Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിന് അനീഷിനെ ഹൗസിൽ നിർത്തിയേ മതിയാവൂ, കാരണം..പക്ഷെ അതുവരെ മാത്രം'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 മുതലാണ് കോമണർ മത്സരാർത്ഥികൾ മത്സരിച്ച് തുടങ്ങിയത്. ആദ്യം കോമണറായി മത്സരിച്ച ഗോപിക കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ സീസൺ 6 ൽ മത്സരിച്ച രണ്ട് മത്സരാർത്ഥികളിൽ ഒരാളായ റെസ്മിൻ ഭായ് ഷോയിൽ 73 ദിവസത്തോളം പിടിച്ച് നിന്നു. ഈ വർഷം കോമണറായി എത്തിയത് തൃശൂർ സ്വദേശിയായ അനീഷ് ആണ്.

വന്ന ദിവസം മുതൽ ബിഗ് ബോസ് ഹൗസിലെ ചർച്ച അനീഷിനെ ചുറ്റിപ്പറ്റിയാണ്. ഇതുവരെ ബിഗ് ബോസിൽ പയറ്റിത്തെളിഞ്ഞ ഗെയിം തന്ത്രങ്ങൾ എല്ലാം പയറ്റിയാണ് അനീഷ് ഹൗസിൽ തുടരുന്നത്. ഇതിൽ പ്രധാനം ഒറ്റപ്പെടൽ സ്ട്രാറ്റജി തന്നെയാണ്. അനീഷ് ഹൗസിൽ ഉണ്ടാക്കുന്ന തർക്കങ്ങൾക്കും ബഹളങ്ങൾക്കുമൊന്നും ഒരു കുറവുമില്ല. ഒറ്റപ്പെടൽ സ്ട്രാറ്റജിയൊന്നും ഈ സീസണിൽ അനുവദിക്കില്ലെന്നായിരുന്നു ഈ സീസണിന്റെ പ്രമോ. എന്നാൽ അനീഷിന്റെ 'ഒറ്റപ്പെടലിനെ' ബിഗ് ബോസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ കാരണം എന്തുകൊണ്ടെന്ന് വിശദീകരിക്കുകയാണ് ഒരു ആരാധകൻ. ബിഗ് ബോസ് ഗ്രൂപ്പിൽ ഇത് സംബന്ധിച്ച് പങ്കിട്ട കുറിപ്പ് ഇങ്ങനെ

aneeshbb2-

'മറ്റുള്ളവരെ മാക്സിമം ഇറിറ്റേറ്റ് ചെയ്ത് കണ്ടന്റ് ഉണ്ടാക്കി ക്യാമറ സ്‌പേസ് നേടുക എന്നതാണ് അനീഷിന്റെ ലക്ഷ്യം. അത് മനസ്സിലാക്കി ഇവനെ ടോട്ടലി അവഗണിച്ച്, സ്ക്രീന് ടൈം ഉണ്ടാക്കി കൊടുക്കാതിരിക്കുക ആണ്‌ ബുദ്ധി ഉള്ള contestants ചെയ്യേണ്ടത്. അത് തന്നെയാണ് ലാലേട്ടൻ വീക്കെൻഡിൽ ഒന്ന് പൊതിഞ്ഞു പറഞ്ഞതും. ആരോട് പറയാൻ, ആര് കേൾക്കാൻ. അത് വല്ലോം മനസ്സിലാക്കാനുള്ള ബുദ്ധി അതിൽ ഉള്ളവർക്ക് ഉണ്ടോ. 19 പേരും അനീഷിന്റെ ചൂണ്ടയിൽ കുടുങ്ങി പിറകെ നടന്നു കണ്ടന്റ് ഉണ്ടാക്കി കൊടുക്കുന്നു.

19 vs 1 എന്ന അവസ്ഥ വന്നാൽ 19 ഇൽ ആരൊക്കെ പോയാലും ആ 1 ഔട്ട് ആകാതെ അവസാനം വരെ കാണും എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഒക്കെ അനീഷിനുണ്ട്. അപ്പൊ ഹൗസിലെ ബാക്കി ഉള്ളവർ ചെയ്യേണ്ടത് ആ 1 നേ ഒന്നുകിൽ 19 ഇൽ ഒരാൾ ആക്കുക ( ഇത് നടപ്പുള്ള കേസല്ല, കാരണം അനീഷ് intentionally എല്ലാവരെയും ചൊറിയുക ആണ്‌ ) അല്ലെങ്കിൽ ആ 1 നേ 0 ആക്കുക. എന്ന് വച്ചാൽ അങനെ ഒരാൾ ആ വീട്ടിലേ ഇല്ല, അയാൾ ഇൻവിസിബിൾ ആണെന്ന നിലയ്ക്ക് പെരുമാറുക. അങ്ങനെ ചെയ്യുമ്പോ അറ്റൻഷൻ സീക്കിങ് വീക്ക്നെസ് ആയ അനീഷ് ട്രിഗർ ആകും, എന്തെങ്കിലും മണ്ടത്തരം കാണിക്കും, അത് അയാൾക്ക് എതിരെ ഒരായുധമായി യൂസ് ചെയ്ത് സിമ്പിളായി പുറത്ത് കളയാൻ സാധിക്കും. Unfortunately ഇത്രയ്ക്ക് ഒക്കെ ചിന്തിച്ച് കളിക്കാൻ ഉള്ള ബുദ്ധി ഉള്ളവരെ അല്ല ബിഗ് ബോസ് ഇത്തവണ തിരഞ്ഞെടുത്തത്.

മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവാണിപ്പോ അനീഷ്. ടിവിയിൽ ഒരു മണിക്കൂറുള്ള എപ്പിസോഡിൽ കാണിക്കാൻ എന്തെങ്കിലും ഒരു കണ്ടന്റ് ഇപ്പൊ ഉണ്ടാക്കി കൊടുക്കുന്നത് അനീഷ് മാത്രമാണ്. അതിപ്പോ ബാക്കി ഉള്ളവരെ വെറുപ്പിച്ചിട്ട് ആണെങ്കിലും. ബാക്കി ഉള്ള ആരും ഒരു entertainment oo കണ്ടന്റോ ഉണ്ടാക്കുന്നുമില്ല. എന്റർടെയ്ൻമെന്റ് ആണെന്നും പറഞ്ഞു ആ നിവിൻ അവിടെ കിടന്നു കാണിക്കുന്നതൊക്കെ ശുദ്ധ കോമാളിത്തരം ആണെന്ന് പ്രേക്ഷകർക്കും അതേ പോലെ ബിഗ് ബോസിനും അറിയാം. അങ്ങനെ ഉള്ളപ്പോ നിലവിൽ ബിഗ് ബോസിന് അനീഷിനെ സംരക്ഷിച്ച് വീട്ടിനകത്ത് നിർത്തിയെ മതിയാകൂ. ശക്തനായ, കളിയറിയാവുന്ന, ബുദ്ധിയും കുബുദ്ധിയും ഉള്ള ഒരു വൈൽഡ് കാർഡ് എൻട്രി വരുന്നത് വരെ. അത് വരെ മാത്രം!'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+