Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിന്റെ ഉദ്ദേശം അക്ബറിന് ഒരു കപ്പ്; ആദ്യം നീക്കം മുതൽ അപ്പാനിയെ പുറത്താക്കിയത് വരെ'

ബിഗ് ബോസ് മുൻ സീസണുകളിൽ ആദ്യ മൂന്നാഴ്ച കഴിയുമ്പോൾ തന്നെ വിജയി ആരാകുമെന്ന പ്രവചനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ സീസണിൽ അങ്ങനെയല്ല. ഷോ 37ാം ദിവസത്തിലേക്ക് കടന്നിട്ടും ആർക്കും വ്യക്തമായൊരു ആധിപത്യം സ്ഥാപിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ കപ്പ് ഉയർത്തുന്നത് ആരായിരിക്കുമെന്ന കാര്യത്തിൽ പലവിധ പ്രവചനങ്ങളാണ് നടക്കുന്നത്. അതേസമയം കപ്പ് അക്ബർ ഖാന് കൊടുക്കാനാണ് ബിഗ് ബോസിൽ നടക്കുന്ന പ്ലാൻ എന്നാണ് ആരാധകരിൽ ചിലരുടെ ആരോപണം. അതിന് കാരണങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെയാണ്

'ഇത്തവണ അക്ബറിന് ഒരു കപ്പ് എന്നാക്കുന്നതല്ലേ ബിഗ് ബോസ് നല്ലത്. വീട്ടീന്ന് ഉമ്മ വിളിക്കുന്നു, ആഗ്ഗ്രെഷൻ കുറച്ചു കളിക്കാൻ നിർദ്ദേശം കൊടുക്കുന്നു. അത്യാവശ്യം നന്നായി ഗെയിം കളിക്കുന്ന അകബറിനെ നെഗറ്റീവ് ആകുന്ന ഫ്രണ്ട്ഷിപ് ഉള്ള അപ്പനിയെ ഔട്ട്‌ ആക്കുന്നു. നൂറയുടെ കമ്പനി ഗെയിമിനെ അക്ബറിന് വേണ്ടി നൂറയെ കരുവാക്കുന്നു. എപ്പിസോഡിൽ എല്ലാം നല്ല സ്പേസ് കൊടുക്കുന്നു, വീക്കെന്റ് എപ്പിസോഡിൽ അടക്കം.

akba-

അന്ന് പുതപ്പ് ഡെമോൺസ്ട്രേഷൻ നടത്തിയപ്പോൾ ഒനീയലും എണീറ്റ് പോയിരുന്നു. എന്നാൽ അക്ബറിനെ മാത്രം ഹൈലൈറ്റ് ചെയ്തു. ഇന്നലെ അകബറിനെ പൊളിച്ചടുക്കുന്ന അനുമോൾടെ ഫൈറ്റ് എപ്പിസോഡിൽ മുക്കുന്നു. നെവിൻ റെനയെ പറയുന്നത് അനുവിനെതിരെ ആയിക്കാണിക്കുന്നു. ഫാക്ടറി ടാസ്കിലെ ലൂപ്പ് ഹോൾ .എന്നാൽ അക്ബർ ആണ് ബുദ്ധിമാൻ എന്ന് വരുത്തി തീർക്കുന്നു. യൂനിയൻ ലീഡർ 3 രീതിയിൽ അത് ലീഡ് ചെയ്‌് എന്നെ ഉള്ളൂ. ഐഡികൾ അഭിയുടേതും ഒനിയലിന്റേതും കൂടിയാണ്.
.ബിഗ് ബോസ്സ് ഷോ ഡയറക്ടർ അക്ബറിന്റെ സുഹൃത്ത് ആണെന്ന് കേൾക്കുന്നുണ്ട്... കൂടാതെ പിആർ ടീം ഇറങ്ങിട്ടുണ്ട്', എന്നാണ് പോസ്റ്റിൽ പറയുന്നത്.

