Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടിയ കാലം; പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ;ചെമ്പനീർ പൂവിലെ സച്ചി

കൊച്ചി. ചെമ്പനീർപ്പൂവിലെ 'സച്ചി' എന്ന ഒറ്റകഥാപാത്രത്തിലൂടെയാണ് അരുൺ പ്രേക്ഷകുടെ ഹൃദയത്തിൽ കയറുന്നത്. ഇപ്പോൾ നിരവധി അവസരങ്ങൾ അരുണിനെ തേടി എത്തുന്നുണ്ട്. ഇപ്പോഴിതാ ഇന്ന് കാണുന്ന നിലയിൽ എത്താനും അവസരങ്ങൾ ലഭിക്കാനുമൊക്കെ താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുകയാണ് അരുൺ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'എന്നിലെ അഭിനയ മോഹം മുതിർന്ന ചേട്ടനാണ് കണ്ടുപിടിക്കുന്നത്. കൊവിഡ് സമയത്താണ് ഏട്ടൻ എന്നോട് അഭിനയം ട്രൈ ചെയ്ത് നോക്കാൻ പറയുന്നത്. അങ്ങനെ ശ്രമിച്ചപ്പോൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ചെറിയ വേഷം ലഭിച്ചു. അപ്പോൾ എനിക്ക് തോന്നി, അഭിനയം എനിക്ക് പറ്റുമെന്ന്. ഞാൻ ബേസിക്കലി ആർക്കിടെക്ട് ആയിരുന്നു, അതൊക്കെ ഞാൻ ഒഴിവാക്കി. എന്നിക്കാണെങ്കിൽ സിനിമയുമായി യാതൊരു ബന്ധവുമില്ല. അപ്പോൾ വീട്ടുകാർക്ക് സ്വാഭാവികമായും സംശയം ഉണ്ടായിരുന്നു എങ്ങനെ കയറിപ്പറ്റുമെന്ന്, ഇവന് കഴിവുണ്ടോയെന്ന ആശങ്കയും.

aruunnair-1750964218 jpg -Properties

എന്തായാലും കൊച്ചിയിലെത്തി , അവിടെ ജൂനിയർ ആർട്ടിസ്റ്റുകളുമായൊക്കെ അടുത്തു. ചെറിയ അവസരങ്ങളൊക്കെ ലഭിച്ചു. കുറച്ച് കാലം കൊച്ചിയിൽ കസിന്റെ വീട്ടിൽ നിന്നു. രാവിലെ ലൊക്കേഷനുകളിൽ പോയി അവസരം തേടി. എന്നാൽ നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വീട്ടുകാർ ചോദിച്ച് തുടങ്ങി, എന്റെ പ്രായം കൂടി വരികയാണല്ലോ, എന്നെക്കാൾ ഒരു വയസ് മൂത്ത ഏട്ടൻ വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്.

എന്തായാലും അഭിനയം വിട്ട് ജോലക്ക് മടങ്ങി പോകാൻ തന്ന തീരുമാനച്ചു. എന്നാൽ ഏട്ടൻ ചോദിച്ചുകൊണ്ടിരുന്നു, അഭിനയം ഒഴിവാക്കണോ ഇങ്ങനെ തോറ്റ് പിൻവാങ്ങണോയന്ന്. അതേസമയം തോറ്റ് പിൻവാങ്ങണോയെന്ന് ചോദിച്ച കാര്യം എന്റെ മനസിൽ സ്റ്റക്കായി.

പിറ്റേന്ന് ഞാൻ കംപ്ലീറ്റ്ലി ഷിഫ്റ്റായി ബാംഗ്ലൂരിലേക്ക് പോയി. നാല് ദിവസമേ അവിടെ കഴിഞ്ഞുള്ളൂ. പിന്നെ ഞാൻ മനസിലാക്കി അഭിനയം തന്നെയാണ് എ്ന്റെ വഴിയെന്ന്.അങ്ങനെ തിരിച്ച് കൊച്ചിയിലെത്തി, അവിടെ ഒരു വീടോടുത്തു, താമസം തുടങ്ങി. അന്ന് എന്നെ സഹായിക്കാൻ ഒരു ഫ്രണ്ടുണ്ടായിരുന്നു. അങ്ങനെ ആളുടെ സഹായം കൊണ്ടാണ് വീടെടുക്കുന്നതെല്ലാം. വീണ്ടും ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി. മെല്ലെ മോഡലിംഗ് തുടങ്ങി. ഇടക്ക് എനിക്ക് കുറച്ച് റോളൊക്കെ കിട്ടി തുടങ്ങി. എന്നാലും നിന്ന് പോകാനുള്ള വഴിയായിരുന്നില്ല. വാടക കൊടുക്കണം, ഭക്ഷണം കഴിക്കണം. ഇതൊന്നും വീട്ടിൽ അറിയിക്കാൻ പറ്റില്ല. അച്ഛൻ നായരാണ്. അദ്ദേഹത്തിന് തറവാടിത്തം ഒക്കെ വലുതാണ്. എനിക്ക് ഭക്ഷണം കഴിച്ച് തിന്നാനുള്ള വകയൊക്കെ പുള്ളി മുുൻകൂട്ടി ഉണ്ടാക്കി വെച്ചിട്ടുണ്ട്. പിന്നെ ഞാൻ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന ചോദ്യം വരും.

ഒരു സമയത്ത് യാതൊരു വർക്കും കിട്ടാതെ ആയി. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടി. വെള്ളം കുടിച്ച് കഴിഞ്ഞ അവസരം ഉണ്ടായിരുന്നു. പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു. ഒരീസം നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചെമ്പനീർപൂവിലെ ഡയറക്ടർ നായകനായി വിളിക്കുന്നത്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുമായിരുന്നില്ല', അരുൺ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+