'എന്താ ഇത്ര മെലിച്ചില്‍; രോഗമാണോ?' ശരീര ഭാരം പെട്ടെന്ന് കുറഞ്ഞതിനെക്കുറിച്ച് കരണ്‍ ജോഹര്‍
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ സമീപകാലത്തെ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. മുന്‍പ് കാണുന്നതിനേക്കാള്‍ വളരെ മെലിഞ്ഞ ശരീരവുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെ കരണ്‍ ജോഹറിന് എന്തെങ്കിലും ഗുരുതരമായ അസുഖമാണോ എന്ന നിലയില്‍ വരെ ചര്‍ച്ചകള്‍ വ്യാപിച്ചു. നിരവധി ഊഹാപോഹങ്ങളാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മെലിച്ചിലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക ഉന്നയിക്കുന്നത്.
മുംബൈയില്‍ നടന്ന ഫാഷന്‍ ഷോയിലെ കരണ്‍ ജോഹറിന്റെ ക്ഷീണിച്ച ശരീരം കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ ഓസെംപിക് അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നും കിംവദന്തികള്‍ പരന്നു. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കാനുള്ള മറുപടിയുമായാണ് കരണ്‍ ജോഹര്‍ രംഗത്തുവന്നിരിക്കുന്നത്. അച്ചടക്കവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നതാണ് തന്റെ ശരീരഭാരം കുറയാന്‍ കാരണമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി നടന്ന ഐഐഎഫ്എ ഡിജിറ്റല്‍ അവാര്‍ഡ് വിതരണച്ചടങ്ങിലാണ് തന്റെ ശരീര ഭാരം കുറഞ്ഞതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടെ ഏറെ നാളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ആശങ്കകള്‍ക്കാണ് വിരാമമായത്. കരണ്‍ ജോഹറിനോട് പെട്ടെന്ന് ഭാരം കുറച്ചതിന്റെ രഹസ്യം എന്താണെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.
ആരോഗ്യകരമായിരിക്കുക എന്നതാണ് ഇതിനു പിന്നിലെ രഹസ്യമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നന്നായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക - സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് 'ഞാന്‍ അങ്ങനെ എന്തെങ്കിലും ചെയ്താല്‍, ആ രഹസ്യം വെളിപ്പെടുത്താം' എന്നാണ് അദ്ദേഹം തമാശയായി പറഞ്ഞത്. പതിവ് ഭക്ഷണക്രമവും വ്യായാമവും ഒഴികെ ശരീരഭാരം കുറഞ്ഞതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.
വേഗത്തില്‍ ശരീഭാരം കുറയ്ക്കാന്‍ പ്രമേഹ രോഗികളുടെ മരുന്നായ ഓസെംപിക് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ഇന്‍സ്റ്റഗ്രാമില്‍ ഇതേക്കുറിച്ച് അദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു. നന്നായി ഭക്ഷണം കഴിക്കുകയും സ്വന്തം പോഷകാഹാര ക്രമം പുനര്‍നിര്‍മ്മിക്കുകയും ആരോഗ്യവാനായിരിക്കുകയും ചെയ്യുക! എന്നാല്‍ ക്രെഡിറ്റ് കൊണ്ടു പോകുന്നത് ഓസെംപിക് മരുന്നാണ്' - ഇതായിരുന്നു അദ്ദേഹം കുറിച്ചത്.
സാധാരണയായി ടൈപ്പ് 2 പ്രമേഹമുള്ളവര്‍ ഉപയോഗിക്കുന്ന കുത്തിവയ്പ്പാണിത്. എന്നാല്‍ സമീപ കാലത്തായി ശരീരഭാരം കുറയ്ക്കാനുള്ള മരുന്ന് എന്ന പേരിലാണ് ഇത് ആളുകള്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്. ഹോളിവുഡിലെ ചില പ്രശസ്തര്‍ ഓസെംപിക് മരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയതോടെയാണ് ഇതിന് ജനപ്രീതി ലഭിച്ചത്.












Click it and Unblock the Notifications