Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ ബെൻസ് കണ്ട് പട്ടികൾക്ക് മനസ്സിലായില്ലെന്ന് അഖിൽ മാരാർ, അല്ലെങ്കിൽ പട്ടികൾ സല്യൂട്ട് തന്നേനെ, മറുപടി

വിമർശകർക്ക് പരിഹാസരൂപേണ മറുപടിയുമായി ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ. ഈയടുത്ത് അഖിൽ മാരാർ നായകനായ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ വളരെ അധികം ട്രോളുകൾ വന്നിരുന്നു. തന്റെ ബെൻസ് കാറിന് കുറുകേ ചാടുന്ന പട്ടികളെ ശ്രദ്ധിക്കാതെ മുന്നോട്ട് പോയത് കൊണ്ടാണ് ലക്ഷ്യത്തിലേക്ക് എത്തിയത് എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു.

അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം: '' സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കി ഞാൻ എന്റെ കുടുംബത്തോടെ സന്തോഷത്തോടെ യാത്ര തുടരുന്നു... കഴിഞ്ഞ ദിവസം അനന്ദുവിന്റെ കല്യാണത്തിന്റെ റിസപ്ഷന് പോകും വഴി കടവൂർ ദേശീയപാത ബൈപാസിൽ നിന്നും എന്റെ കാർ ഇടവഴിയിലേക്ക് കയറിയതും രണ്ട് പട്ടികൾ കുരച്ചു കൊണ്ട് ബെൻസിനു മുന്നിലേക്ക് ചാടി വന്നു..

റോഡ് പണി ആയത് കൊണ്ട് യു ടേൺ എടുക്കാൻ ഞാൻ റിവേഴ്‌സ് എടുത്തതും "നീ പോകുന്നതൊന്ന് കാണണമല്ലോ "എന്ന ഭാവത്തിൽ ഈ പട്ടികൾ ബെൻസിന്റെ മുന്നിൽ നിന്നും കുര തുടങ്ങി. സത്യത്തിൽ ഇത് കണ്ട് ഞാൻ കുറെ ചിരിച്ചു. ഏതാണ്ട് ഇതൊക്കെ ആണല്ലോ ഭഗവാനെ സോഷ്യൽ മീഡിയയിൽ ഞാൻ കാണുന്നതെന്ന്.. പട്ടിക്ക് പട്ടിയേയും മനസ്സിലായില്ല മുന്നിലുള്ള ബെൻസ് GLS എന്ന വാഹനത്തെയും മനസ്സിലായില്ല.. ഞാൻ വണ്ടി മുന്നോട്ട് എടുത്തു പട്ടികൾ ജീവനും കൊണ്ട് ഓടി.. ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തു എത്തി..

akhil

പട്ടികൾ ആ വഴി പോയ അടുത്ത വണ്ടിയുടെ പുറകെ കുരച്ചു കൊണ്ട് നടന്നു... തിരിച്ചിറങ്ങി ഞാൻ ആ പട്ടിയെ നോക്കി കുരച്ചില്ല.. പട്ടിയെ കല്ലെറിഞ്ഞില്ല.. ചെയ്തിരുന്നെങ്കിൽ എനിക്ക് എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമായിരുന്നില്ല.. അന്നും ഇന്നും എനിക്ക് ഗുരു പ്രകൃതിയും പാഠങ്ങൾ എന്റെ അനുഭവങ്ങളും ആണ്.. ജയപരാജയങ്ങൾ എനിക്കില്ല എല്ലാം ജയം ആണ്... പരാജയം എന്ന് മറ്റൊരാൾ കരുതുന്നത് എന്റെ അറിവുകൾ ആണ്.. Winners don't do different things they do things differently''.

