പെട്ടെന്ന് മാറിയപ്പോൾ അവർക്ക് അംഗീകരിക്കാൻ സാധിച്ചില്ല, മാറ്റണമെന്ന് പറഞ്ഞു; ശ്രുതി രജനീകാന്ത്
ടെലിവിഷൻ പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രുതിക്ക് സ്വീകാര്യത ലഭിക്കുന്നത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. വളരെ സ്വാഭാവികമായ അഭിനയം തന്നെയാണ് പ്രേക്ഷകർക്ക് ശ്രുതിയെ ഇഷ്ടപ്പെടാനുള്ള കാരണം.
ധാരാളം ആരാധകരും ശ്രുതിക്ക് ഉണ്ട്. താൻ കടന്നുവന്ന വഴികളെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ശ്രുതി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറയുകയാണ് ശ്രുതി. എലഗെൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യങ്ങൾ പറയുന്നത്. ശ്രുതി പറഞ്ഞത് വിശദമായി വായിക്കാം.

വണ്ണം വെയ്ക്കുക എന്നത് തനിക്ക് വെല്ലുവിളിയാണ് എന്നാണ് ശ്രുതി പറയുന്നത്. തന്റെ അമ്മയ്ക്കൊക്കെ ഭയങ്കര എളുപ്പമാണ്, പച്ച വെള്ളം കുടിച്ചാലും തടി വെയ്ക്കും എന്ന് ശ്രുതി പറയുന്നു. പക്ഷേ തനിക്ക് തടി വെയ്ക്കുക ഭയങ്കര വെല്ലുവിളിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് തടി വെയ്ക്കുക എന്നത്. കോവിഡ് സമയത്ത് ഞാൻ വണ്ണം വെച്ചിരുന്നു. അപ്പോഴാണ് ചക്കപ്പഴത്തിൽ വരുന്നതെന്നും ശ്രുതി പറയുന്നു.
അത് കൊണ്ട് ആളുകൾക്ക് ബബ്ലിയായ എന്നയെ അറിയൂ. പെട്ടെന്ന് മാറിയപ്പോൾ അവർക്ക് എന്നെ അംഗീകരിക്കാനേ സാധിക്കുന്നില്ല, അതിനാൽ എന്നെ മാറ്റിക്കളയണം എന്ന് വരെ അവർ പറയാൻ തുടങ്ങി. പക്ഷേ എന്റെ രോഗാവസ്ഥ കാരണം എനിക്ക് വണ്ണം വെയ്ക്കാൻ സാധിച്ചിരുന്നില്ല, അങ്ങനെ പറ്റാതെ വരുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. കാരണം എനിക്കും ഇഷ്ടം ബബ്ലി ആയിരിക്കാനാണ്. അത് തനിക്ക് വലിയ വെല്ലുവിളി ആണ് എന്ന് തോന്നിയിട്ടുണ്ടെന്നും ശ്രുതി പറയുന്നു.
നേരത്തെ തന്നെ ബോഡി ഷെയ്മിംഗിനെതിരെ ശക്തമായി രംഗത്ത് വന്ന ആളാണ് ശ്രുതി. അഭിനയത്തിലും മോഡസിംഗിലും മാത്രമല്ല നൃത്തം, ജേണലിസം, ഏവിയേഷൻ, എഴുത്ത്, അവതാരക, ആർ ജെ എന്നിങ്ങനെ നിരവധി മേഖലകളിൽ ശ്രുതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്രുതി. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആണ് ശ്രുതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത്. നിരവധി ആരാധകർ താരത്തിനുണ്ട്. അഭിനയത്തിൽ സജീവമായി തന്നെ ഉണ്ട് ശ്രുതി.












Click it and Unblock the Notifications