Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപികയുടെ ബിക്കിനി, ഓം റാവത്തിന്റ ചുമ്പനം, ആലിയയുടെ ലിപ്സ്റ്റിക്ക്: 2023 ലെ ബോളിവുഡ് വിവാദങ്ങള്‍

മുന്‍ വർഷത്തെ പോലെ ഞെട്ടിച്ച പല പരാജയങ്ങള്‍ ഉണ്ടായെങ്കിലും 2023 ബോളിവുഡിന് ആശ്വസിക്കാന്‍ കഴിയുന്ന ഒരു വർഷമായിരുന്നു. പത്താന്‍, ജവാനും കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചപ്പോള്‍ ഗദ്ദർ , അനിമല്‍ , ടൈഗർ 3 തുടങ്ങിയ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചു. ഇതോടൊപ്പം തന്നെ ബോളിവുഡിനെ പിടിച്ചുലച്ച പല വിവാദങ്ങള്‍ക്കും 2023 സാക്ഷ്യം വഹിച്ചു. അത്തരത്തില്‍ ബോളിവുഡില്‍ ചർച്ചാ വിഷയമായ ചില വിവാദങ്ങള്‍ നമുക്ക് വീണ്ടും ഓർക്കാം.

ദീപികയുടെ ബിക്കിനി

യഥാർത്ഥത്തില്‍ പത്താന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് വിജയ പാതയിലേക്ക് കടന്ന് വന്നത്. എന്നാല്‍ ചിത്രത്തിന്‍ ട്രെയിലർ പുറത്ത് വന്നത് മുതല്‍ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ദീപിക പദുക്കോള്‍ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ഒരു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു വിവാദത്തിന് കാരണമായത്. ഇതിന് പിന്നാലെ സിനിമയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്ത് വരികയായിരുന്നു. എന്നാല്‍ ചിത്രം ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി.

bollywood-2023-

ആദിപുരുഷും ഹനുമാനും

പ്രഭാസ് നായകനായി ബിഗ് ബജറ്റില്‍ എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. ചിത്രം വന്‍ പരാജയമായെങ്കിലും ചിത്രത്തിലെ ഡയലോഗ് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പ്രത്യേകിച്ച് ഹനുമാന്റെ ഡയലോഗുകള്‍ക്കെതിരെയായിരുന്നു വിമർശനം. പിന്നീട് വിമർശനത്തിന് ഇടയായ സം​ഭാ​ഷ​ണ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്ത് മ​നോ​ജ് ശു​ക്ല വ്യക്തമാക്കുകയും ചെയ്തു.

ഓം റാവത്തിന്റെ ചുമ്പനം

ആദിപുരുഷിന്റെ സ്പെഷ്യൽ ട്രെയിലർ ലോഞ്ച് ഇവന്റ് തിരുപ്പതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടന്നത്. ഈ ഒരൊറ്റ പരിപാടിക്ക് വേണ്ടി മാത്രം നിർമ്മാതാക്കൾ 2.5 കോടി രൂപയായിരുന്നു ചിലവഴിച്ചത്. എന്നാല്‍ ക്ഷേത്ര പരിരസത്ത് വെച്ച് സംവിധായകന്‍ ഓം റാവത്ത് നടി കൃതി സനോനിന് ചുമ്പനം നല്‍കിയത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി.

ആലിയഭട്ടിന്റെ ലിപ്സ്റ്റിക്

താന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ആയിരുന്നു ആലിയ പറഞ്ഞതാണ് വിവാദങ്ങളുടെ തുടക്കം. രണ്‍ബീര്‍ എപ്പോഴും ലിപ്സ്റ്റിക്ക് തുടച്ചുകളയാന്‍ ആവശ്യപ്പെടും. കാമുകനായിരിക്കുമ്പോഴും രണ്‍ബീര്‍ ഇങ്ങനെ തന്നെയായിരുന്നുവെന്നും ആലിയ പറഞ്ഞിരുന്നു. ഇതോടെ രണ്‍ബീറിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. രണ്‍ബീർ ടോക്സിക്കാണെന്നായിരുന്നു പ്രധാന വിമർശനം. എന്നാല്‍ പിന്നീട് സംഭവത്തില്‍ വിശദീകരണവുമായി രണ്‍ബീറും ആലിയയും രംഗത്ത് വരികയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+