Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറുക്കുന്നവർ വെറുക്കും..സന്തോഷമായിരിക്കൂ'..; പുതിയ ഫോട്ടോ പങ്കുവെച്ച് ശ്രുതി രജനീകാന്ത്..

ചില താരങ്ങൾ ആരാധകർക്കിടയിൽ അറിയപ്പെടുക അവർ ചെയ്ത കഥാപാത്രത്തിന്റെ പേരിലായിരിക്കും അത്തരത്തിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ശ്രുതി രജനീകാന്ത്.

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തെ ആണ് ശ്രുതി അവതരിപ്പിക്കുന്നത്. കുഞ്ഞെൽദോ, പത്മ തുടങ്ങിയ സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോൻ ഒരുക്കിയ പത്മയിലെ വേഷം ശ്രദ്ധേയമായിരുന്നു.

sruthy

അതേസമയം, ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രമണ് ശ്രുതിക്ക് ആരാധകരെ നേടിക്കൊടുത്തത്. വളരെ രസകരാമയിട്ട് തന്നെയാണ് ശ്രുതി ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മോഡലിം​ഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യൽമീഡിയ ഇൻഫ്ലുൻസർ ആയി.

ബോഡി ഷെയിമിം​ഗിനെതിര ശക്തമായി പ്രതികരിച്ച ആളുകൂടിയാണ് ശ്രുതി. ശ്രുതിയുടെ പുതിയ പോസ്റ്റുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറണ്ട്. ഇപ്പോൾ ശ്രുതയിയുടെ ഫോട്ടോ ഷൂട്ടാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽമീഡിയിയൽ വളരെ സജീവമാണ് ശ്രുതി. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുമൊക്കെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ തലയിൽ നിറയെ പൂക്കളുമായാണ് ശ്രുതി എത്തിയിരിക്കുന്നത്. കണ്ണിന് മുകളിൽ പൂക്കൾ ചേർന്ന നിറങ്ങൾ നൽകയിട്ടുമുണ്ട്.

നോമാട്രിക്‌സ് ഫ്രെയിംസ് ആണ് ശ്രുതിയുടെ ചിത്രങ്ങൾ പകർത്തിയത്. വെറുക്കുന്നവർ വെറുക്കും സന്തോഷത്തോടെ ഇരിക്കൂ എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പുതിയ ഫോട്ടോ ഷൂട്ട് മനോഹരമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട് നിരവധിപേർ കമന്റിട്ടിട്ടുണ്ട്. എന്നാൽ ശ്രുതിയെ വിമർശിച്ച് കൊണ്ടും കമന്റുകൾ ഉണ്ട്. വളരെ വ്യത്യമായ ആശയം മനോഹരമായിട്ടുണ്ട്, ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വീണ്ടും പ്രതീക്ഷിക്കുന്നു എന്ന തരത്തിലാണ് അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകൾ. എന്നാൽ ഇപ്പോൾ അടുപ്പിച്ച് വെറുപ്പിക്കുന്ന റീലുകളാണ് ശ്രുതി പങ്കുവെയ്ക്കുന്നത് എന്നാണ് ചിലർ കമന്റ് ചെയ്തത്.

ആലപ്പുഴയാണ് ശ്രുതിയുടെ സ്വദേശം. അച്ഛന്റെ പേര് രജനികാന്ത് എന്നാണ്. അഭിനയവും മോഡലിം​ഗും മാത്രം അല്ല, നൃത്തം, എവിയേഷൻ, ജേണലിസം, എഴുത്ത്, അവതാരക, ആർ ജെ അങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച ആഴാണ് ശ്രുതി. ഇൻസ്റ്റ​ഗ്രാമിൽ കൂടിയും തന്റെ യൂട്യൂബ് ചാനലിലൂടേയും ആണ് ശ്രുതി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+