Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബ്ലാക്ക് ആന്റ് വൈറ്റ് അല്ലേ,ആകെ ചെലവായത് 12 വെള്ളമുണ്ടിന്റെ പൈസ'; ഭ്രമയുഗത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്ത്

കൊച്ചി: കഴിഞ്ഞ വർഷത്തതേത് പോലെ തന്നെ ഇക്കൊല്ലവും പുതുപരീക്ഷങ്ങളുമായി അരങ്ങ് തകർക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഭ്രമയുഗം' അത്തരത്തിൽ പുതുമ നിറഞ്ഞൊരു അനുഭവമായിരിക്കും മലയാളികൾക്ക് സമ്മാനിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

കഴിഞ്ഞ പിറന്നാൾ ദിനത്തിലായിരുന്നു ആദ്യമായി മമ്മൂട്ടി ഭ്രമയുഗത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടത്. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേർന്ന ലുക്ക് പുറത്തുവിട്ട് കൊണ്ട് അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു പോസ്റ്റർ. ഇതോടെ ചിത്രം ആഭിചാരക്രിയകളെ കൈകാര്യം ചെയ്യുന്നതാണെന്നും മമ്മൂട്ടി മന്ത്രവാദിയുടെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെല്ലാം പുറത്തുവന്നു.

 bramayugam-

എന്നാൽ ഹൊറർ മൂഡിലുള്ളതാണ് ചിത്രം എന്നതാണ് റിപ്പോർട്ട്. 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച രാഹുൽ സദാശിവനാണ് ചിത്രം ഒരുക്കുന്നത്. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം.അതുകൊണ്ട് തന്നെ ഭ്രമയുഗത്തിലും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉളളത്.

ടി ഡി രാമകൃഷ്ണൻ സംഭാഷണ രചന നിർവഹിക്കുന്ന ചിത്രം പൂർണമായും ബ്ലാക്ക് & വൈറ്റിൽ ആണ് റിലീസ് ചെയ്യുക. ഫെബ്രുവരി 15 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി അടക്കം പ്രധാന താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

അതിനിടെ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ ചിത്രത്തിന് വലിയ ബജറ്റ് ഇല്ലെന്നാണ് ചിലരുടെ കമന്റുകൾ. 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമേ ഉള്ളൂവെന്നുമൊക്കെയാണ് ചിലർ പരിഹസിച്ചത്. എന്നാൽ മമ്മൂട്ടിയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണ് ഭ്രമയുഗമെന്നും 35 കോടി വരെയാണ് ചെലവെന്നുമൊക്കെയായിരുന്നു മറ്റ് ചിലർ പറഞ്ഞത്.

ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ചക്രവർത്തി രാമചന്ദ്ര ചിത്രത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്തുവിട്ടിരിക്കുകയാണ്. 27.73 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രനെ കൂടാതെ എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയു​ഗം നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+