Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ഭ്രമയുഗം ഞെട്ടിച്ചോ?, ഓപ്പണിംഗ് കളക്ഷൻ അമ്പരപ്പിപ്പിച്ചേക്കും.. കണക്കുകൾ പുറത്ത്

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം റിലീസായിരിക്കുകയാണ്. 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച രാഹുൽ സദാശിവനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടി ഡി രാമകൃഷ്ണൻ രചന നിർവഹിക്കുന്ന ചിത്രം പൂർണമായും ബ്ലാക്ക് & വൈറ്റിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. ഇതുവരെ കാണാത്തൊരു മമ്മൂട്ടി സിനിമയിലൂടെ എത്തുന്നു എന്നത് തന്നെയായിരുന്നു അതിൽ പ്രധാനം. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ധരിച്ച മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു. മമ്മൂട്ടിയെന്ന നടൻ ഈ വർഷവും പ്രേക്ഷകരെ അത്ഭുതപ്പെടുത്താനുള്ള ഒരുക്കത്തിൽ തന്നെയാണെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത് മുതൽ അഭിപ്രായങ്ങൾ ഉയർന്നത്.

 bramayugam-

എന്തായാലും അത്തരം വിലയിരുത്തലുകളൊന്നും തെറ്റിയില്ലെന്ന് മാത്രമല്ല പ്രകടനം കൊണ്ട് മമ്മൂട്ടിയെന്ന നടൻ പ്രേക്ഷകനെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കൊടുമൺ പോറ്റിയെന്ന ദുരൂഹത നിറഞ്ഞ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.'കൊടുമൻ പോറ്റിയുടെ ഇൻട്രോ മുതൽ
ക്ലൈമാക്സ്‌ വരെ തീയേറ്ററിനുള്ളിൽ സൃഷ്ടിക്കുന്നൊരു ഭീകരതയുണ്ട്. ആ നെഗറ്റീവ് വൈബ് സിനിമയിൽ ഉടനീളം അനുഭവിക്കാൻ സാധിക്കും', എന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് ഒരു പ്രേക്ഷൻ പറഞ്ഞത്.

സിനിമ കണ്ടിറങ്ങുമ്പോൾ മമ്മൂട്ടി എന്ന അതികായനായ മഹാനടന്റെ അഭിനയ വിസ്മയം തന്നെയാണെന്ന് മറ്റൊരാൾ പറഞ്ഞത്. 'എത്ര പറഞ്ഞാലും പ്രകീർത്തിച്ചാലും കുറഞ്ഞു പോകുമോ എന്ന ഭയം മാത്രം, വാക്കുകളില്ല. സിനിമയുടെ ഓരോ മേഖല എടുത്താലും നൂലിഴ കീറി പരിശോധിച്ചാൽ പോലും ഈ പറയുന്ന ഒരു wow ഫീലിനപ്പുറം ഒന്നും പറയാനില്ല. മമ്മൂക്കയിൽ തുടങ്ങി സിനിമയുടെ ആർട്ട് വർക്കിലുൾപ്പെടെ എത്തിനിൽക്കുമ്പോഴും ഇതേ വാക്ക് തന്നെയാണ് മനസ്സിൽ. Wow...', എന്നാണ് ഷിജു എസ് കർന എന്ന പ്രേക്ഷകൻ ഒരു സിനിമാ ഗ്രൂപ്പിൽ കുറിച്ചു.

മമ്മൂട്ടിയെന്ന മഹാനടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റോളായിരിക്കും ഇതെന്നും ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം മറ്റൊരു സിനിമയിലും കാണാൻ സാധിക്കില്ലെന്നും ഷിജു പറയുന്നു. അതേസമയം സിനിമയിൽ മമ്മൂക്കയോടൊപ്പം തന്നെ സിദ്ധാർത്ഥ് ഭരതനും അർജ്ജുൻ അശോകനും അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങളും ഏറെ പ്രതീക്ഷയാണ് മുന്നോട്ട് വെയ്ക്കുന്നത്. ഓപ്പണിംഗ് കളക്ഷനായി 3.0 കോടി രൂപ ചിത്രം കേരളത്തില്‍ നിന്ന് മാത്രമായി നേടും എന്നാണ് ഓര്‍മാക്സ് മീഡിയയുടെ പ്രവചനം. കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ദളപതി വിജയ് നായകനായ ലിയോയ്ക്കായിരുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം 12 കോടിയായിരുന്നു നേടിയത്. ലിയോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ രണ്ടാണ്. 7.30 കോടി രൂപയായിരുന്നു സിനിമയുടെ കളക്ഷൻ. മൂന്നാമത് മോഹൻലാലിന്റെ ഒടിയനാണ്, നേടിയത് 7.25 കോടി, നാലാമത് മരക്കാര്‍: അറബിക്കടലിന്റെ സിംഹവും, 6.60 കോടിയാണ് ആദ്യ ദിന കളക്ഷൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+