Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്ന് പോടാ ചെക്കാ, അമൃതാണെങ്കിലും മമ്മൂക്ക അങ്ങനെയേ കഴിക്കൂ'; മമ്മൂട്ടിയുടെ ശീലങ്ങളെക്കുറിച്ച് സുരേഷ് പിള്ള

നടന്‍ മമ്മൂട്ടി ജീവിതത്തില്‍ പാലിക്കുന്ന കണിശതയും അച്ചടക്കവും പലപ്പോഴും വലിയ ചര്‍ച്ചയായിട്ടുണ്ട്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണം എന്ന് നിര്‍ബന്ധമുള്ള ആളാണ് മമ്മൂക്ക എന്നാണ് സഹപ്രവര്‍ത്തകര്‍ എല്ലാം പറയാറുള്ളത്. മമ്മൂട്ടിയുടെ സൗന്ദര്യം പോലെ തന്നെ പലപ്പോഴും എല്ലാവരേയും അതിശയിപ്പിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യവും. കണ്ണൂര്‍ സ്‌ക്വാഡിലെ ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി അസാധ്യപ്രകടനം കാഴ്ച വെച്ചു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

മമ്മൂട്ടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും അദ്ദേഹത്തിന്റെ ഭക്ഷണശീലങ്ങള്‍ കൂടി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് പാചക വിദഗ്ധനായ ഷെഫ് സുരേഷ് പിള്ള പറയുന്നത്. ജീവിതത്തിലെ ചിട്ട ഭക്ഷണം കഴിക്കുന്നതില്‍ വരെ മമ്മൂട്ടി പാലിക്കുന്നുണ്ട്. എത്ര നല്ല ഭക്ഷണമാണെങ്കിലും അതെത്ര പ്രിയപ്പെട്ടതാണെങ്കില്‍ പരിധിയില്‍ കൂടുതല്‍ മമ്മൂട്ടി കഴിക്കില്ല എന്ന് സുരേഷ് പിള്ള പറയുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു

MAMMOOTTY

'മമ്മൂക്കയുടെ വീട്ടില്‍ എന്തായാലും ഹെല്‍ത്തി ആയിട്ടുള്ള സാധനങ്ങള്‍ മാത്രമെ കാണൂ. അണ്‍ഹെല്‍ത്തി ആയിട്ടുള്ള സാധനങ്ങളോ ഫ്രൈ ആയിട്ടുള്ള സാധനങ്ങളോ ഒന്നും കാണില്ല. ഞാന്‍ കണ്ടത് അദ്ദേഹത്തിന് സീഫുഡ്, പ്രോണ്‍, ചെമ്മീന്‍ എന്നിവയൊക്കെ ഇഷ്ടമാണ് എന്നുള്ളതാണ്. പിന്നെ അദ്ദേഹത്തിന്റെ പ്രത്യേകത എന്താണ് എന്ന് വെച്ചാല്‍ എന്ത് ഇഷ്ടമാണെങ്കിലും ഇനി അമൃതാണ് എന്ന് പറഞ്ഞാല്‍ പോലും പരിധി കഴിഞ്ഞാല്‍ പുള്ളിക്കാരന്‍ തൊടില്ല എന്നുള്ളതാണ്.

അത് ഭയങ്കരമായ സ്ട്രിക്ടായിട്ടുള്ള കാര്യമാണ്. അത് നമുക്കൊന്നും പറ്റില്ല. ലാലേട്ടനോ അല്ലെങ്കില്‍ നമുക്കാര്‍ക്കെങ്കിലുമോ ഇഷ്ടപ്പെട്ട ഭക്ഷണം കണ്ട് നിര്‍ബന്ധിക്കുക കൂടി ചെയ്താല്‍ നമ്മള്‍ കഴിച്ച് പോകില്ലേ. സ്നേഹത്തോടെ അല്‍പം കൂടി ചോറിടട്ടെ എന്ന് ഒരാള്‍ ചോദിച്ചാല്‍ വയര്‍ നിറഞ്ഞിരിക്കുകയാണെങ്കിലും ഒരുപിടി ചോറ് കൂടെ നമ്മള്‍ കഴിക്കും. പക്ഷെ മമ്മൂക്കയ്ക്ക് ഇതൊന്നും ഇന്‍ഫ്ളുവന്‍സ് ചെയ്യാന്‍ പറ്റില്ല.

അലാസ്‌കയില്‍ നിന്ന് പിടിച്ച് കൊണ്ട് വന്ന ലോബ്സ്റ്ററാണ് മമ്മൂക്കാ, ഒരെണ്ണം കൂടി കഴിച്ച് നോക്കൂ, അല്ലെങ്കില്‍ ഡോവറില്‍ നിന്ന് കൊണ്ട് വന്ന വിശിഷ്ടമായ ക്രാബ് ഉണ്ട്, സ്‌കോട്ട്ലാന്റില്‍ നിന്ന് പിടിച്ച് കൊണ്ട് വന്ന സാല്‍മണിന്റെ കാവിയറാണ് അതിന്റെ വില ഇത്രയാണ് കഴിക്ക് എന്ന് പറഞ്ഞാല്‍ മമ്മൂക്ക പോട ചെക്കാ എന്ന് പറയും. പുള്ളിക്ക് വേണ്ട എന്ന് പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ ഏത് ഭക്ഷണം കൊണ്ട് വന്നാലും കഴിക്കില്ല.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+