'ഞാനും അമൃതയും പിരിഞ്ഞതെന്തിനാണെന്ന് ആരെങ്കിലും ചോദിച്ചോ? പലകഥകളും വന്നു'; വീണ്ടും ബാല
കൊച്ചി: യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സിനെതിരെ വീണ്ടും നടന്‍ ബാല. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് വരെ മോശമായി പറഞ്ഞിട്ടും ആരും എന്താണ് പ്രതികരിക്കാത്തത് എന്ന് ബാല ചോദിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എല്ലാവരും ആരാധിക്കുന്ന ആളുകളെ കുറിച്ച് എന്തൊക്കെയാണ് അദ്ദേഹം പറയുന്നത് എന്നും ബാല ചോദിക്കുന്നു. താന്‍ കാരണം ആര്‍ക്കെങ്കിലും ഗുണമേ ഉണ്ടായിട്ടുള്ളൂവെന്നും ബാല പറഞ്ഞു.
എന്നാല്‍ ചെകുത്താന്‍ കാരണം പത്ത് പേര്‍ക്ക് നഷ്ടമായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്നും ബാല കൂട്ടിച്ചേര്‍ത്തു. താനും അമൃതയും പിരിഞ്ഞതിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ തങ്ങളാരും പിരിഞ്ഞതിന് കാരണം ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബാല ചൂണ്ടിക്കാട്ടി. ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഡോക്ടര്‍ റോബിനെ കുറിച്ച് പറയുന്നുണ്ട്. എനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയില്ല. അമ്മയെ കുറിച്ച് പറയുന്നുണ്ട്. എനിക്കിതൊക്കെയാണ് അത്ഭുതം തോന്നുന്നത്. എന്താണ് ആരും ഒന്നും പ്രതികരിക്കാത്തത്. അമ്മയെ കുറിച്ച് പറയുമ്പോള്‍ പ്രതികരിക്കണ്ടേ. പ്രതികരിക്കേണ്ട, ചോദിക്കണ്ടേ. നിങ്ങള്‍ എല്ലാ മാധ്യമങ്ങളോടും ഒരു കാര്യം ചോദിക്കാം. മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരെ എല്ലാവര്‍ക്കും ഇഷ്ടമല്ലേ. ഒരാളെ എന്തായാലും ഇഷ്ടമായിരിക്കും.
ഇതുപോലെ ഒരു ലെജന്റ്‌സ്... ഞങ്ങളെ തമിഴ്‌നാട്ടില്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് വലിയ കാര്യമാണ്. മമ്മൂട്ടി എന്ന് പറഞ്ഞാലും അതുപോലെ. 99 ശതമാനം കപ്പാസിറ്റിയില്‍ 100 ദിവസം കൊടുത്ത ഒരേയൊരു നടനേ ഉള്ളൂ മറ്റ് ഭാഷയില്‍ നിന്ന് വന്നിട്ട്, അതാണ് മമ്മൂട്ടി. അവരെ കുറിച്ച് മോശമായിട്ട് പറയുക, കുടുംബത്തെ കുറിച്ച് മോശമായിട്ട് പറയുക. ആരും പ്രതികരിക്കുന്നില്ല, ആരും ചോദിക്കുന്നില്ല.
അതാണ് ഞാന്‍ ചോദിച്ചു, റൂം മേറ്റിന്റെ അടുത്ത്. ഇതിന് മുന്‍പ് ജോലി ചെയ്ത സ്ഥലത്തെ ഓണര്‍ ഇപ്പോള്‍ എന്നെ വിളിച്ചു. അവന്‍ നല്ല പയ്യനായിരുന്നു.ഇന്ന് ഞാനിവിടെ പറയുന്നു അവന്‍ നല്ലവനെന്ന് തെറ്റിദ്ധരിപ്പിച്ചു. ഞാന്‍ വിശ്വസിച്ച് പോയി. നല്ല രീതിയില്‍ ബാല ചേട്ടാ എന്നാണ് വിളിച്ചത്. താഴെ വരെ വന്നു. വൈഫിന്റെ അടുത്ത് സംസാരിച്ചു. നാട്ടുകാരുടെ അടുത്ത് സംസാരിച്ചു. ഇപ്പോള്‍ പറയുന്നു ഞാന്‍ തോക്കെടുത്ത് ഭീഷണിപ്പെടുത്തി എന്ന്.
അപ്പോള്‍ എനിക്ക് പറയാമല്ലോ അവിടെ കഞ്ചാവ് ഉണ്ടെന്ന്. ശരിക്കും ഉണ്ട്. ഞാന്‍ കള്ളമല്ല പറഞ്ഞത്. ഒറ്റയൊരു ചോദ്യം. ചെകുത്താന്‍ പറയുന്നു ഞാന്‍ നോര്‍മല്‍ അല്ല എന്ന്. ചെകുത്താന്‍ നോര്‍മല്‍ ആണോ. ശരി ഞാന്‍ നോര്‍മല്‍ അല്ല എന്ന് വെച്ചോ. എന്നെ കൊണ്ട് നാല് പേര്‍ക്ക് ഗുണമുണ്ടാകും. അവനെ കൊണ്ട് 10 പേര്‍ക്ക് നഷ്ടമേ ഉള്ളൂ. 23 വര്‍ഷം ജാതി, മതം, നിറം, രക്തം ഇല്ലാതെ ഞാന്‍ ചെയ്ത നന്മയെ ഒറ്റ വാക്കില്‍ വിലകുറച്ച് കാണുന്നു.
എന്റെ മനസ് അത് കേള്‍ക്കുമ്പോള്‍ എങ്ങനെയിരിക്കും. വേദനിക്കില്ലേ. ആദ്യം പറയും ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന്. ഇപ്പോള്‍ അറിയണം. അടുത്ത തലമുറയെ, എന്റെ മകളെ ഓര്‍ത്തിട്ടാണ് ഞാന്‍ ഇത് പറയുന്നത്. നിങ്ങളുടെ എല്ലാവരുടെ അടുത്തും ഞാനൊരു കാര്യം ചോദിച്ചോട്ടെ. മീഡിയ കാണിക്കേണ്ട ഒരു മര്യാദയെന്താണെന്ന് ഞാന്‍ പറഞ്ഞ് തരാം. ഞാനും അമൃതയും പിരിഞ്ഞു. എന്തൊക്കയോ സ്‌റ്റോറികള്‍ വന്നു.
എവിടെയങ്കിലും ഞാനും അമൃതയും പിരിയാനുള്ള കാരണം ഞങ്ങള്‍ പറഞ്ഞിട്ടുണ്ടോ. അതാണ് മര്യാദ. ചെകുത്താന്‍ വന്ന് പറയുന്നു എലിസബത്തിനെ കുറിച്ച് എനിക്ക് അങ്ങനെ തോന്നി എന്ന്. എന്റെ ഭാര്യയെ കുറിച്ച് നിനക്കെന്തിന് തോന്നണം. നീ കല്യാണം കഴിച്ച് അന്തസായിട്ട് അവരെ കുറിച്ച് ആലോചിക്ക്. അടുത്തവന്റെ ഭാര്യയെ കുറിച്ച് നീ എന്തിനാണ് ചിന്തിക്കുന്നത്. അതിന്റെ ആവശ്യമേയില്ല.'












Click it and Unblock the Notifications