Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോഴിത് ട്രോളായി, പക്ഷെ 'അമൃത'യുടെ ധൈര്യം സമ്മതിച്ചേ പറ്റൂ; ചന്ദനമഴയിലെ വൈറല്‍ സീനില്‍ ശാലു

കോഴിക്കോട്: ഏഷ്യാനെറ്റില്‍ 2014 ല്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. അക്കാലത്ത് മലയാളം ചാനലുകളില്‍ സംപ്രേഷണം ചെയ്ത എല്ലാ സീരിയലുകളേക്കാളും റേറ്റിംഗ് ചന്ദനമഴക്കായിരുന്നു ഉണ്ടായിരുന്നത്. ഒരു ഹിന്ദി സീരിയലിന്റെ മലയാളം പതിപ്പായിരുന്നു ചന്ദനമഴ. ദേശായി കുടുംബത്തിന്റെ കഥ പറഞ്ഞ ചന്ദനമഴയില്‍ മേഘ്‌ന, രൂപ, ശാലു കുര്യന്‍, മുരളി മോഹന്‍, കന്യ എന്നിവരായിരുന്നു പ്രധാന താരങ്ങളെ അവതരിപ്പിച്ചിരുന്നത്.

നാല് വര്‍ഷം 1170 എപ്പിസോഡുകളാണ് ചന്ദനമഴ സംപ്രേഷണം ചെയ്തത്. 2018 ലായിരുന്നു സീരിയല്‍ അവസാനിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദനമഴ സീരിയിലും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ട്രോള്‍ പേജുകളിലൂടേയും വീഡിയോയിലൂടേയുമാണ് ചന്ദനമഴ വീണ്ടും വൈറലായിരിക്കുന്നത്. ഈ സീരിയലിലെ ഒരോ കഥാപാത്രത്തിന്റേയും പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെയുണ്ട്.

Chandanamazha Serial

ഇപ്പോഴിതാ ചന്ദനമഴ വിശേഷങ്ങളുമായി നടി ശാലു കുര്യന്‍ രംഗത്തെത്തിയിരിക്കുകയാണ്. വര്‍ഷ എന്ന കഥാപാത്രത്തെയാണ് ശാലു കുര്യന്‍ ഈ പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. ട്രോളുകളും മറ്റും താന്‍ കാണാറുണ്ട് എന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും ആളുകള്‍ ആ സീരിയലിനേയും കഥാപാത്രങ്ങളേയും ഒാര്‍ക്കുന്നു എന്നറിയുമ്പോള്‍ സന്തോഷമുണ്ട് എന്നും ശാലു കുര്യന്‍ പറയുന്നു.

വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാലുവിന്റെ പ്രതികരണം. ഇപ്പോള്‍ സീരിയലിലെ പല രംഗങ്ങളും ക്രിഞ്ചാണ് എന്ന് തോന്നാറുണ്ടെങ്കിലും അന്ന് ഒരു രസത്തില്‍ അഭിനയിച്ച് പോകുകയായിരുന്നു എന്നുമാണ് ശാലു പറയുന്നത്. അടുത്തിടെ സീരിയലില്‍ കേന്ദ്രകഥാപാത്രമായ അമൃത ഒരു രംഗത്തില്‍ പാമ്പിനെ പിടിക്കുന്ന രംഗം വൈറലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അത് തമാശയായി തോന്നാമെങ്കിലും അന്ന് ആ സീനില്‍ ഉണ്ടായിരുന്നവരെല്ലാം പേടിയോടെയാണ് നിന്നിരുന്നത് എന്നുമാണ് ശാലു പറയുന്നത്. യഥാര്‍ത്ഥ പാമ്പിനെയാണ് ആ സീനില്‍ കാണിച്ചത് എന്നും അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌ന എന്ന നടിയുടെ ഡെഡിക്കേഷനാണ് അതില്‍ പ്രതിഫലിക്കുന്നത് എന്നുമാണ് ശാലു പറയുന്നത്. ശാലുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

' ഇപ്പോള്‍ ഇത് ട്രോളൊക്കെയായി. ശരിക്ക് ആലോചിച്ച നോക്ക്, അത് ശരിക്കുള്ള പാമ്പാണ്. ഒറിജിനല്‍ പാമ്പാണ്. അവിടെ നില്‍ക്കുന്ന അത്രയും ആളുകളുടെ എക്‌സ്പ്രഷന്‍ റിയലാണ്. കാരണം വേറൊന്നുമല്ല, ആ പാമ്പിനെ ആ രീതിയിലാക്കിയിട്ടാണ് വെച്ചിരിക്കുന്നത്. കടിക്കത്തൊന്നുമില്ല. എന്നാലും പാമ്പ് എന്ന് പറയുന്നതിനെ നമുക്കെല്ലാം പേടിയല്ലേ. ഇത്രയും പേരുടെ എക്‌സ്പ്രഷന്‍ റിയലാണ്.

ദൈവമേ ഇത് ചാടുമോ, ചാടിയാല്‍ കൊത്തുമോ കടിക്കുമോ എന്നുള്ള രീതിയിലാണ് നമ്മളെല്ലാവരും ഇങ്ങനെ നില്‍ക്കുന്നത്. എല്ലാവരുടേയും ഫോക്കസ് ആ പാമ്പിലാണ്. സീനില്‍ അല്ല ആരുടേയും ശ്രദ്ധ. അവളാ പാമ്പിനെ എടുത്തെങ്കില്‍ അത് അവളുടെ ധൈര്യമാണ്. ഇപ്പോള്‍ അത് ട്രോളാണ്. അന്ന് അത് ഭയങ്കര സംഭവമായിരുന്നു. ഞാന്‍ ചിരിച്ചത് ആ ട്രോള്‍ കണ്ടിട്ടാണ്. സീന്‍ കണ്ടാല്‍ ഇന്നും എനിക്ക് ചിരി വരാറില്ല. ദൈവമേ ആ കൊച്ച് എന്ത് കഷ്ടപ്പെട്ടാണ് ഇത് പിടിച്ചത് എന്നാണ് നമ്മള്‍ ആലോചിച്ച് കൊണ്ടിരിക്കുന്നത്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+