേരിടാതെടാ എന്നൊക്കെ പറഞ്ഞപ്പോഴാണ് നാലഞ്ച് പേരുകള്‍ കണ്ടെത്തിയത്.
അച്ഛന്റെ പേര് ചേര്‍ത്ത് അഖില്‍ രാജ് എന്നിടണോ അമ്മൂമ്മ സരസമ്മയുടെ പേര് ചേര്‍ത്ത് അഖില്‍ സരസ് എന്നിടണോ എന്നൊക്കെ ആലോചിച്ചു. ന്യൂമറോളജി ഒക്കെ നോക്കിയും മമ്മൂക്കയുടെ നന്ദഗോപാല്‍ മാരാര്‍ എന്ന പേരിന്റെ ഗമയൊക്കെ നോക്കിയാണ് അഖില്‍ മാരാര്‍ എന്ന് തീരുമാനിച്ചത്.
എല്ലാവരും മനുഷ്യജാതിയാണ്. സര്‍ക്കാര്‍ സൃഷ്ടിച്ച വേര്‍തിരിവുകളാണ് നമ്മളെയൊക്കെ ഓരോ ജാതിയില്‍ കൊണ്ട് പോയി കെട്ടിയിരിക്കുന്നത്. അല്ലെങ്കില്‍ നമുക്ക് എങ്ങനെ ജാതി വരും. സ്‌കൂളില്‍ കയറി ചെല്ലുമ്പോഴേ ജാതി എഴുതി വെക്കുകയാണ്. മാരാര്‍ എന്ന് പറയുന്നത് എന്തോ വലിയ പ്രൗഢി ഉളള ജാതി അല്ല. സിനിമ എടുത്തപ്പോള്‍ തന്റെ അച്ഛന്റെ ബന്ധുക്കള്‍ മുഴുവന്‍ പറഞ്ഞത് അവന്റെ അമ്മ മാരാരാണ് എന്നാണ്. അച്ഛന്‍ നായരാണ്, രാജേന്ദ്രന്‍ പിളള എന്നാണ് പേര്.
എന്‍എസ്എസില്‍ മാരാര്‍ സമുദായം ചേര്‍ന്നതോട് കൂടി ഐഡന്റിറ്റി ഇല്ലാതായിപ്പോയി. വാര്യര്‍ക്ക് പ്രത്യേക സഭ ഉണ്ടായി. പക്ഷേ വാര്യര്‍ എന്‍എസ്എസിലാണ്. അവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, കണ്ടാല്‍ പുച്ഛമുളള വിഭാഗമാണ് മാരാര്‍. അത് കണ്ടിട്ടാണ് താന്‍ വളര്‍ന്നത്. സമൂഹത്തില്‍ വേര്‍തിരിവുകള്‍ ഉണ്ട്. നമ്മള്‍ എല്ലാ കാര്യത്തിലും തുല്യത പറഞ്ഞ് കൊണ്ട് നടക്കും. അതാണ് ഏറ്റവും വലിയ വിഡ്ഢിത്തം. നമ്മളാരും തുല്യരല്ല. ഇവിടെ ആണും പെണ്ണും തുല്യരാണെന്ന് പറഞ്ഞ് കൊണ്ട് നടക്കുന്നു. നിയമത്തിന്റെ മുന്നില്‍ പോലും ആരും തുല്യരല്ല. സര്‍ക്കാര്‍ മുന്നോക്ക ജാതിയെന്നും പിന്നാക്ക ജാതിയെന്നും വേര്‍തിരിച്ച് വെച്ചിരിക്കുന്നുവെന്നും അഖില്‍ മാരാര്‍ പറഞ്ഞു.












Click it and Unblock the Notifications