'റാഫിക്കായ്ക്ക് വിഷമമുണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായി,ആകെ കിളിപറന്ന അവസ്ഥ'; മഹീന
ഏറെ ആരാധകരുള്ള സീരിയലാണ് ചക്കപ്പഴം. ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രം ചെയ്യുന്ന മുഹമ്മദ് റാഫിക്കും ഏറെ ആരാധകരുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവാണ് റാഫി. അഭിനയം ആണെന്ന് തോന്നാത്ത അഭിനയമാണ് റാഫിയുടേതെന്നാണ് ആരാധകർ പറയുന്നത്.
റാഫി മാത്രമല്ല റാഫിയുടെ ഭാര്യ മഹീനയും പ്രേക്ഷകർക്ക് സുപരിചിതയാണ്. യൂട്യൂബിലുടെയും ഇൻസ്റ്റഗ്രാമിലൂടെയും തങ്ങളുടെ വിശേഷം മഹീന പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരിക്കുകയാണ് മഹീന. വീഡിയോയിലൂടെയാണ് ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഒരു യാത്ര പോകുന്നതിനെക്കുറിച്ചാണ് മഹീന പറയുന്നത്. ജോലിക്ക് വേണ്ടിയാണ് പോകുന്നത്.

ദുബായിലേക്കാണ് മഹീന ജോലിക്കായി പോകുന്നത്. താൻ പോകുന്നതിൽ സങ്കടമുണ്ടോ എന്ന് ചോദിക്കുമ്പോൾ സങ്കടമുണ്ട് എന്നാലും നിന്റെ സ്വപ്നമല്ലേ, പോയിട്ട് വരൂ എന്നാണ് റാഫി പറയുന്നത്. ഇനി വീഡിയോകൾ ദുബൈയിൽ നിന്നായിരിക്കുമെന്നും മഹീന പറയുന്നു. കരച്ചിൽ വരുന്നുണ്ട്, പക്ഷേ കരയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും മഹീന പറയുന്നു.
" വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല. ആ ഒരു അവസ്ഥയാണ്. കരച്ചിൽ വരുന്നുണ്ട്, പക്ഷേ ഞാൻ കരയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ പിടിച്ചു നിന്നും ഗയ്സ്. റാഫിക്കായ്ക്ക് വിഷമമുണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ആകെ കിളിപറന്ന അവസ്ഥയാണ്, " മഹീന പറയുന്നു. ആദ്യമായിട്ടിട്ടാണ് ഫ്ലൈറ്റിൽ കയറുന്നതെന്നും മഹീന വ്യക്തമാക്കുന്നു.
സഹോദരിയുടെ ഫ്ലാറ്റിലേക്കാണ് പോയത്. അവിടെ നിന്ന് സ്വന്തം റൂമിലേക്ക് മാറുമെന്നും മഹീന പറഞ്ഞു. പ്രണയ വിവാഹമായിരുന്നു മഹീനയുടെയും റാഫയുടെയും. ഒന്നര വർഷം പ്രണയിച്ചശേഷം ആണ് ഇരുവരും വിവാഹം കഴിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ ആണ് പരിചയപ്പെട്ടതെന്നും മഹീനയാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്നും റാഫി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചക്കപ്പഴത്തിൽ എത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ റാഫി പരിചിതനായിരുന്നു.
റാഫിയുടെ കോമഡി വീഡിയോകൾക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. ചക്കപ്പഴത്തിൽ എത്തിയപ്പോഴും കോമഡി റോൾ തന്നെയാണ് ഷാഫി ചെയ്യുന്നത്. ഈ പരമ്പരയിലെ അഭിനയത്തിന് മികച്ച ഹാസ്യ നടനുള്ള പുരസ്ക്കാരം റാഫിക്ക് കിട്ടിയിരുന്നു. വെബ് സീരീസുകളിലും റാഫി അഭിനയിച്ചിട്ടുണ്ട്. ടിക്ക് ടോത












Click it and Unblock the Notifications