പേഴ്സണൽ ഷെഫ്, ഞായറാഴ്ച മാത്രം ബിരിയാണി; ദുൽഖറിന്റെ ഭക്ഷണശീലം ഇങ്ങനെ..ഷെഫ് പിള്ള പറയുന്നു
ഭക്ഷണകാര്യത്തിൽ കർശനമായി രീതി പിന്തുടരുന്ന ആളാണ് നടൻ മമ്മൂട്ടി. കൃത്യമായ. ആഹാരരീതിയും വ്യായാമവുമൊക്കെ പിന്തുടരുന്നത് കൊണ്ട് തന്നെയാണ് 70 കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഇപ്പോഴും ചെറുപ്പം മാറാതെ നിൽക്കുന്നത്.
അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാനും ഭക്ഷണ കാര്യത്തിൽ കൃത്യമായ രീതി പിന്തുടരുന്നുണ്ടെന്നാണ് ഷെഫ് പിള്ള പറയുന്നത്. മൂവിവേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദുൽഖറിന്റെ ഭക്ഷണരീതിയെക്കുറിച്ച് പറയുന്നത്.

മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിൽ സ്റ്റാറാണ് ദുൽഖർ സൽമാൻ. വളരെ സ്റ്റൈലിഷ് ആയ താരം കൂടിയാണ് ഡിക്യൂ. വളരെ കൃത്യം ഭക്ഷണം മാത്രമേ ദുൽഖർ കഴിക്കൂവെന്നാണ് ഷെഫ് പിള്ള പറയുന്നത്. എന്നാൽ ഞായറാഴ്ച ബിരിയാണിയും ഇറച്ചിയും കഴിക്കുമെന്ന് ഷെഫ് പിള്ള പറയുന്നു.
അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ പേഴ്സണൽ ഷെഫുണ്ടെന്നും പിള്ള പറയുന്നു. സല്യൂട്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് രണ്ട് ദിവസം താൻ ദുൽഖറിനൊപ്പം ഉണ്ടായിരുന്നുവെന്നും അന്ന് താനായിരുന്നു ദുൽഖറിന്റെ ഭക്ഷണ കാര്യങ്ങൾ നോക്കിയതെന്നും ഷെഫ് പിള്ള പറയുന്നു.
'സല്യൂട്ടിന്റെ ഷൂട്ടിങ്ങിന് സമയത്ത് രണ്ട് ദിവസത്തോളം ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. അന്ന് ഞാനാണ് അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ നോക്കിയത്. അദ്ദേഹത്തിന് പേഴ്സണൽ ഷെഫുണ്ട്. ആ പേഴ്സണൽ ഷെഫ് ഉണ്ടാക്കുന്ന ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കുകയുള്ളൂ. ബ്രേക്ക് ഫാസ്റ്റൊക്കെ വളരെ കൃത്യമാണ്. ഉച്ചക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ' ഷെഫ് പിള്ള പറഞ്ഞു.
എന്നാൽ ഞായറാഴ്ച സുഹൃത്തുൾ ഉണ്ടെങ്കിൽ കുറച്ച് ബിരിയാണിയും അൽപം മീറ്റൊക്കെ കഴിക്കും. അന്നത്തെ ദിവസം മാത്രമേ കഴിക്കുകയുള്ളൂ. അല്ലാത്തൊരു ദിവസവും കഴിക്കില്ല. സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് ദുൽഖറെന്നും പിള്ള പറഞ്ഞു. അതേസമയം മമ്മൂട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഭക്ഷണ കാര്യത്തിൽ വളരെ അച്ചടക്കം പാലിക്കുന്ന ആളാണ് മമ്മൂക്ക എന്നാണ് ഷെഫ് പിള്ള പറയുന്നത്. അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും പിള്ള പറഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന് നല്ല വിശപ്പുണ്ട്. ഇഷ്ടപ്പെട്ട കറിയുമാണ് എന്നിട്ടും കഴിക്കാനെടുത്തിട്ട് വേണ്ടെന്ന് പറഞ്ഞു. ഇനി അത് കഴിക്കാൻ പാടില്ല, ഇത്രയും മതിയെന്ന് പറഞ്ഞു', ഷെഫ് പിള്ള പറഞ്ഞു.












Click it and Unblock the Notifications