Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ദിവസം ഒരു ലക്ഷം ആണോ പ്രതിഫലം; ചന്ദ്രകാന്തം സീരിയലിലെ ​'ഗൗതം സാർ' പറയുന്നു

സിനിമയിലും സീരിയലിലും ഒരേപോലെ സ്ഥാനം കണ്ടെത്തിയ നടനാണ് സജേഷ് കണ്ണോത്ത്. ഇപ്പോൾ സീരിയലിലാണ് സജേഷ് സജീവം. ചന്ദ്രകാന്തം എന്ന സീരിയിലിലാണ് സജേഷ് അഭിനയിക്കുന്നത്. ചന്ദ്രകാന്തം സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇടം നേടിയെടുക്കാൻ സജേഷ് കണ്ണോത്തിന് സാധിച്ചിട്ടുണ്ട്.

ഗൗതം എന്ന കഥാപാത്രത്തെയാണ് സജേഷ് അവതരിപ്പിക്കുന്നത്. ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്‌സിനോടാണ് മനസ്സുതുറന്നത്. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് സജേഷ് സീരിയലിലേക്ക് എത്തുന്നത്. അലമാര, ആട് 2 തുടങ്ങിയ സിനമകളിൽ സജേഷ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

SAJESH

ഇതിന് പിന്നാലെയാണ് കയ്യെത്തും ദൂരത്ത് എന്ന് സീരിയലിലേക്ക് സജേഷ് എത്തുന്നത്. ആദിത്യൻ എന്ന പ്രധാന കഥാപാത്രമായിട്ടാണ് സജേഷ് എത്തിയത്. മികച്ച സ്വീകാര്യത ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നു. കഥയറിയാതെ എന്ന സീരിയലിൽ വില്ലനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ആദിത്യൻ തന്നെയാണ് തന്റെ പ്രിയപ്പെട്ട തുടക്കമെന്ന് സജേഷ് മുൻപ് പറഞ്ഞിരുന്നു.

ഈ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ അവിശ്വസനീയം ആണെന്ന് താരം പറയുന്നു. ഇപ്പോൾ ചന്ദ്രകാന്തത്തിലെ വിശേഷങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്. പോലീസ് വേഷം ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്തമായ ​ഗെറ്റപ്പാണ് ഈ സീരിയലിൽ സജേഷിന്.
സീരിയലിൽ അഭിനയിക്കുന്നത് കൊണ്ട് സിനിമയിൽ അവസരം കിട്ടാത്ത അവസ്ഥ വരാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് സജേഷ് പറഞ്ഞു.

ഡേയ്റ്റിന്റെ പ്രശ്നമാണ് വരാറുള്ളത് എന്നാണ് താരം പറയുന്നത്. സീരിയിലെ വരുമാനത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരു ദിവസം ഒരു ലക്ഷം രൂപയാണോ പ്രതിഫലം ലഭിക്കുന്നത് എന്ന ചോദ്യത്തിന് നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടേ അല്ലാതെ എന്ത് പറയാനാണ് എന്നാണ് ചിരിച്ച് കൊണ്ട് സജേഷ് പറയുന്നത്. ഒരു ലക്ഷം ഒരു ദിവസത്തെ പ്രതിഫലമായി കൊടുത്താൽ അത് എങ്ങനെ മുതലാകാനാണ് എന്നും സജേഷ് ചോദിച്ചു.

തനിക്ക് കിട്ടുന്ന വരുമാനം തനിക്ക് മാത്രമല്ലേ അറിയൂ എന്നും സജേഷ് പറയുന്നു. സീരിയലിൽ നായികമാർക്കാണ് പ്രതിഫലം കൂടുതലെന്നും താരം പറഞ്ഞു. 15- 20 ദിവസം വരെ ഷൂട്ട് ഉണ്ടാവുമെന്നും താരം പറയുന്നു. അതേ സമയം ചന്ദ്രകാന്തത്തിൽ സീനിയർ ആർട്ടിസ്റ്റാണെന്ന ഒരു തലക്കനവും ഇല്ലാതെയാണ് നടി രഞ്ജിനി അഭിനയിക്കുന്നത് എന്ന് സജേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+