തന്റെ നഗ്ന വീഡിയോ പകർത്തി 50 ലക്ഷം രൂപയ്ക്ക് അറബിക്ക് വിറ്റു: വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
മുംബൈ: ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ വീണ്ടും ആരോപണവുമായി ബോളിവുഡ് നടി രാഖി സാവന്ത്. ആദില്‍ ഖാന്‍ തന്റെ നഗ്നവീഡിയോ 47-50 ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് വിറ്റെന്നാണ് താരം ഇന്നലെ മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. ഹണിമൂൺ വേളയിൽ തന്റെ നഗ്ന വീ ഡിയോകൾ ആദിൽ പകർത്തിയെന്ന് ആരോപിക്കുന്ന രാഖി താൻ ആദിലിനെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും തുറന്നുപറയുന്നു.
കുളിക്കുമ്പോൾ രഹസ്യമായി പകർത്തിയതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്നും ആ വീട്ടിൽ തന്നെ ആദിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. ദുബായിൽ വെച്ച് പകർത്തിയ ഈ വീഡിയോ 47 ലക്ഷം രൂപയ്ക്ക് ഒരു അറബിക്ക് വിറ്റു. ആ രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചാൽ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു.

'ആ വീഡിയോ ലോകം മുഴുവന്‍ കണ്ടാല്‍ ഞാന്‍ എങ്ങോട്ട് പോവും. ലോകത്തിന് മുന്നിൽ ഞാനെങ്ങനെ മുഖം കാണിക്കും? ഞാനൊരു സാധാരണ പെൺകുട്ടിയല്ല. സെലിബ്രിറ്റിയും ബ്രാൻഡുമാണ്.' രാഖി സാവന്ത് പറയുന്നു. ആദിലിന്റെ സഹോദരി ഷെല്ലി തനിക്ക് ഒരു കാർ സമ്മാനമായി നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെക്കുറിച്ചും അത് എടുക്കാൻ മൈസൂരിലേക്ക് പോകാൻ ആവശ്യപ്പെട്ടതിനേക്കുറിച്ചും രാഖി പത്രസമ്മേളനത്തില്‍ പറഞ്ഞു.
'കാർ മുംബൈയിലേക്ക് അയക്കാൻ ഷെല്ലിയോട് ആവശ്യപ്പെട്ടെങ്കിലും അത് താൻ നേരിട്ട് ചെന്ന് എടുക്കണമെന്ന് ആദിൽ നിർബന്ധിച്ചു. അവിടെയെത്തിയ ശേഷം ആദിലിനോടൊപ്പം ഒരു മുറിയിലായിരുന്നു താന്‍ കഴിഞ്ഞത്. അവിടെ വെച്ച് മൂന്ന് മണിക്കൂറോളം ഗുരുതരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നത്. എന്റെ വസ്ത്രങ്ങളെല്ലാം അവന്‍ വലിച്ചു കീറി. ഇതിനെതിരെ പരാതി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു ' രാഖി പറഞ്ഞു.
ആദിലിനെ തന്റെ ഭർത്താവായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹത്തിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷിക്കുമെന്നും രാഖി പറഞ്ഞു. രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദിൽ അറസ്റ്റിലായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ആദില്‍ രാഖിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തി.
''ഫെബ്രുവരിയില്‍ രാഖി അവളുടെ വീട്ടില്‍ നിന്നും എന്റെ തുണിയെല്ലാം എടുത്ത് പുറത്തിട്ടു. നിന്നെ ഞാനിപ്പോള്‍ പട്ടിയാക്കിയെന്നാണ് പറഞ്ഞത്. എന്റെ പാസ്‌പോര്‍ട്ടും ഡെബിറ്റ് കാര്‍ഡും കാശും ഡയമണ്ട് മോതിരവും എല്ലാം രാഖിയുടെ വീട്ടിലായിരുന്നു. ഞാന്‍ രാവിലെ രാഖിയെ വിളിച്ച് അവിടേക്ക് പോയി. ഞാന്‍ എന്റെ സാധനങ്ങള്‍ എടുത്ത് പോകാന്‍ നോക്കിയപ്പോള്‍ രാഖി എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി'' എന്നായിരുന്നു ആദിലിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് ആദിലിനെതിരെ ഗുരുതര ആരോപണവുമായി രാഖി വീണ്ടും രംഗത്ത് വരുന്നത്.












Click it and Unblock the Notifications