'നെഞ്ചുപിടയും പോലെ, ചക്കപ്പഴം ഇനിയില്ലേ'; ഒടുവിൽ ആ സങ്കടകരമായ വാർത്ത പങ്കുവെച്ച് 'കുഞ്ഞുണ്ണി'
ഏറെ ആരാധകരുള്ള പരമ്പരയാണ് ചക്കപ്പഴം. ഒരു വീട്ടിൽ നടക്കുന്ന രസകരമായ കാര്യങ്ങളാണ് ഈ പരമ്പരയിൽ കാണിക്കുന്നത്. പരമ്പര ഒരിക്കൽ അവസാനിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും തുടങ്ങുകയും വിജകരമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അമൽ രാജ് ദേവ്, അർജുൻ, മുഹമ്മദ് റാഫി തുടങ്ങി നിരവധി താരങ്ങൾ ആണ് പരമ്പരയിൽ അഭിനയിച്ചിരുന്നത്.
ഇവർക്കൊക്കെ ധാരാളം ആരാധകരെ ഈ പരമ്പരയിലൂടെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ചക്കപ്പഴം ആരാധകരെ നിരാശയിൽ ആക്കുന്ന ഒരു വാർത്തയാണ് നടൻ അമൽ രാജ് ദേവ് പങ്കുവെച്ചിരിക്കുന്നത്. ചക്കപ്പഴം അവസാനിച്ചെന്നാണ് അദ്ദേഹത്തിന്റെ വാക്കുളിൽ നിന്ന് മനസ്സിലാകുന്നത്.

ഇനിയൊരിക്കലുമൊരു തിരിച്ച് വരവിനാകാത്ത വിധം വേരോടെ പിഴുത് മാറ്റപ്പെടുന്നു...! ഇനിയില്ല മക്കളേ.. ഈ തറവാടും ഇവിടുത്തെ കഥയും കഥാപാത്രങ്ങളും ! ലോകത്തെമ്പാടുമുള്ള അനവധിയാളുകൾ നിരന്തരമായി അന്വേഷിച്ചുകൊണ്ടിരുന്നതിന് ഒരുത്തരമായി. തീർന്നു! ഇവിടെ തീർന്നു ! ഇനിയില്ല !!
ഓരോ വരവിലും.. വീഴ്ചകളിലും...താഴ്ചകളിലും.. ഒലിച്ചുപോക്കുകളിലുമൊക്കെ.. ഒപ്പം നിന്ന കരുതലും സ്നേഹവും തന്ന് ചേർത്ത് പിടിച്ചതിന്. ഒത്തിരിയൊത്തിരി നന്ദി.. ഒത്തിരിയൊത്തിരി സ്നേഹം..! എന്നാണ് അമൽ രാജ്ദേവ് പറയുന്നു. നിരവധി പേരാണ് അമൽ രാജ്ദേവ് പങ്കുവെച്ച പോസ്റ്റിന് കമന്റുമായി എത്തുന്നത്.
ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങൾക്കും നന്ദി. രണ്ട് സീരീസുകളിലായാണ് ഞാൻ എല്ലാ എപ്പിസോഡുകളും കണ്ടത്. ലളിതമ്മ, കുഞ്ഞുണ്ണി, തുറുമ്പെ സുമേഷ്, ഉത്തമൻ ചേട്ടൻ, ആശ ചേട്ടത്തി, പ്രിയപ്പെട്ട അച്ചാമ്മ, ഊരകം പൈങ്കിളി, ശിവ അളിയൻ, പല്ലവി (പള്ളി), ശംഭു, ആമി കുട്ടി, കണ്ണപ്പി എല്ലാവരെയും മിസ് ചെയ്യുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട, എന്നാണ് ഒരു കമന്റ്.
മൂന്നര വർഷത്തോളമായി ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട്. ഒരു എപ്പിസോടെങ്കിലും ചക്കപ്പഴം പ്ലേ ചെയ്യാത്ത ദിവസം കുറവാണ് പലപ്പോഴും അത് മൂന്നോ നാലോ അതിലധികമൊ ആയിരിക്കും. അത്രക്ക് മക്കൾക്ക് ഇഷ്ടമാണ്. പല എപ്പിസോഡുകളും അവർ സെർച് ചെയ്ത് വീണ്ടും വീണ്ടും കണ്ട് ചോദിക്കാറുണ്ട് ജോലികൾക്കിടയിലാണെങ്കിലും അടുക്കളയിലിരുന്ന് ഞാനും.
പുതിയതൊന്നുമില്ലെടാ എന്ന് ഞാൻ ഇടക്ക് തിരക്കും. ശെരിക്കും മിസ്സ് ചെയ്യും എല്ലാരേം. എന്നാലും പഴയതൊക്കെ വീണ്ടും വീണ്ടും കാണാല്ലോ എന്നൊരു സമാധാനവുമുണ്ട്. ചക്കപ്പഴം കുടുംബത്തിലെ എല്ലാർക്കും പുതിയ നല്ല അവസരങ്ങൾ വരട്ടെയെന്ന പ്രാർത്ഥനയോടെ എന്നാണ് മറ്റൊരു കമന്റ്.
ചക്കപ്പഴം സീരിയൽ അവസാനിച്ചോ, എന്ത് പറ്റിയോ എന്തോ, ചക്കപ്പഴം എന്തിനാണ് നിർത്തിയത്? വളരെ ആളുകൾ കാണുന്നുണ്ട് ആയിരുന്നു.... പിന്നെ എന്താണ് കാരണമെന്നാണ് ഒരാൾ ചോദിച്ചത്. എന്റെ ലൈഫിലെ ഏറ്റവും മോശമാപ്പെട്ട ഒരു കാലത്താണ് ഞാൻ ഈ പ്രോഗ്രാം കണ്ടത് . അത് തന്നെ പോസീറ്റീവ് ആക്കാൻ സഹായിച്ചെന്നാണ് മറ്റൊരു കമന്റ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം എന്ത് കൊണ്ടാണ് പരമ്പര നിർത്തുന്നത് എന്ന് അമൽ രാജ് ദേവ് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications