മമ്മി കുവൈറ്റില്‍ ഗദ്ദാമ; ഓർക്കാന്‍ ഇഷ്ടപ്പെടാത്ത കുട്ടിക്കാലം; നൂബിനുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല

ടെലിവിഷന്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് എത്തിയ താരമാണ് ബിന്നി സെബാസ്റ്റ്യന്‍. ഏഷ്യനെറ്റിലെ ജനപ്രിയ സീരിയലായ 'ഗീതാഗോവിന്ദ'ത്തിലൂടെയാണ് ബിന്നി ശ്രദ്ധേയമാകുന്നത്. 'വേറെ ഒരു കേസ്' എന്ന ഒരു സിനിമയും ബിന്നിയുടേതായി പുറത്തുവരാനുണ്ട്.

ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധേയമായ മത്സരമാണ് ബിന്നി നടത്തുന്നത്. ഇപ്പോഴിതാ ​ബിഗ് ബോസ് ഷോയിലെ ലൈഫ് സ്റ്റോറി സെ​ഗ്മെന്റില്‍ കുടുംബത്തെക്കുറിച്ച് ബിന്നി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി മാറുകയാണ്. കുട്ടിക്കാലത്തെക്കുറിച്ചും ഭർത്താവ് റൂബിനെക്കുറിച്ചുമെല്ലാം ബിന്നി മനസ്സ് തുറക്കുന്നു. ബിന്നിയുടെ വാക്കുകള്‍ ഇങ്ങനെ...

binny-noobin

എന്റെ കുട്ടിക്കാലം ഓർക്കാൻ എനിക്ക് ഇഷ്ടമല്ല. മൂന്ന് വയസ്സുള്ളപ്പോൾ മമ്മി കുവൈറ്റിലേക്ക് പോയി. പപ്പ നാട്ടിൽ തന്നെ എവിടെയോ ഉണ്ടായിരുന്നു. ചേട്ടൻ ഹോസ്റ്റലിൽ ആയിരുന്നു. ഞാൻ മമ്മിയുടെ മൂത്ത സഹോദരിയുടെ കൂടെ ഹൈദരാബാദിൽ താമസിച്ചു. അംഗനവാടിയിൽ പോയിരുന്നെങ്കിലും, കുറച്ച് മലയാളം അക്ഷരങ്ങൾ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. ഹൈദരാബാദിൽ എത്തിയപ്പോൾ അക്ഷരങ്ങൾ പോലും മറന്നു, ഒന്നാം ക്ലാസിൽ തോറ്റുപോയി. ആന്റി വളരെ കർക്കശക്കാരിയായിരുന്നു, അത് എനിക്ക് അസ്വസ്ഥത ഉണ്ടാക്കി.

അങ്ങനെ നാട്ടില്‍ വന്നപ്പോള്‍ പപ്പയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. തിരിച്ച്‌ പോകുന്നില്ലെന്നും പറഞ്ഞു. പക്ഷെ എന്തിനാണെന്ന് അറിയില്ല. എന്നെ വേറെ വീട്ടിലേക്ക് മാറ്റി. മമ്മിയുടെ വീടായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ വിവേചനം അനുഭവിച്ചു. പിന്നീട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ഹോസ്റ്റലിലാക്കി.

വീട്ടില്‍ പോണമെന്ന് പറഞ്ഞ് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷെ എന്നെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. അമ്മ കുവൈറ്റിലായിരുന്നു. പപ്പയ്ക്ക് അത്ര ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നില്ല. മമ്മി അങ്ങനെ ആയിരുന്നില്ല. കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍ എത്തണമെന്ന് ആയിരുന്നു ആഗ്രഹം. ലോണും കാര്യങ്ങളും ഒക്കെ എടുത്താണ് മമ്മി കുവൈറ്റിലേക്ക് പോകുന്നത്. അവിടെ ഏകദേശം ഇരുപത്തിയഞ്ച് വർഷക്കാലം മമ്മി ജോലി ചെയ്താണ് എന്നെയും ചേട്ടനെയും പഠിപ്പിച്ചത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയത് മമ്മി ആയിരുന്നു. മമ്മിയും ഞാനും തമ്മില്‍ കുട്ടിക്കാലത്ത്‌ അത്ര കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നില്ല.

