'ഏഴെട്ട് മണിക്കൂർ നീണ്ട സർജറി, ഒരു മാസം ബെഡ് റെസ്റ്റ്'; മകന്റെ രോഗത്തെക്കുറിച്ച് ചക്കപ്പഴത്തിലെ നടൻ
ഒരുപാട് പ്രേക്ഷകർ ഉള്ള സീരിയിലാണ് ചക്കപ്പഴം. ചക്കപ്പഴത്തിലെ കഥാപാത്രങ്ങൾക്കും ധാരാളം ആരാധകർ ഉണ്ട്. ചക്കപ്പഴത്തിലെ അച്ഛൻ വേഷം ചെയ്യുന്ന നടനാണ് അമൽ രാജ് ദേവ്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴത്തിലെ അച്ഛൻ വേഷം അമൽരാജ് ദേവിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
പ്ലാവില വീട്ടിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെയാണ് അമൽരാജ് ദേവ് അവതരിപ്പിക്കുന്നത്. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അമൽരാജ് ദേവ് പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകന്റെ അസുഖത്തെക്കുറിച്ചാണ് അമൽരാജ് ദേവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ മകൻ ആദിയ്ക്ക് നട്ടെല്ലിന് വളവ് സംഭവിക്കുന്ന സ്കോളിയോസിസ് എന്ന രോഗാവസ്ഥയാണ്. അതിന് മേജർ സർജ്ജറിയുടെ ആവശ്യം ഉണ്ട്. ഏഴെട്ട് മണിക്കൂർ വേണം എന്നാണ് അമൽരാജ് ദേവ് പറയുന്നത്. ഒരു മാസം ബെഡ്റെസ്റ്റ് വേണമെന്നും അദ്ദേഹം പറയുന്നു. ഇന്നാണ് സർജറി. മകന് ടെൻഷനോ പേടിയോ ഇല്ലെന്നും അവനിതെല്ലാം ഈസിയാണെന്നും അമൽരാജ് ദേവ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട പല വീഡിയോസും മറ്റും തങ്ങളേയും കാണിച്ചുതന്ന് ക്ലാസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ന് ആസ്റ്റർ മെഡിസിറ്റിയിലാണ് സർജറി. എല്ലാവരുടേയും കരുതലും പ്രാർത്ഥനയും ഒന്ന് ഡബിളാക്കി അവനങ്ങ് കൊടുത്തേക്കണേ എന്നും അദ്ദേഹം കുറിച്ചു. നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. വേഗം സുഖമാകട്ടെ ആദി, സ്നേഹവും പ്രാർത്ഥനയും എന്നാണ് നടി അശ്വതി ശ്രീകാന്ത് കുറിച്ചത്.
അമൽ രാജ് ദേവ് പങ്കുവെച്ച കുറിപ്പ്:
ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയായി, പരാതികളും പരിഭവങ്ങളുമില്ലാതെ മെല്ലെയങ്ങനേയങ്ങ് പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലൻ സ്കോളിയോസീസ്(നട്ടെല്ലിന് വളവ്) രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.
പക്ഷെ പിടിച്ചത് മൂത്തോൻ ആദീനെ. സംഗതി മേജർ സർജറിയാ. ഏഴെട്ട് മണിക്കൂർ വേണം. അമ്മാതിരി ചെലവുമുണ്ട്.
ഒരു മാസം നല്ല ബെഡ് റസ്റ്റ് വേണം. പക്ഷെ ആദി ഇന്നലേ റെഡിയാ ! നോ ടെൻഷൻ ! നോ പേടി!
അവനിതെല്ലാം വെരി ഈസി ... കൃത്യം കൃത്യം എല്ലാം മനസിലാക്കി വച്ചിട്ടുണ്ട് .മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പല വീഡിയോസും മറ്റും ഞങ്ങളേയും കാണിച്ച് ക്ലാസ്സെടുക്കാറുണ്ട്. അതാണ് ഈ ന്യൂജൻ ഗുണം! നാളെ ആസ്റ്റർ മെഡിസിറ്റിയിലാണ് സർജറി.
നിങ്ങടെ കരുതലും പ്രാർത്ഥനയും ഒന്ന് ഡബിളാക്കി അവനങ്ങ് കൊടുത്തേക്കണേ..












Click it and Unblock the Notifications