ജയിലര്‍ കാണാന്‍ മുഖ്യമന്ത്രിയും കുടുംബവും; ആവേശം, അടിമുടി ജയിലര്‍ തരംഗം..
രജനികാന്തിന്റെ ജയിലറാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രമായിരുന്നു ജയിലർ. പ്രതീക്ഷകൾ തെറ്റിച്ചില്ല തിയറ്ററുകളിൽ നിറഞ്ഞ്് പ്രദർശനം തുടരുകയാണ് ജയിലർ.
രജനികാന്തിനൊപ്പം തന്നെ മലയാള നടന്മാരായ മോഹൻലാലിന്റേയും വിനായകന്റേയും പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പല പ്രമുഖരും ജയിലർ കണ്ട് അഭിപ്രായം പങ്കുവെച്ചിട്ടുമുണ്ട്.

ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിയറ്ററിലെത്തി സിനിമ കണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്., മകൾ വീണ, ചെറുമകൻ എന്നിവരാണ് തിയറ്ററിൽ എത്തി സിനിമ കണ്ടത്. തമിഴിലെ ട്രേഡ് അനലിസ്റ്റ് മനോബാല ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തിയറ്ററിൽ എത്തി ജയിലർ സിനിമ കണ്ടിരുന്നു.
സൺ പിക്‌ചേഴ്‌സ് നിർമിച്ച 'ജയിലർ' ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. നെൽസൻ ദിലീപ്കുമാറാണ് ജയിലറിന്റെ സംവിധാനം.
ആദ്യ രണ്ട് ദിനം കൊണ്ട് 150 കോടി കളക്ഷൻ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. 95 കോടി രൂപയാണ് റിലീസ് ദിനത്തിൽ ലഭിച്ചത്. രണ്ടാമത്തെ ദിവസം 56 കോടി രൂപയാണ് ലഭിച്ചത്. അതേസമയം കേരളത്തിൽ നിന്നും മികച്ച കളക്ഷൻ തന്നെയാണ് ജയിലറിന് ലഭിച്ചത്. ഈ വർഷം റിലീസ് ഡേയിൽ കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും ജയിലറിനാണ്.












Click it and Unblock the Notifications