പുതിയ വീഡിയോയിലും കോഴിക്കറി; ഇക്കുറി ട്വിസ്റ്റുണ്ട്; 'മരുമകനെക്കൊണ്ട് പാട്ട് പാടിക്കുന്ന സിന്ധു'
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെ ഒരു യൂട്യൂബ് വീഡിയോ അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. മരുമകന്‍ അശ്വിന് ചിക്കന്‍ കറി വിളമ്പാതെ ദിയയുടെ അമ്മ ആദ്യം കഴിച്ചു എന്നതായിരുന്നു വിവാദത്തിന് കാരണം. മരുമകന് ചിക്കന്‍ കാല് കൊടുക്കാതെ അത് ഇളയ മകള്‍ക്ക് മാറ്റി വെച്ചതിന്റെ പേരിലും ഫോളോവേഴ്‌സ് തമ്മില്‍ ചേരി തിരിഞ്ഞ് തര്‍ക്കം ഉണ്ടാക്കാന്‍ തുടങ്ങി. കോഴിക്കാല്‍ വിവാദം എന്ന പേരില്‍ നിരവധി യൂട്യൂബേഴ്‌സ് ദിയക്കെതിരെ വിമര്‍ശനം നടത്തുന്ന വീഡിയോകളും ഇറക്കി.
വിമര്‍ശനങ്ങള്‍ കടുത്തതോടെ നിരവധി പേര്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ പിന്തുണച്ച് രംഗത്തെത്തി. ഇതെല്ലാം മിക്ക വീട്ടിലും നടക്കുന്നതാണെന്നും സിന്ധുവിനും മരുമകനും ഇല്ലാത്ത വിഷമം എന്തിനാണ് കമന്റിടുന്നവര്‍ക്ക് എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ചിലരാകട്ടെ അശ്വിന് കൃഷ്ണകുമാറിന്റെ വീട്ടില്‍ വലിയ വേര്‍തിരിവ് ഉണ്ടെന്നും അമ്മായിഅമ്മ അശ്വിനോട് വളരെ കാര്‍ക്കശത്തോടെയാണ് പെരുമാറുന്നത് എന്നുമായിരുന്നു ഫോളോവേഴ്‌സ് കണ്ടെത്തിയത്.

ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ദിയ രംഗത്തെത്തിയിരുന്നു. സ്വന്തം മകനെ പോലെയാണ് അശ്വിനെ അമ്മ സിന്ധു കൃഷ്ണ കാണുന്നതെന്നും അതിന് അര്‍ത്ഥം മരുമകനെ കാണുമ്പോള്‍ താണുവണങ്ങണമെന്ന് അര്‍ത്ഥമില്ലെന്നും ദിയ പ്രതികരിച്ചു.
ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണ രംഗത്തെത്തിയിരുന്നു. ഈ വീഡിയോയിലും ചിക്കന്‍ കറി തന്നെയാണ് താരം. ഇക്കുറി ചിക്കന്‍ കറി ഉണ്ടാക്കുന്നത് കൃഷ്ണകുമാര്‍ ആണ്. കഴിഞ്ഞ പോയ വിവാദത്തെ കുറിച്ചൊന്നും പുതിയ വീഡിയോയില്‍ പറയുന്നില്ല. കൃഷ്ണകുമാറിന്റെ പതിവ് ശൈലിയില്‍ താന്‍ കഴിഞ്ഞ ജന്മത്തില്‍ ആഗ്രഹം തീരാതെ മരിച്ച കുശിനിക്കാരനാണെന്നൊക്കെ തമാശയായി പറയുന്നുണ്ട്.
വിമര്‍ശനങ്ങള്‍ ഉയര്‍ന്ന കഴിഞ്ഞ വീഡിയോയ്ക്കുള്ള മറുപടി എന്നോണം ഇക്കുറി സിന്ധു കൃഷ്ണയും അശ്വിനും തമ്മിലുള്ള ഹൃദ്യമായ നിമിഷങ്ങളും സിന്ധുവിന്റെ വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. ഞായറാഴ്ചയും ലാപ്‌ടോപ്പിനു മുന്നില്‍ ഇരിക്കുന്ന അശ്വിനോട് ഇന്നും ജോലിയുണ്ടോ എന്ന് സിന്ധു ചോദിക്കുന്നുണ്ട്. 'ഒരിക്കലും ലീവ് എടുക്കരുത് സിന്ധൂ' എന്നാണ് അശ്വിന്‍ മറുപടി പറയുന്നത്. ഈ മറുപടിയില്‍ തന്നെ അവര്‍ തമ്മിലുള്ള ആത്മബന്ധം മനസിലാകുന്നതാണ്. സിന്ധു എന്നാണ് അശ്വിന്‍ അമ്മായിയമ്മയെ കളിയാക്കി വിളിക്കുന്നത്. ഇന്നെന്താ പരിപാടിയൊന്നും ഇല്ലേ എന്ന് സിന്ധുവിനോട് അശ്വിന്‍ ചോദിക്കുന്നുണ്ട്.
കുഞ്ഞ് ഓമിയെ എടുത്ത ശേഷം ഇങ്ങനെ എടുക്കുന്നത് കറക്റ്റ് ആണോ എന്ന് കമന്റ്‌സിലൂടെ പറയാനും അശ്വിന്‍ സിന്ധുവിന്റെ ഫോളോവേഴ്‌സിനോട് പറയുന്നുണ്ട്. അടുക്കളയില്‍ സിന്ധുവിന്റെ അഭ്യര്‍ത്ഥന പ്രകാരം അശ്വിന്‍ തമിഴ് പാട്ടും പാടുന്നുണ്ട്. മലയാളം പാട്ട് പറ്റത്തില്ലേ എന്ന് സിന്ധു ചോദിക്കുന്നുണ്ട്. 'അശ്വിനെ കൊണ്ട് പാട്ടു പാടിക്കുന്ന സിന്ധു, എന്തു മോശം' എന്ന് കമന്റ് വരാന്‍ സാധ്യതയുണ്ടെന്ന് അശ്വിന്‍ സിന്ധുവിനോട് പറയുന്നു. മുന്‍പുണ്ടായ വിവാദങ്ങളെ പരാമര്‍ശിച്ചായിരുന്നു അശ്വിന്റെ മുന്നറിയിപ്പ്. ഇതു പറഞ്ഞ് ഇരുവരും ചിരിക്കുന്നുമുണ്ട്. എന്തായാലും ഈ വീഡിയോയില്‍ മരുമകനും അമ്മായിയമ്മയും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് വ്യക്തമാണ്.
വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ കോഴിക്കാല്‍ പ്രശ്‌നം തീര്‍ന്നോ എന്ന് പലരും ചോദിക്കുന്നുണ്ട്. സിന്ധു-അശ്വിന്‍ കോമ്പോ മനോഹരം എന്നാണ് കമന്റുകളില്‍ കുറിക്കുന്നത്. പുതിയ വീഡിയോയുടെ കോഴിക്കാല്‍ വിവാദം അവസാനിക്കും എന്നാണ് കരുതുന്നത്.












Click it and Unblock the Notifications