അഖിൽ മാരാരുടെ കുറിപ്പിനെ പരിഹസിച്ചടക്കം നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ഒരു നിലയിൽ എത്തിയപ്പോൾ അഖിൽ പൊങ്ങച്ചം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരിഹാസം ഉയർത്തുന്നത്. ചില കമന്റുകൾ ഇങ്ങനെയാണ്:

* തിരിച്ചറിയാത്തത് കൊണ്ടാണ്. ബെൻസ് GLS എന്ന വാഹനമാണ് മുന്നിലെന്ന് പട്ടികൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അഖിൽ സെറിന് രണ്ട് സല്യൂട്ടും തന്ന് മാപ്പും പറഞ്ഞ്, പിള്ളേർക്ക് 2 മഞ്ചും വാങ്ങി കൊടുത്ത് തൊഴുകയ്യോടെ യാത്രയാക്കിയേനെ... പട്ടിക്ക്‌ മനസിലാവാഞ്ഞിട്ടാണ്..

* എല്ലാം തികഞ്ഞു, എന്ന ഭാവം മനസ്സിലായത് കൊണ്ട് പറയുകയാണ് താങ്കൾ പട്ടികളോട് ഉപമിച്ചവരോട് സപ്പോർട്ട്,അല്ലെങ്കിൽ വോട്ട്,അല്ലെങ്കിൽ, അഭിപ്രായം, ചോദിച്ചു വരുമ്പോൾ തിരിച്ചും മറുപടി ഉണ്ടാകും.... ബെൻസ് കണ്ടു മയങ്ങി വീഴാത്ത, താങ്കൾ പട്ടിയോട് ഉപമിച്ച പൊതുജനത്തിന്റെ.

* ശരിക്കും പട്ടി ആയിരിക്കും മാരാരെ കണ്ട് തിരിഞ്ഞു പോയത്. മൃഗം ആണെങ്കിലും അതിനും ഇല്ലേ ഉളുപ്പും നാണവും ഒക്കെ. ലോകത്തിൽ വച്ച് ഏറ്റവും വലിയ പുങ്കനെ കണ്ട് സത്യത്തിൽ ആ പട്ടി ച്ചിരിക്കുകയായിരുന്നു. മാരാർക്കത് കുരയ്ക്കുന്നത് പോലെയാണ് തോന്നിയത്. മാരാരുടെ പ്രശ്നവും അതുതന്നെയാണ്. സ്വന്തം വർഗ്ഗത്തിന്റെ ഭാഷ മനസ്സിലാവുന്നില്ല.

* പണ്ടൊരിക്കൽ ഒരാൾ നടന്നു പോകുകയായിരുന്നു കുറെ പട്ടികൾ കുരച്ചു കൊണ്ട് പുറകെ വന്നു. പേടിച്ചു ഓടിയ ആള് മറ്റുള്ളവരേക്കാൾ പെട്ടെന്നു ലക്ഷ്യത്തിൽ എത്തി .. ലക്ഷ്യത്തിൽ എത്തിയ ആള് ഇപ്പൊ കാർ ഒക്കെ വാങ്ങി. . ഇപ്പൊ അന്ന് ലക്ഷ്യത്തിൽ എത്താൻ സഹായിച്ച പട്ടികളെ പുച്ഛിക്കുന്നു. . പട്ടികൾ ഇപ്പോഴും കുരച്ചു കൊണ്ട് പുറകെ തന്നെ.

* അതേത് പട്ടി, തമ്പ്രാനെ സോറി ബെൻസ് കാ൪ കണ്ടാൽ തിരിച്ചറിയാൻ കഴിവില്ലാത്തത്?? നാളെ ഹെലികോപ്റ്ററിൽ വന്നാലും ഈ പട്ടികൾ കുരക്കുക തന്നെ ചെയ്യും. പട്ടികൾ ക്കും ജീവിക്കണ്ടേ (വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട്). ഇതൊക്കെ തന്നെയാണ്, ഇങ്ങനെ തന്നെയാണ് ഈ നാട്, നന്നാക്കാൻ നോക്കാതെ ഇങ്ങനെ ഒക്കെ പറഞ്ഞു ആശ്വസിക്കാം. മുള്ളൻകൊല്ലി പോലെ ഒരു സിനിമ, അഭിനന്ദനങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+