വീട്ടിലുള്ളവർക്ക് അല്ല, പണി കിട്ടയത് അനീഷിന് തന്നെ; ക്യാപ്റ്റൻസി നൽകിയതിലൂടെ ബിഗ് ബോസ് ലക്ഷ്യം ഇത്?
ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങി ഒരു ദിവസം പോലും ആയിട്ടില്ലെങ്കിലും നാടകീയതയ്ക്കും പോരുനുമൊന്നും യാതൊരു കുറവുമില്ല. നിലവിൽ ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേര് കോമണർ മത്സരാർത്ഥിയായ അനീഷിന്‌റേതാണ്. ഒറ്റപ്പെടൽ സ്ട്രാറ്റജി ഇറക്കിയും അനാവശ്യ വിവാദങ്ങളും പോരും ഉണ്ടാക്കിയും ഹൗസിനുള്ളിലും പുറത്തും അനീഷ് ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.
ഇന്ന് രാവിലെ ടാസ്ക് വായിക്കുന്നതുമായി ബന്ധപ്പെട്ടാണ് അനീഷ് ആദ്യ തർക്കം ഉണ്ടാക്കിയത്. ബിഗ് ബോസ് മലയാളത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മലയാളം എഴുതാനും വായിക്കാനും നിർബന്ധമായും അറിയണമെന്നായിരുന്നു അനീഷിന്റെ വാദം. ഇതിനെ എതിർത്ത് അഭിശ്രീയും അപ്പാനി ശരതും രംഗത്തെത്തി. ഇവർ പൊരിഞ്ഞ വാക്ക് പോരും നടന്നു. പിന്നീട് 'ഒറ്റപ്പെടൽ' സ്ട്രാറ്റജി ഇറക്കി നടക്കുന്ന അനീഷിനെയാണ് പ്രേക്ഷകർ കണ്ടത്.

ആരോടും മിണ്ടാൻ പോലും അനീഷ് തയ്യാറായില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ അനീഷിനെതിരെ കടുത്ത നെഗറ്റീവുകളാണ് ഉയർന്നത്. കഴിഞ്ഞ തവണത്തെ രതീഷിനെ പോലെ ആദ്യ ദിവസം തന്നെ സ്ട്രാറ്റജികൾ ഓരോന്നും ഇറക്കി വെറുപ്പിക്കുകയാണ് അനീഷ് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. അതേസമയം പ്രേക്ഷകരുടേയും ഹൗസിലെ മത്സരാർത്ഥികളേയും പ്രതീക്ഷകളെല്ലാം തെറ്റിച്ച് കൊണ്ട് ഇപ്പോൾ ബിഗ് ബോസ് ഹൗസിന്റെ ആദ്യ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് അനീഷ്. ബിഗ് ബോസ് വകയാണ് ഈ 'ഏഴിന്റെ പണി' ഹൗസിലുള്ളവർക്ക് കിട്ടിയത്.
ക്യാപ്റ്റൻസി ടാസ്ക്
ബിഗ് ബോസ് ഷോയിൽ ഓരോ ആഴ്ചയിലും ഒരു ക്യാപ്റ്റനെ തിരഞ്ഞെടുക്കും. ഇവർക്കായിരിക്കും ഹൗസിന്റെ ചുമതല. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുന്നവർ എവിക്ഷൻ പ്രക്രിയയിൽ നിന്നടക്കം ഒഴിവാകും. ഓരോ ആഴ്ചയിലെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ മറ്റ് മത്സരാർത്ഥികൾ ചേർന്നാണ് തിരഞ്ഞെടുക്കുക.
ഈ ആഴ്ചത്തെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിന് ബിഗ് ബോസ് ഒരു ടാസ്ക് കൊടുത്തു. എന്തുകൊണ്ട് ഇവർ ക്യാപ്റ്റനാകാൻ യോഗ്യരല്ലെന്ന് പറയണം. അവരുടെ മുഖത്ത് ഷേവിംഗ് ക്രീം തേക്കും. അങ്ങനെ 7 പേർ അനീഷിന്റെ മുഖത്ത് ക്രീം തേച്ചു. ശാരിക അടക്കമുള്ളവരാണ് അനീഷ് ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് പറഞ്ഞത്. കടുത്ത വിമർശനമാണ് ഇവരെല്ലാവരും അനീഷിനെതിരെ ഉയർത്തിയത്. വിക്ടിം കാർഡ് ഇറക്കിയും വെറുതെ തർക്കങ്ങൾ ഉണ്ടാക്കുന്നവരും എങ്ങനെയാണ് ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്ന ചോദ്യമാണ് പലരും ഉയർത്തിയത്.
അതേസമയം ടാസ്ക് കഴിഞ്ഞപ്പോൾ ആരും എതിർത്ത് പറയാത്തവർ ആരൊക്കെയാണെന്ന് ബിഗ് ബോസ് ചോദിച്ചു. അവർ എഴുന്നേറ്റ് നിൽക്കുകയും ചെയ്തു. ഇവരെ ഉൾപ്പെടുത്തി വീണ്ടും ക്യാപ്റ്റൻസി ടാസ്ക് നടത്തിയേക്കുമെന്നായിരുന്നു മത്സരാർത്ഥികളുടെ ചിന്ത. എന്നാൽ ഇതിനെയെല്ലാം തകിടം മറിച്ച് ഏറ്റവും കൂടുതൽ പേർ എതിർത്ത അനീഷായിരിക്കും ക്യാപ്റ്റൻ എന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു. ആരാധകരും മത്സരാർത്ഥികളും ഒരുപോലെ ഞെട്ടിയെങ്കിലും എല്ലാവരും ആര്‍ക്കെതിരെ ആണോ നില്‍ക്കുന്നത് അവരാകും ക്യാപ്റ്റന്‍ എന്ന സന്ദേശമാണ് ബിഗ് ബോസ് ഇപ്പോൾ നൽകിയത്, അതെ ഏഴിന്റെ പണി തന്നെ.
അതേസമയം അനീഷിനെ തിരഞ്ഞെടുത്തതിലൂടെ ബിഗ് ബോസ് അനീഷിന് കൊടുത്ത പണിയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ഒരു ആരാധകർ പങ്കുവെച്ചത് ഇങ്ങനെ- ' 7 ന്റെ പണി തുടങ്ങി. കഴിഞ്ഞ കൊല്ലം ആദ്യ ആഴ്ച വെറുപ്പിച്ച രതീഷ് ആദ്യ ആഴ്ച്ച പുറത്തു പോയപ്പോൾ, ഈ സീസണിൽ ആദ്യ ദിവസം അതെ ചൊറിച്ചിൽ സ്ട്രാറ്റജി പുറത്തെടുത്ത അനീഷ് ക്യാപ്റ്റൻ ആയി.
താടിക്കു കയ്യും കൊടുത്തു വീട്ടുകാർ !!! അനീഷിനെ തോൽപ്പിച്ച് ടാസ്ക് ലെറ്റർ വായിച്ചു ഹീറോ ആകാൻ നോക്കിയാ അപ്പാനി ഒക്കെ സൈഡ് ആയി .
പക്ഷെ വീട്ടുകാർക്ക് പണി കിട്ടിയത് പോലെ തോന്നുമെങ്കിലും, ചിലപ്പോൾ പണി ആകുന്നതു അനീഷിന് തന്നെ ആകും. ക്യാപ്റ്റൻ ആവുന്നതോടെ തന്റെ നാച്ചുറൽ ചൊറി ഗെയിം നടക്കാതെ വന്നേക്കാം !!!












Click it and Unblock the Notifications