അന്നൊന്നും എനിക്ക് അത്ര മിസിങ് ഫീല്‍ ചെയ്തില്ല. പക്ഷെ ഒരു പെണ്‍കുട്ടിക്ക് മമ്മിയുടെ സാന്നിധ്യം വേണ്ടുന്ന കാലത്താണ് അത് ഞാൻ തിരിച്ചറിയുന്നത്. എന്റെ മമ്മിക്ക് അവിടെ ഗദ്ദാമ ജോലിയാണ് ചെയ്യേണ്ടി വന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ മമ്മി ഞങ്ങളെ വളർത്തിയത്. കക്കൂസ് കഴുകിയും അവിടെയുള്ള ആളുകളുടെ വീടുകള്‍ ക്‌ളീൻ ചെയ്തും ആളുകളുടെ ആട്ടും തുപ്പും ഏറ്റാണ് മമ്മി ഞങ്ങളെ വളർത്താൻ വേണ്ടി ജോലി ചെയ്യുന്നത്. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ബ്ലെസിംഗ്‌ എന്ത് മമ്മി ചെയ്ത നന്മ അന്നെന്നു ഞാൻ വിശ്വസിക്കുന്നു.

പപ്പയും സ്ഥലത്തില്ല. അതുകൊണ്ട് തന്നെ എന്നെ കാണാനൊന്നും ആരും വരാറില്ലായിരുന്നു. വീക്കെന്റില്‍ എല്ലാവരുടേയും പാരന്റ്സ് വരും എന്നെ കാണാൻ മാത്രം ആരുമില്ല. വല്ലപ്പോഴുമാണ് മമ്മി ഫോണ്‍ വിളിച്ചിരുന്നത്. പിന്നെ എനിക്കെല്ലാം എന്റെ സുഹൃത്തുക്കളായി മാറി.
പിന്നീട് മെഡിസിന് പോയി പഠിച്ച്‌ തിരിച്ച്‌ വന്നപ്പോള്‍ അവർക്ക് ഞാൻ സ്പെഷ്യല്‍ ആളായി മാറി. അത് എനിക്ക് സർപ്രൈസിങ് ആയിരുന്നു. എന്നെ ഇത്രയും നാള്‍ ഇങ്ങനെയൊക്കെ ട്രീറ്റ് ചെയ്ത വ്യക്തികള്‍ക്ക് പിന്നീട് ഞാൻ വലിയ സംഭവമായി. എന്നെ വീട്ടില്‍ നിർത്താൻ തുടങ്ങി. ഇപ്പോഴത്തെ എന്റെ ലൈഫില്‍ ‍ഞാൻ വളരെ സാറ്റിസ്ഫൈഡും ഹാപ്പിയുമാണ്.

നൂബിൻ എന്റെ ലൈഫിലേക്ക് വന്നിട്ട് മൂന്ന് വർഷമാകുന്നു. എന്റെ ലൈഫില്‍ ഇല്ലാതിരുന്ന ഒരു സാധനമാണ് കെയറിങ്. ഒരു ഡോക്ടറെ സംബന്ധിച്ച്‌ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതാണ് കെയറിങ്. കെയറിങ് എന്താണ് എന്ന് എനിക്ക് പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്. പക്ഷേ നൂബിനുമായള്ള വിവാഹത്തിന് ആരും സമ്മതിച്ചില്ല. എന്റെ ഫാമിലിയില്‍ ഇതൊരു വലിയ ഇഷ്യുവായിരുന്നു. ഡോക്ടറായ വ്യക്തിയെ വേണം മകള്‍ വിവാഹം ചെയ്യാൻ എന്ന കാഴ്ചപ്പാട് മമ്മിക്കുണ്ടായിരുന്നു.

ജോലിയും കൂലിയുമില്ലാത്ത ഒരുത്തന് മോളെ വിവാഹം ചെയ്ത് കൊടുക്കണോയെന്ന് ചേട്ടൻ അടക്കമുള്ളവർ പറഞ്ഞപ്പോള്‍ മമ്മിയും ഞങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നു. ആക്ടർ ആണ്. വേറെ ജോലി ഒന്നുമില്ല എന്നതൊക്കെയാണ് അവർ കണ്ടെത്തിയ വിഷയങ്ങള്‍. അതുകൊണ്ട് അവന് വേറെ കുറേ ഗേള്‍ഫ്രണ്ട്സുണ്ടാകും എന്നൊക്കെയുള്ള ചിന്ത അവരെ അലട്ടിയിരുന്നു.
ഞാൻ പറയുന്നതൊന്നും അവർക്ക് വിശ്വാസം ഇല്ല, അവർ തൃപ്തരുമായിരുന്നില്ല. ഏഴുവര്‍ഷക്കാലം ഞങ്ങള്‍ കാത്തിരുന്നു. എന്റെ വീട്ടുകാരുടെ സമ്മതം കിട്ടാൻ വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.

എന്റെ മമ്മിയും ചേട്ടനും ആന്റിമാരുമെല്ലാം വിദേശത്താണ് ജോലി ചെയ്യുന്നത്. ഞാനും പപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണ് ആ വിവാഹം നടക്കുന്നത്. എന്റെ ലൈഫ് ടൈം അച്ചീവ്മെന്റും അനുഗ്രഹവുമാണ് നൂബിൻ. എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നിധിയാണ് നൂബിന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q