ചാള മേരിയെന്ന്,5 ലക്ഷം കൊടുത്തു, പക്ഷെ..ബോബി ചെമ്മണ്ണൂരിന് വിമർശനം,അമല പോളിനേയും അണിയിച്ചു 4 കോടിയുടെ നെക്ലേസ്
കൊച്ചി: തന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിന് അതിഥിയായെത്തിയ നടി മോളി കണ്ണമാലിക്ക് സാമ്പത്തിക സഹായവുമായി ചെമ്മണ്ണൂർ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂർ. കാസർഗോഡ് തുറന്ന പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിക്ക് 5 ലക്ഷം രൂപ ബോബി ചെമ്മണ്ണൂര് കൈമാറിയത്. ജീവിതത്തിൽ അവർ സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും ചെറിയ സഹായമെന്ന നിലയ്ക്കാണ് ഈ തുക നൽകുന്നതെന്നും ബോബി പറഞ്ഞു
പണം കൈമാറിയപ്പോൾ ഏറെ വൈകാരികമായിട്ടായിരുന്നു മോളി കണ്ണമാലി പ്രതികരിച്ചത്. ഇതോടെ അവരെ ആശ്വസിപ്പിക്കുന്ന ബോബിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ വേദിയിൽ വെച്ച് 'ചാള മേരി' എന്ന് മോളിയെ ബോബി ആവർത്തിച്ച് വിളിച്ചതിനെ ഒരാൾ കമന്റിലൂടെ വിമർശിച്ചു. നടിയുടെ യഥാർത്ഥ പേര് പറയാതെ ഇത്തരത്തിൽ അബിസംബോധന ചെയ്തത് അപമാനിക്കാലാണെന്നാണ് കമന്റിൽ പറഞ്ഞത്. 'ചാള മേരി എന്ന് പല പ്രാവശ്യം പറഞ്ഞത് ശരിയല്ല, ഒരു പ്രവശ്യം പറഞ്ഞു ഓക്കെ, പിന്നെ പിന്നെ പറയുന്നത് ശരിയല്ല അപമാനിക്കുന്നതിന് തുല്യമാണ്. സംഗതി അവർക്ക് ഇപ്പോൾ സാമ്പത്തികമായി വളരെ മോശമാണ് നിങ്ങൾ 5 ലക്ഷം രൂപ കൊടുക്കുന്നു എന്നത് ഒരു നല്ല പ്രവർത്തിയാണ് ഓക്കെ ശരി. പക്ഷേ അത് കൊണ്ട് അപമാനിക്കാൻ അവകാശമില്ല', കമന്റിൽ പറഞ്ഞു.

അതേസമയം മോളി മാത്രമല്ല, നടി അമല പോളും ബിൽഗേറ്റ്സിന് ചായ കൊടുത്ത് പ്രശസ്തനായ ഡോളി ചായവാലയും ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഇവരുവർക്കും ഒപ്പമുള്ള ബോബിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പതിവ് പോലെ തന്നെ ഉദ്ഘാടനം ചെയ്യാനെത്തിയ നടി അമല പോളിനോട് വിലപിടിപ്പുള്ള ആഭരണങ്ങൾ അണിയാൻ ബോബി ആവശ്യപ്പെടുന്നുണ്ട്. 4 കോടിയുടെ മാലയാണ് അമല പോളിനെ കൊണ്ട് ധരിപ്പിച്ചത്.
പുതിയ ഉദ്ഘാടന വീഡിയോക്ക് താഴെയും നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇതാണ് ബോചെയെന്നും എല്ലാവരേയും സഹായിക്കാനുള്ള അദ്ദേഹത്തിന്റെ മനസിന് കൈയ്യടിക്കണമെന്നുമാണ് പലരും കുറിക്കുന്നത്. ചില കമന്റുകൾ നോക്കാം- 'ഒരു കോടീശ്വരൻ്റെ ജാടയില്ലാത്ത, ജീവിതത്തിൻ്റെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ച് സാധാരണക്കാരൻ്റെ ജീവിതത്തിലേക്ക് എത്തി നോക്കി അവരിലൊരാളായി എല്ലാം കണ്ടും കേട്ടും ആസ്വാദിച്ചും പാവപ്പെട്ടവന് അത്താണിയായും നാടുനീളെ സഞ്ചരിക്കുന്ന നന്മയുള്ള ഒരു പച്ച മനുഷ്യൻ !'
'ഒരു പ്രതികാരം, വളരെ നല്ല തീരുമാനം കാശു വാങ്ങി ചതിച്ചവളേക്കാൾ നല്ലത് ഇത് തന്നെ. ആദ്യം വൈറൽ താരം, ഇതും വൈറൽ താരം. രണ്ടു പേർക്കും കാശിനു വേണ്ടി കഷ്ടപ്പെട്ട് ജീവിക്കുന്നവർ',
'ഞാൻ ചില വിഷയങ്ങളിൽ ഇദ്ദേഹത്തെ കടുത്ത വിമർശനം നടത്തിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിൻ്റെ ഉറവ വറ്റാത്ത സ്നേഹത്തിന് ഒരു ബിഗ് സല്യൂട്ട്' ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ഇത് ബോബിയുടെ മറ്റൊരു ബിസിനസ് ട്രിക്കാണെന്ന് ആളുകൾക്ക് മനസിലാകുന്നില്ലേയെന്നാണ് ചിലർ ചോദിക്കുന്നത്. എങ്ങനെ തന്റെ പരിപാടികൾ മാർക്കറ്റ് ചെയ്യണമെന്ന് ബോബിക്ക് അറിയാം എന്നാണ് മറ്റ് ചിലർ കുറിക്കുന്നത്.












Click it and Unblock the Notifications