ബോളിവുഡിനെ ഞെട്ടിക്കാന്‍ മലയാളത്തിന്റെ ആരാധ്യ ദേവി: 'സാരി'റിലീസ് 28-ന്
മുംബൈ: മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രം ഫെബ്രുവരി 28-ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ രചനയില്‍ എത്തുന്ന സാരി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗിരികൃഷ്ണ കമലാണ് സംവിധാനം.
ചിത്രത്തിലെ ആരാധ്യയുടെ ഗെറ്റപ്പ് മലയാളി പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ദേവി എന്ന കഥാപാത്രമായാണ് ആരാധ്യ അഭിനയിക്കുന്നത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതാണ് പ്രമേയം. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ടാഗ് ലൈന്‍. 2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ തന്നെ പേക്ഷകനെ ഞെട്ടിക്കുന്നതാണ്.

നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യദേവിയുടെ പേര്. ആര്‍.ജി.വി ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. സത്യായാദു ആണ് നായകന്‍. അരാധ്യയെ തിരഞ്ഞെടുത്ത അതേ രീതിയിലാണ് സത്യ യാദുവിനെയും തിരഞ്ഞെടുത്തത്.
മോഡലിങ്ങിന്റെ ഭാഗമായി എടുത്ത, ശ്രീലക്ഷ്മി സതീഷിന്റെ സാരി ധരിച്ചുള്ള ഫോട്ടോകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് രാം ഗോപാല്‍ വര്‍മ്മ ഈ ചിത്രത്തിലേക്കു ക്ഷണിക്കുന്നത്. ബോളിവുഡില്‍ ഒരുകാലത്ത് ഹിറ്റുകളൊരുക്കിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അതേസമയം, ബോളിവുഡില്‍ ആരാധ്യയായി മാറിയ ശ്രീലക്ഷ്മിയുടെ മേക്ക്ഓവര്‍ ഏറെ വൈറലായിരുന്നു. ഗ്ലാമറസ് വേഷങ്ങളിലുള്ള ആരാധ്യയുടെ വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരവും ലഭിച്ചു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു. എന്നാല്‍ അതൊന്നും താരത്തിനെ ബാധിച്ചില്ല. ഒറ്റയടിക്ക് ബോളിവുഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആരാധ്യദേവി ബോളിവുഡില്‍ എന്ത് ചലനം സൃഷ്ടിക്കും എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications