ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കിയാൽ നായകൻ ആര്? മകന്റെ വേഷം ആര് ചെയ്യും; ചാണ്ടി ഉമ്മൻ പറയുന്നു
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് മൂന്ന് മാസം പിന്നിടുകയാണ്. ഇപ്പോഴും തങ്ങളുടെ പ്രിയ നേതാവിന്റെ വേർപാടിന്റെ വേദന പുതുപ്പള്ളിക്കാർക്ക് വിട്ടുമാറിയിട്ടില്ല. അദ്ദേഹത്തിന്റെ കല്ലറയിലേക്ക കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഉമ്മൻചാണ്ടിക്ക് കൊടുത്ത സ്നേഹം ജനങ്ങൾ അദ്ദേഹത്തിന്റെ മകനും നൽകി. പുതുപ്പള്ളിയിൽ നിന്ന് വൻ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ എം എൽ എയായി. അപ്പയെക്കുറിച്ച് പറയുമ്പോൾ ചാണ്ടി ഉമ്മന് നൂറ് നാവാണ്. ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കിയാൽ ആരൊക്കെ അഭിനയിക്കണം എന്ന ചോദ്യത്തിന് ചാണ്ടി ഉമ്മൻ നൽകിയ ഉത്തരം ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

എഫ്റ്റിക്യു വിത്ത് രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ആണ് ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്. അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ചാണ്ടി ഉമ്മന് ആലോചിക്കേണ്ടി വന്നില്ല. ചോദ്യത്തിന് പിന്നാലെ തന്നെ ഉത്തരവും നൽകി. മമ്മൂട്ടി എന്നായിരുന്നു ചാണ്ടി പറഞ്ഞ ഉത്തരം. ചിത്രത്തിൽ തന്റെ വേഷം ദുൽഖർ ചെയ്യണം എന്നായിരുന്നു ചാണ്ടി പറഞ്ഞത്.
ഉമ്മൻ ചാണ്ടിയുമായി അടുബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു മമ്മൂട്ടി. ഉമ്മൻ ചാണ്ടിയുടെ പിറന്നാളിന് മിക്കപ്പോഴും വീട്ടിൽ എത്തി തന്നെ ആശംസയറിയിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പിറന്നാളിനും മമ്മൂട്ടി ഉമ്മൻ ചാണ്ടിയെ കാണാൻ പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.
രാഷ്ട്രീയ വിശ്വാസങ്ങൾക്കും രാഷ്ട്രീയ അഭിപ്രായങ്ങൾക്കും അപ്പുറത്ത് തങ്ങൾ തമ്മിലൊരു സൗഹൃദം ഉണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു . മമ്മൂട്ടി ആദ്യമായി പുണ്യാളൻ എന്ന് വിളിക്കുമ്പോൾ ഉമ്മൻ ചാണ്ടി ആരോപണങ്ങളുടെ മധ്യേ ആയിരുന്നുവെന്ന് പി ആർ ഒ റോബർട്ട് പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ ആയിരക്കണക്കിന് ആളുകൾക്കിടയിലാണ് മമ്മൂട്ടി കാത്തുനിന്നിരുന്നത്.


Click it and Unblock the Notifications