ചട്ടയുംമുണ്ടും മാറ്റിയോ? പുതിയ ലുക്കിൽ ബോബി ചെമ്മണ്ണൂർ; ഇനി ഇതാണോ സ്റ്റൈലെന്ന് ഫാൻസ്
പലപ്പോഴും വിവാദങ്ങളിൽപ്പെടാറുള്ള ആളാണ് ബോബി ചെമ്മണ്ണൂർ. അടുത്തിടെ ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് പരാതി നൽകിയിരുന്നു, ലൈംഗികാധിക്ഷേപ കേസാണ് ഹണി റോസ് ബോബിക്ക് എതിരെ നൽകിയത്. ഈ കേസിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.
ഇപ്പോൾ ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറൽ ആയിരിക്കൊണ്ടിരിക്കുന്നത്. സാധാരണ ചട്ടയും മുണ്ടുമായി സാമ്യമുള്ള വെളുത്ത വസ്ത്രമാണ് ബോബി ധരിക്കാറുള്ളത്. സ്യൂട്ട് ഇടണോ, അതോ ചട്ടയും മുണ്ടും ഇടണോ എന്ന ക്യാപ്ഷനോട് കൂടിയാണ് ബോബി ചെമ്മണ്ണൂർ വീഡിയോ പങ്കുവെച്ചത്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

എല്ലാം പൊളിയാണ് ഹെയർ സ്റ്റൈൽ ഒന്ന് ചേഞ്ച് ചെയ്താൽ സൂപ്പർ ആയിരിക്കും ചട്ടയും മുണ്ടും മതി അതാണ് ബോച്ചേ സ്റ്റൈൽ, ഇത് നമ്മുടെ ബോച്ചല്ല ഇത് മൈക്കിൾ ജാക്സന്റെ അളിയൻ ആണെന്ന് തോന്നുന്നു.. എന്നാ ഒരു ഗ്ലാമർ ആയിരുന്നു ബോ ചെ അന്ന് നിങ്ങൾക്ക്. ഇപ്പോഴും ഒന്ന് മനസ്സ് വെച്ചാൽ ആ ലുക്കിലേക്ക് ഒക്കെ മാറാവുന്നതേ ഉള്ളൂ.... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം എന്തുകൊണ്ടാണ് താൻ വെള്ള വസ്ത്രം ധരിക്കുന്നത് എന്ന് ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തിയിരുന്നു. വെള്ള വസ്ത്രം ധരിക്കുന്നത് തന്റെ ആത്മീയ ചിന്തകളെ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് ബോബി പറഞ്ഞത്. മാത്രമല്ല വെള്ള വസ്ത്രം ധരിക്കുന്ന കാര്യത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മീയ ആശയങ്ങളിൽ നിന്നും പ്രചോദനം ലഭിച്ചിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു.
വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല ഈ ബോ ചെ സ്റ്റൈൽ. നീട്ടി വളർത്തിയ മുടിയും ബോ ചെ എന്ന് എഴുതിയ കറുത്ത ബാൻഡും കറുത്ത കൂളിംഗ് ഗ്ലാസും ബോബി ചെമ്മണ്ണൂരിന്റെ സ്റ്റൈൽ ആണ്. ഇപ്പോഴുള്ള ഈ ഡ്രസ് ഇനി സ്ഥിരമാക്കുമോ എന്നാണ് ബോ ചെയുടെ ഫാൻസ് ചോദിക്കുന്നത്.












Click it and Unblock the Notifications