ബിഗ് ബോസിലേക്ക് ആരൊക്കെ വരണം? ദിൽഷയുടെ ലിസ്റ്റ് ഇതാ, 'ആ നടൻ വന്നാൽ ഷോ അടിപൊളിയാകും'
ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉളളത്. ഇത്തവണ ബിഗ് ബോസ് വീട്ടിൽ കൊമ്പ് കോർക്കാൻ ആരൊക്കെയെത്തും എന്നുളളത് ഒരു സർപ്രൈസ് ആയി തുടരുന്നു. പലരും പല പ്രവചനങ്ങളും നടത്തുന്നുണ്ടെങ്കിലും ബിഗ് ബോസ് ഇക്കുറി കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് അറിയാൻ കാത്തിരിക്കുക തന്നെ വേണം.
ഏഷ്യാനെറ്റ് പുറത്ത് വിട്ട പ്രമോയിലും മറ്റും വ്യക്തമാകുന്നത് ഇക്കുറി ഗെയിമിൽ തീപാറും എന്ന് തന്നെയാണ്. കഴിഞ്ഞ് പോയ സീസണുകളേക്കാൾ കൂടുതൽ കടുപ്പമേറിയ എന്തൊക്കെയോ ഇത്തവണ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതിനിടെ ബിഗ് ബോസ് നാലാം സീസൺ വിജയി ആയ ദിൽഷ പ്രസന്നൻ ഇത്തവണ ആരൊക്കെ ഷോയിൽ ഉണ്ടാകണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ദിൽഷയുടെ പ്രതികരണം: '' പുതിയ മത്സരാര്‍ത്ഥികളോട് പറയാനുളളത്, ഇത് ബിഗ് ബോസ് ആണ്. കേരളത്തിലെ ഒരു വലിയ റിയാലിറ്റി ഷോ ആണ്. ഒരുപാട് പ്രേക്ഷകര്‍ ഉണ്ട്. ബിഗ് ബോസ് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. നന്നായി പെര്‍ഫോം ചെയ്യുക. ഇതൊരു ഗെയിം ആണല്ലോ. അപ്പോള്‍ അതിനെ ആ രീതിയില്‍ കണ്ട് നന്നായി ആസ്വദിച്ച് ചെയ്യുക.

Image Credit: www.facebook.com/DilshaOfficial
താന്‍ ബിഗ് ബോസിലേക്ക് പോയത് വലിയ തയ്യാറെടുപ്പുകളൊന്നും ഇല്ലാതെയാണ്. പക്ഷേ തയ്യാറെടുപ്പുകളോടെ വരുന്ന ആളുകളും ഉണ്ടെന്ന് അറിയാം. തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെ പോയി ഷോ എക്‌സ്പീരിയന്‍സ് ചെയ്യണം എന്നാണെങ്കില്‍ അങ്ങനെ പോകാം. അല്ലെങ്കില്‍ എങ്ങനെ ഓരോ മത്സരാര്‍ത്ഥിയേയും പുറത്താക്കിക്കൊണ്ട് 100 ദിവസം എങ്ങനെ നില്‍ക്കാം എന്ന് നിങ്ങള്‍ക്ക് നേരത്തെ തയ്യാറെടുത്തും പോകാം.
താന്‍ ബിഗ് ബോസിലേക്ക് വന്നത് ഒരു വലിയ ബ്രേക്കിന് ശേഷം ആയിരുന്നു. അതിന് മുന്‍പ് താന്‍ ഏഷ്യാനെറ്റില്‍ തന്നെ വേറെ പരിപാടികളും സീരിയലുകളുമെല്ലാം ചെയ്തിരുന്നു. അങ്ങനെയാണ് ബിഗ് ബോസിലേക്ക് വന്നത്. അത് തനിക്കൊരു വലിയ ബ്രേക്ക് ആയിരുന്നു. കാരണം അതിന് ശേഷം ആണ് ആളുകള്‍ വീണ്ടും തന്നെ അറിഞ്ഞ് തുടങ്ങിയത്. നല്ല അവസരങ്ങള്‍ കിട്ടിയതും അതിന് ശേഷമാണ്. ബിഗ് ബോസിലൂടെ തനിക്ക് ഒരുപാട് നല്ല കാര്യങ്ങളും നടന്നിട്ടുണ്ട്, ഒരുപാട് വിഷമങ്ങളും ഉണ്ടായിട്ടുണ്ട്.
ബിഗ് ബോസിന്റെ പുതിയ സീസണില്‍ ധ്യാന്‍ ശ്രീനിവാസന്‍ വരണം എന്ന് ആഗ്രഹമുണ്ട്. കാരണം എല്ലാ എപിസോഡുകളും നല്ല അടിപൊളി ആയിരിക്കും. ഫുള്‍ കോമഡി ആയിരിക്കും. ധ്യാന്‍ എങ്ങനെയാണ് 100 ദിവസം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുന്നത് എന്ന് തനിക്കൊന്ന് അറിയണം എന്നുണ്ട്. അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ ഇവരൊക്കെ വരട്ടെ. ഇവരൊക്കെ വന്നാല്‍ കുറച്ച് എന്റര്‍ടെയിന്‍മെന്റ് ഉണ്ടാകും എന്നാണ് വിശ്വാസം.
തനിക്ക് അറിയുന്ന ചിലര്‍ വിളിച്ച് പറഞ്ഞിരുന്നു ബിഗ് ബോസിലേക്ക് വിളി വന്നിട്ടുണ്ട് എന്ന കാര്യം. ആരാണ് എന്ന് പറയുന്നില്ല. തന്റെയടുത്ത് അവര്‍ ചോദിച്ചിരുന്നു, എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസിലെ അനുഭവം എന്നും എങ്ങനെയൊക്കെ ഷോയില്‍ നില്‍ക്കണം എന്നും. താന്‍ പറഞ്ഞത്, ''നമ്മുടെ സീസണില്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ അല്ലല്ലോ ഇനി വരാന്‍ പോകുന്നത്. അവര്‍ക്ക് അവരുടേതായ സ്വഭാവ രീതികളും കാര്യങ്ങളുമൊക്കെ ഉണ്ടാകും. അത് നമ്മുടേത് പോലെ തന്നെ ആവണമെന്നില്ല. അപ്പോള്‍ സീസണ്‍ എങ്ങനെയാണോ പോകുന്നത് അതിന് അനുസരിച്ച് പോവുക'' എന്നാണ്, ദിൽഷ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications