ബിനു അടിമാലി അത് ചെയ്യുമെന്ന് മരിച്ചാലും വിശ്വസിക്കില്ല: സുധിയുമായുള്ള ബന്ധം.. ശ്രീവിദ്യ മുല്ലശ്ശേരി പറയുന്നു
വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം സുധിയുടെ വീട്ടിലേക്കുള്ള യാത്ര ബിനു അടിമാലി തന്റെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തിയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജരും ക്യാമറമാനുമായ ജനീഷ് രംഗത്ത് വന്നിരുന്നു. വീല്‍ചെയറില്‍ പോകേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും ആളുകളുടെ അനുകമ്പ നേടിയെടുക്കുന്നതിനായി ബിനു അടിമാലി വീല്‍ചെയറില്‍ പോയെന്നായിരുന്നു പ്രധാന ആരോപണം. ഇത് സോഷ്യല്‍ മീഡിയയിലെ പേജുകളില്‍ ഇടാന്‍ വേണ്ടി ആസൂത്രണം നടത്തിയെന്നും വെളിപ്പെടുത്തലുണ്ടായി.
ബിനു അടിമാലിക്കെതിരായ ഈ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചർച്ചയായിരുന്നു. എന്നാല്‍ ബിനു അടിമാലിക്കെതിരായ ഇത്തരമൊരു ആരോപണം ഒരിക്കല്‍ താന്‍ വിശ്വസിക്കില്ലെന്നാണ് നടിയും സ്റ്റാർമാജിക് താരവുമായ ശ്രീവിദ്യാ മുല്ലശ്ശേരി വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളാണ് ഞങ്ങള്‍. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീവിദ്യ വ്യക്തമാക്കുന്നു.

കൊല്ലം സുധിയേട്ടന്‍ മരണപ്പെട്ട അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. അത് എത്രവലിയ അപകടമായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. കേള്‍ക്കുന്നവർക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷെ എന്റെ മരണം വരെ അദ്ദേഹം അങ്ങനെ അഭിനയിച്ചുവെന്ന് ഞാന്‍ വിശ്വസിക്കില്ല. അങ്ങനെത്തെ ഒരുമനുഷ്യനല്ല ബിനു അടിമാലി.
നമുക്ക് നന്നായി അറിയുന്ന ആളാണ് ബിനു ചേട്ടന്‍. അത്രമാത്രം മാനുഷിക ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ആളുമല്ല അദ്ദേഹം. സുധിച്ചേട്ടനുമായി നമുക്ക് തന്നെ ഇത്ര ബന്ധമുണ്ടെങ്കില്‍ അതിനേക്കാളും വർഷങ്ങള്‍ക്ക് മുമ്പേ ബന്ധമുള്ളവരാണ് അവർ. ആ മനുഷ്യന്റെ ട്രോമയും നമ്മള്‍ കണ്ടവരാണ്. അതുകൊണ്ട് തന്നെ എന്റെ മരണം വരെ വിശ്വാസിക്കാന്‍ എനിക്ക് സാധിക്കില്ലെന്നും ശ്രീവിദ്യ പറയുന്നു.
സുധിയേട്ടന്റെ മരണം എന്ന് പറയുന്നത് വല്ലാത്ത ട്രോമയായിരുന്നു. രണ്ട് ദിവസം മുമ്പ് നമ്മളോട് യാത്ര പറഞ്ഞ് പോയ ഒരാള്‍ പെട്ടെന്ന് ഇല്ലെന്ന് പറയുന്നത്, നമ്മുടെ കുടുംബത്തില്‍ ഒരു ദുരന്തം നടക്കുന്നത് പോലെ തന്നെയാണ്. ആ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒരു പോലെ ബുദ്ധിമുട്ടി. ഇന്നും നമുക്ക് അദ്ദേഹത്തെ ഓർക്കുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. സ്റ്റാർമാജിക്കില്‍ പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങളൊന്നും നടക്കുന്നില്ല. ജനപ്രിയ പരിപാടിയായതിനാല്‍ ആളുകള്‍ എല്ലാം ശ്രദ്ധിക്കുന്നതേയുള്ളുവെന്നും താരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications