നായകനേക്കാള്‍ മുകളില്‍ നായികയുടെ പ്രതിഫലം? ചന്ദ്രമുഖി രണ്ടില്‍ കങ്കണയുടെ പ്രതിഫലം ഇത്ര
തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റായിരുന്നു ചന്ദ്രമുഖി. രജനീകാന്ത് നായകനായ ചിത്രം ഒരു വര്‍ഷത്തിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിലെ ക്ലാസിക്കായ മണിചിത്രത്താഴിന്റെ രണ്ടാം ഭാഗമായിരുന്നു ചന്ദ്രമുഖി. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ സീക്വലായ ചന്ദ്രമുഖി രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു.
ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. റിലീസ് ചെയ്തപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ചന്ദ്രമുഖി രണ്ടിന് ലഭിച്ചത്. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രം നല്ല കളക്ഷന്‍ നേടുന്നുണ്ട്. അതേസമയം ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന നമുക്കൊന്ന് പരിശോധിക്കാം.സെപ്റ്റംബര്‍ 28നായിരുന്നു ചന്ദ്രമുഖി രണ്ടാം ഭാഗത്തിന്റെ റിലീസ്. ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ പി വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.

ആദ്യ ഭാഗത്തിലുണ്ടായിരുന്ന വടിവേലു മാത്രമാണ് രണ്ടാം ഭാഗത്തിലുമുള്ളത്. രാഘവ ലോറന്‍സാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ചന്ദ്രമുഖിയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റനാവത്താണ്. ആദ്യ ദിനം എട്ട് കോടിയില്‍ അധികം ചിത്രം കളക്ട് ചെയ്തു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വന്‍ ബജറ്റ് സിനിമകളാണ് സുഭാസ്‌കരന്റെ നേതൃത്വത്തിലുള്ള ലൈക്ക നിര്‍മിക്കാറുള്ളത്. പൊന്നിയിന്‍ സെല്‍വന്‍ നിര്‍മിച്ചിരിക്കുന്നത് ലൈക്കയാണ്.
നായകനേക്കാള്‍ കൂടുതല്‍ നായിക പ്രതിഫലം വാങ്ങുന്ന അപൂര്‍വ ചിത്രമായി ചന്ദ്രമുഖി രണ്ടാം ഭാഗം മാറിയിരിക്കുകയാണ്. കങ്കണയ്ക്ക് ദക്ഷിണേന്ത്യയില്‍ ഒരു നടിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ലഭിച്ചിരിക്കുന്നത്. ഇരുപത് കോടിയാണ് ചിത്രത്തില്‍ നടിയുടെ പ്രതിഫലം. 10 കോടി വാങ്ങുന്ന നയന്‍താരയാണ് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. ഇതിന്റെ ഇരട്ടിയാണ് ചന്ദ്രമുഖില്‍ രണ്ടില്‍ കങ്കണ വാങ്ങിയിരിക്കുന്നത്.
നായകനായ രാഘവ ലോറന്‍സിന് ലഭിച്ചിരിക്കുന്നത് 15 കോടിയാണ്. മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന വടിവേലുവിന് രണ്ട് കോടിയാണ് പ്രതിഫലം. സൃഷ്ടി ഡാങ്കെയ്ക്ക് മുപ്പത് ലക്ഷം, ലക്ഷ്മി മേനോന്‍ 25 ലക്ഷം, എന്നിങ്ങനെയാണ് പ്രതിഫലം. രാധിക ശരത് കുമാറിന് 35 ലക്ഷവും, മിഥുന്‍ ശ്യാമിന് 25 ലക്ഷവും, റാവു രമേഷിന് 50 ലക്ഷവും, സുരേഷ് മേനോന് 30 ലക്ഷവുമാണ് പ്രതിഫലം.
അതേസമയം റിലീസാവുന്നതിന് മുമ്പ് തന്നെ വമ്പന്‍ ബിസിനസ് ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലും, ലോകത്താകമാനമുള്ള അവകാശങ്ങളില്‍ നിന്നുമാണ് വമ്പന്‍ തുക ലഭിച്ചത്. 60 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. തെലുങ്കില്‍ പത്ത് കോടിയാണ് ചന്ദ്രമുഖി രണ്ടിന്റെ പ്രീ റിലീസ് ബിസിനസ്.
തെലങ്കാനയില്‍ 3.50 കോടിക്കാണ് അവകാശം വിറ്റുപോയത്. റായല്‍സീമയില്‍ 2.1 കോടിക്കും വിറ്റുപോയി. പതിനൊന്ന് കോടിയാണ് ചിത്രത്തിന്റെ ബ്രേക്ക് ഈവന്‍ ടാര്‍ഗറ്റ്. 40 മുതല്‍ 45 കോടിക്ക് ഇടയിലാണ് ചിത്രത്തിന്റെ മൊത്തം പ്രീ റിലീസ് ബിസിനസ്. 45 കോടി തിയേറ്ററില്‍ നിന്ന് കളക്ട് ചെയ്താല്‍ ചിത്രം ലാഭത്തിലേക്ക് നീങ്ങും.












Click it and Unblock the Notifications