Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീട് വരെ വിറ്റു, പറയുന്നത് പച്ചക്കളം, 9 ലക്ഷമാണ് ആവശ്യപ്പെടുന്നത്'; പൊട്ടിക്കരഞ്ഞ് ബിനു അടിമാലി

കൊച്ചി: മുൻ സോഷ്യൽ മീഡിയ മാനേജർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടനും മിമിക്രി താരവുമായ ബിനു അടിമാലി. താൻ മർദ്ദിച്ചുവെന്നും ദ്രോഹിച്ചുവെന്നുമുള്ള ജിനേഷിന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും പച്ചക്കള്ളമാണെന്നും ബിനു അടിമാലി പറഞ്ഞു. ബിനുവിന്റെ വാക്കുകളിലേക്ക്

'പല അഭിമുഖങ്ങളിലും പലതാണ് പറയുന്നത്.കമന്റ്സും വാർത്തയുമൊന്നും ഞാൻ കേട്ടിട്ടില്ല. കേട്ടാൽ ഞാൻ തകർന്ന് പോകും. കാരണം നമ്മുക്ക് അങ്ങനെ കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല. സ്റ്റാർ മാജിക്കിൽ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാൻ കാണുന്നത്. ഫോട്ടോഗ്രാഫറാണ് പുള്ളി. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്.ഒരു ദിവസം എന്റെ സോഷ്യൽ മീഡിയ പേജ് ഞാൻ കൈകാര്യം ചെയ്തോളാം എന്ന് ആൾ ഇങ്ങോട്ട് പറഞ്ഞു.

binunew

എനിക്ക് ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊന്നും ഒന്നും ചെയ്യാൻ അറിയില്ലാത്തത് കൊണ്ട് ഞാൻ സമ്മതിച്ചു. സത്യത്തിൽ പുള്ളിക്ക് ഫോട്ടോയിടാൻ റീച്ചുള്ള ഒരു പേജ് വേണമായിരുന്നു . എന്റെ പേജ് നോക്കാൻ വന്നയാൾ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായി. എന്നോട് ചോദിക്കാതെ പാസ്വേർഡ് മാറ്റി. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് പറഞ്ഞത്.

എന്റെ കൂടെ സഹകരിച്ച ഒരാളും ഞാൻ മോശക്കാരനാണെന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസം. കാരണം ബിസിനസ് മൈന്റിൽ ‍ഞാൻ ആരോടും പെരുമാറാറില്ല. ഇപ്പോൾ ഒരു ബിസിനസും ഞാൻ ചെയ്യുന്നില്ല. ഉള്ള വീട് ഞാൻ വിറ്റു. മകൻ വിദേശത്ത് പഠിക്കാൻ പോയി. അവന്റെ ലോണും വീടിന്റെ ലോണും അടക്കാൻ പറ്റാത്തത് കൊണ്ട് വീട് വിറ്റു. ഒരു കുഞ്ഞിന് വയ്യ. ഓരോ ദിവസവും ഓരോ വിഷയം വരികയാണ് , വിഷമിപ്പിക്കുകയാണ്.

സോഷ്യൽമീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസ് ചെയ്യാൻ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്. പാലാരിവട്ടം സ്റ്റേഷനിൽ എഴുതി ഒപ്പുവെച്ചിട്ടുണ്ട്, ബിനു അടിമാലിയെ ഇനി സോഷ്യൽമീഡിയ വഴി ഞാൻ ഉപദ്രവിക്കില്ലെന്ന്. എന്റെ കൈയ്യിൽ നിന്നം കടം വാങ്ങിയ 52,000 രൂപ തിരിച്ചുകിട്ടിയിട്ടില്ല. ഇത് കൂടാതെ പല ആവശ്യങ്ങൾക്കും പണം കൊടുത്തിട്ടുണ്ട്.
പേജിൽ പരസ്യം ഇട്ട് കഴിഞ്ഞാൽ പൈസ കിട്ടേണ്ടതാണ്. പക്ഷേ അതൊന്നും എനിക്ക് കിട്ടിയിട്ടില്ല.

സുധിയുടെ വീട്ടിൽ ജിനേഷിന്റെ നിർബന്ധപ്രകാരമാണ് പോയത്. ചേട്ടാ നമ്മൾ നേരത്തേ ചെന്നില്ലെങ്കിൽ മാർക്കറ്റിംഗിനെ ബാധിക്കും എന്നാണ് പറഞ്ഞത്. അത് മാർക്കറ്റ് ചെയ്യേണ്ടെന്നാണ് ഞാൻ അവനോട് പറഞ്ഞത്. അത്തരത്തിൽ വരുന്ന പൈസ എനിക്ക് വേണ്ടെന്നും ഞാൻ പറഞ്ഞു. ഞങ്ങൾ അറിയാതെയാണ് അവൻ വീഡിയോ ചെയ്തത്.

കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി കിട്ടിയ ആളാണ് ഞാൻ. അതുകൊണ്ട് പ്രതികരിക്കാനും പോകാറില്ല. സോഷ്യൽ മീഡിയ കമന്റ്സൊക്കെ കാണുമ്പോൾ വീട്ടുകാരും വിഷമിക്കും. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. വർക്കും കുറവാണ്. ഇതൊക്കെ കേൾക്കുമ്പോൾ ആരൊക്കെ പരിപാടിക്ക് വിളിക്കുമോ?

ഞാൻ മർദ്ദിച്ചെന്നാണ് പറയുന്നത്. മർദ്ദിച്ചെങ്കിൽ ശരീരത്തിൽ പാടോ ആശുപത്രിയിൽ ചികിത്സ ചെയ്യുകയോ വേണ്ടേ? പോലീസ് മെഡിക്കൽ റിപ്പോർട്ട് ചോദിച്ചപ്പോൾ വേദന സംഹാരി വാങ്ങിയെന്ന് മാത്രമാണ് കാണിക്കുന്നത്. കാമറയുടെ മുൻപിൽ പണിയെടുത്ത് അരിവാങ്ങുന്നവനാണ് ഞാൻ. ആ ക്യാമറ തല്ലിപ്പൊട്ടിക്കില്ല. കാമറ തല്ലിപ്പൊട്ടിച്ചുവെന്നാണ് പറയുന്നത്. എസ് ഐയുടെ കൈയ്യിൽ നിന്നും അവൻ അവന്റെ ക്യാമറയും വാങ്ങി പോയി പോയിരുന്നു. ഇതാണ് സത്യം.

ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിച്ചത്. എന്റെ കൈയ്യിൽ കൊടുക്കാൻ നിവർത്തിയില്ല. ഒത്തുതീർപ്പാക്കാൻ പറഞ്ഞാണ് പലരും വിളിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. ആ മകളുടെ തലയിൽ കൈവെച്ച് പറയുകയാണ് അവനെ തല്ലുകയോ കൈമറ തല്ലിപ്പൊളിക്കുകയോ ഞാൻ ചെയ്തിട്ടില്ല', ബിനു അടിമാലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+