Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്കയുടെ റൂമിൽ ചെന്നു, കണ്ടപ്പോൾ തന്നെ ഒരു ചോദ്യം, മനസ്സ് നിറഞ്ഞുവെന്ന് അഖിൽ മാരാരുടെ കുറിപ്പ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമാ പ്രേമികൾക്ക് വലിയൊരു പാഠപുസ്തകം എന്ന് തന്നെ പറയാം. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ മുറിയിൽ ചെന്ന് നേരിട്ട് കാണാനും സമയം ചെലവഴിക്കാനും സാധിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. കണ്ടപ്പോൾ മമ്മൂക്ക തന്നോട് ആദ്യം ചോദിച്ച ചോദ്യം മനസ്സ് നിറച്ചുവെന്ന് അഖിൽ കുറിക്കുന്നു. മമ്മൂട്ടിയോടൊപ്പമുളള ചിത്രവും അഖിൽ പങ്കുവെച്ചിട്ടുണ്ട്.

അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം: 'ആഗസ്ത് 15 സിനിമയുടെ ലൊക്കേഷനിൽ കയറി പറ്റി ചില്ലറ സഹായങ്ങൾ സംവിധായക ടീമിന് ചെയ്തു കൊടുത്തു കൂടിയ എന്റെ പ്രധാന ഉദ്ദേശ്യം മമ്മൂക്കയെ നേരിൽ കാണുക എന്നതായിരുന്നു. അന്ന് ദൂരെ മാറി നിന്ന് കണ്ട എനിക്ക് പിന്നീട് എന്റെ സിനിമ ചെയ്തപ്പോൾ അടുത്ത് നിന്ന് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞു..

Mammootty-Akhil Marar

Photo Credit: facebook/Akhilmarar123

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റൂമിൽ കാണാൻ ചെന്ന അനുഭവം ജീവിതത്തിലെ മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു... മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയി മാറാൻ സാധ്യത ഉള്ള ഒരു ചിത്രത്തിന്റെ ഭാഗമായി മാറാൻ കഴിയുക...

മമ്മൂക്ക -ലാലേട്ടൻ -ഫഹദ് -നയൻ‌താര -ചാക്കൊച്ചൻ എന്നിവർ ഒന്നിക്കുന്ന 100കോടിക്ക് മുകളിൽ നിരവധി രാജ്യങ്ങളിൽ ആയി മഹേഷേട്ടൻ ഒരുക്കുന്ന പ്രൊജകട്.. ഇതിന്റെ പ്രധാന നിർമാണ പങ്കാളി ജേഷ്ഠ സഹോദരൻ ആയ സുഭാഷ് മാനുവൽ ആണ്.. ഈ സിനിമയുടെ ആദ്യ മീറ്റിംഗ് മുംബൈയിൽ നടന്നപ്പോൾ ഞാൻ ഒപ്പം ഉണ്ടായിരുന്നു.. ഇത് ചെയ്യണം എന്ന് അന്ന് മുതൽ സുബാഷേട്ടനോട്‌ ഞാനും പറഞ്ഞു.. എന്തായാലും അത് സംഭവിച്ചു.. ശ്രീലങ്കയിൽ ഷൂട്ട് തുടങ്ങുമ്പോൾ ഞാൻ മറ്റൊരു പ്രൊജക്റ്റിൽ ആയിരുന്നു..

ഇനി കഴിഞ്ഞ ദിവസത്തെ അനുഭവം പറയാം... സുബാഷേട്ടനും ബേസിലും ഒരുമിച്ചാണ് മമ്മൂക്കയെ കാണാൻ റൂമിൽ ചെന്നത്... വാട്സാപ്പിൽ അയയ്ക്കുന്ന മെസ്സേജുകൾക്ക് കൃത്യമായി മറുപടി തരുന്ന മമ്മൂക്ക എന്നെ കണ്ടപ്പോൾ തന്നെ അഖിൽ എപ്പോ എത്തി എന്ന ചോദ്യം എന്നോട് ചോദിച്ചപ്പോൾ തന്നെ മനസ് നിറഞ്ഞു.. പിന്നീട് ഒപ്പം ഇരുത്തി അര മണിക്കൂറോളം സംസാരിച്ചു..

വല്യേട്ടൻ പ്രൊമോഷൻ പോയപ്പോൾ ഞാൻ സംസാരിച്ചത് മമ്മൂക്ക കെട്ടേന്നും മിക്ക വീഡിയോസ് കാണാറുണ്ട് എന്ന് പറഞ്ഞപ്പോഴും എന്തെന്നില്ലാത്ത സന്തോഷം.. ഖത്തർ മമ്മൂക്ക ഫാൻസിന്റെ പ്രോഗ്രാമിൽ അതിഥി ആയി പോയപ്പോൾ ഞാൻ പറഞ്ഞതാണ്.. മമ്മൂക്ക വരും തലമുറയ്ക്ക് ഒരു പാഠ പുസ്തകമാണ്.. കാലഘട്ടതിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വയം മാറി കൊണ്ട് അത്ഭുതങ്ങൾ തീർത്തു മുന്നോട്ട് പോകാൻ നിങ്ങൾക്ക് പഠിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകം..

അഭ്രാപാളിയിൽ അത്ഭുതം ഒരുക്കാൻ പ്രായത്തെ മനസ് കൊണ്ടും പരിശ്രമം കൊണ്ടും കീഴ്പ്പെടുത്തിയ മജീഷ്യൻ... മലയാളിയുടെ അഭിമാനം.. സ്വകാര്യ അഹങ്കാരം.. ഒരു പാട് സ്നേഹം മമ്മൂക്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+