'ബോബി ചെമ്മണ്ണൂർ കൊടുത്ത എട്ടിന്റെ പണി, ഇതൊക്കെ സഹിക്കാനാകുന്നുണ്ടോ',ഹണി റോസിനെ വിടാതെ കമന്റുകൾ
കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ കാസർഗോഡ് ഷോറൂമിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിനായി നടി അമല പോളായിരുന്നു എത്തിയിരുന്നത്. ചടങ്ങിന് വിശിഷ്ട അതിഥികളായി നടി മോളി കണ്ണമാലിയും ബിൽഗേറ്റ്സിന് ചായ നൽകി പ്രശസ്തനായ ഇൻഫ്ലുവൻ ഡോളി ചായവാലയും ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നുണ്ട്. അതിഥികൾക്കൊപ്പം ബോബി ചെമ്മണ്ണൂർ നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതുമെല്ലാം വീഡിയോകളിൽ കാണാം.
നടി ഹണി റോസ് നൽകിയ കേസിൽ അറസ്റ്റിലായതിന് ശേഷം ബോബി ചെമ്മണ്ണൂർ നടത്തുന്ന രണ്ടാമത്തെ ഉദ്ഘാടന പരിപാടിയാണിത്. ആദ്യം കുംഭമേള വൈറൽ താരം മോനി ഭോസ്ലയെ ആയിരുന്നു ഉദ്ഘാടനത്തിന് എത്തിച്ചിരുന്നത്. ലക്ഷങ്ങൾ പ്രതിഫലമായി നൽകിയിട്ടായിരുന്നു മോനിയെ കൊണ്ട് കോഴിക്കോട് ആരംഭിച്ച പുതിയ ഷോറും ബോബി ഉദ്ഘാടനം ചെയ്യിച്ചത്.

അന്ന് മോനിയെ ബോബി ചടങ്ങിനെത്തിച്ചപ്പോൾ കടുത്ത സൈബർ ആക്രമണം നേരിട്ടത് ഹണി റോസ് ആയിരുന്നു. ഹണി റോസിനുള്ള മറുപടിയാണ് ഇത് എന്ന തരത്തിലായിരുന്നു ആക്ഷേപം. ഇപ്പോൾ അമല പോൾ കാസർഗോഡ് എത്തിയപ്പോഴും കമന്റ് ബോക്സിൽ ഹണി റോസിനെ പരാമർശിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്. ഇൻസ്റ്റഗ്രാമിൽ അമല പോൾ പങ്കുവെച്ച വീഡിയോക്ക് താഴെയാണ് കമന്റുകൾ നിറയുന്നത്.
ഇതൊക്കെ കണ്ട് അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടോ, റോസിന് കൊടുത്ത എട്ടിന്റെ പണി, അങ്ങനെ ബോച്ചെ അമല പോളിനെ ഇറക്കി ഇങ്ങനെ പോകുന്നു കമന്റുകൾ. ഹണി റോസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോക്ക് താഴെ ഉയരുന്നുണ്ട്. അതേസമയം നടിയ്ക്കെതിരായ അധിക്ഷേപത്തിന് ചുട്ടഭാഷയിൽ തന്നെ അവരുടെ ആരാധകർ മറുപടി നൽകുന്നുണ്ട്.
'അവർ തനിച്ച് പോരാടി വിജയിച്ച വ്യക്തിയാണ്. പണം കൊണ്ട് ഒരു സ്ത്രീയുടെ അന്തസ് ഇല്ലാതാക്കാമെന്ന കരുതുന്ന പണക്കാർക്കെതിരെ ധൈര്യത്തോട് നിന്ന് പോരാടി മറ്റ് സ്ത്രീകൾക്ക് ധൈര്യം നൽകിയവരാണവർ. അതുകൊണ്ട് തന്നെ ഈ ഉദ്ഘാടനങ്ങളൊന്നും അവരെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല, നിങ്ങളൊക്കെ അടങ്ങൂ സഹോദരാ', എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.
അതേസമയം ബോബി ചെമ്മണ്ണൂർ ഉദ്ഘാടന പരിപാടികൾക്ക് മറ്റ് നടിമാരെ കൊണ്ടുവരുന്നത് തന്നെ ബാധിക്കുന്ന കാര്യമേ അല്ലെന്ന് മുൻപ് ഹണി റോസും വ്യക്തമാക്കിയിരുന്നു. ' ഇത്തരം കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല. ഇവിടെ അഡ്രസ് ചെയ്ത വിഷയം മറ്റൊന്ന് ആണ്. ദ്വയാർത്ഥ പ്രയോഗം നടത്തിയതിനും വൃത്തികേട് പറഞ്ഞതിനുമൊക്കെയാണ് പരാതി നൽകിയത്. ആ വിഷയത്തിലാണ് എന്റെ ഫോക്കസ്. അല്ലാതെ വ്യക്തി വൈരാഗ്യമല്ല. എനിക്ക് ഒരു വ്യക്തിയോടും വൈരാഗ്യമില്ല, എനിക്കൊരു വ്യക്തിയേയും അറിയുകയും ഇല്ല. അതാണ് യാഥാർത്ഥ്യം. വ്യക്തിയോട് എനിക്ക് വൈരാഗ്യമില്ല, ആ പ്രവൃത്തിയാണ് പ്രശ്നം, ആ പ്രവൃത്തിയാണ് ആവർത്തിക്കരുതെന്ന് ഞാൻ പറയുന്നത്. അവരുടെ ബിസിനസും ജോലിയും മറ്റെന്ത് കാര്യങ്ങളും അവരുടെ മാത്രം തീരുമാനങ്ങളാണ്. എന്ത് വേണമെങ്കിലും ചെയ്യാം. ഇതിലൊക്കെ ഞാൻ എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്നാണ് മനസിലാക്കാൻ പറ്റാത്തത്' എന്നായിരുന്നു ഹണി റോസ് പറഞ്ഞത്.












Click it and Unblock the Notifications