അതേസമയം അക്ബറിന്റെ ഗെയിമിനെ പൊളിക്കുന്ന അനുമോളെ പുകഴ്ത്തിയുള്ള കുറിപ്പുകളും ആരാധക ഗ്രൂപ്പിൽ നിറയുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് ഇങ്ങനെയായിരുന്നു. 'ആറടി ഉയരവും ഒത്ത തടിയുമുള്ള മൈൻഡ് ഗെയ്മറുടെ ശവം കണ്ടു കിട്ടിയിട്ടുണ്ട്. അനുമോൾ കാരറ്റ് എടുത്തു തിന്നത് ജയിൽ പോയി കോൺടെന്റ് കൊടുക്കാൻ ആണെന്ന് അകബര് പറഞ്ഞത് മാത്രമേ ഓര്മ്മുയുള്ളൂ. അനുമോൾ എടുത്തു അങ്ങ് ഉടുത്തു. തലങ്ങും വിലങ്ങും എടുത്ത് അറഞ്ചം പുറഞ്ചം അങ്ങ് അലക്കി.

ബീൻ ബഗാഗിൽ പടിഞ്ഞു കിടന്നു പാരഡി പാടി ഊളതരാം കാണിക്കുന്നവന് വയറു നിറയെ കൊടുത്തു.
'വല്ലവന്റെയും മൂട് താങ്ങി വേരിറങ്ങി എന്തിനാ ഇവിടെ കിടന്നു നിരങ്ങുന്നത്. പോയി അടുപ്പിൽ പോയി ഇരിക്ക്, അങ്ങനെ എങ്കിലും ദേഹം ഒന്ന് ഇളകി പിത്തം ഇറങ്ങട്ടെ.
എനിക്ക് ക്യൂട്ടിനെസ്സ് ഉണ്ടെന്നു പറഞ്ഞാൽ സന്തോഷം. നിനക്ക് അതില്ലാത്തത് നിന്റെ പ്രശ്നം. ഞാൻ ജയിൽ പോയി കോൺടെന്റ് കൊടുക്കുന്നുണ്ടേൽ അത് എന്റെ മിടുക്കു. വല്ലവരുടെ മൂട് താങ്ങി നടക്കാതെ പോയി കോൺടെന്റ് കൊടുക്ക് .നിനക്ക് പാട്ടു പാടാൻ ആണേൽ വേറെ പ്രോഗ്രാം ഉണ്ട് ഏഷ്യാനെറ്റിൽ. ശരത് ഏട്ടനെ കൂടെ കൊണ്ട് നടന്നു എവിക്ട ആക്കി. എന്റെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു, അതിനെയും കൂട്ട് പിടിച്ചു എവിക്ട ആക്കി. '

അക്ബർ കൌണ്ടർ അടിക്കാൻ നോക്കിയതൊക്കെ അനുമോൾ മർമ്മത്തിൽ തന്നെ തിരിച്ചു കൊടുത്തു.
അനുമോൾ രണ്ടും കൽപ്പിച്ചാണ് അക്ബറിനെതിരെ. അക്ബർ ഇനിയും അവിടെ കിടന്നു ചീഞ്ഞു നാറും. മുംബൈ ഗാങ് അക്ബറിന്റെ ഒരു താങ്ങു കൊടുക്കാൻ നോക്കിയെങ്കിലും ഒത്തില്ല.
'നീ വാ തുറന്നാൽ ക്യൂറ്നെസ്സ് പോകും എന്ന് പറഞ്ഞു വന്ന ജിസിൽ നോട് , പോയാലും അത് നാച്ചുറൽ ആണ് എന്ന് അനു തിരിച്ചടിച്ചതോടെ അവളും പത്തിമടക്കി. ലൈവ് കണ്ടവർക്ക് എങ്ങനെ എതിരാളിയെ കൌണ്ടർ അറ്റാക്ക് നടത്തി ഒതുക്കം എന്നതിന് കഒരു ക്ലാസിക് കേസ് ആയി അനുമോളുടെ ആ പത്തിരുപതു മിനുട്ടിലെ പെർഫോമൻസ്, അതും ഒറ്റയ്ക്ക് ', എന്നാണ് പോസ്റ്റിൽ പറ‍ഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+