Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നം റോബിനാണോ? 'ബിഗ് ബോസ് കൊണ്ട് ഇപ്പോഴും ജീവിക്കുന്നവരുണ്ട്', റംസാന്റെ ഒളിയമ്പ്?

ബിഗ് ബോസ് കഴിഞ്ഞിട്ടും അത് കൊണ്ട് ജീവിക്കുന്ന കുറേ പേരുണ്ടെന്നും തനിക്ക് അതില്‍ താല്‍പര്യം ഇല്ലെന്നും മുന്‍ ബിഗ് ബോസ് താരവും നടനും നര്‍ത്തകനുമായ റംസാന്‍ മുഹമ്മദ്. റോബിന്‍ രാധാകൃഷ്ണനെ ഉന്നമിട്ടാണോ റംസാന്റെ വാക്കുകള്‍ എന്നാണ് ആരാധകരുടെ സംശയം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റംസാന്റെ പ്രതികരണം.

റംസാന്റെ വാക്കുകള്‍ ഇങ്ങനെ: '' ബിഗ് ബോസ് കൊണ്ട് ജീവിക്കുന്ന കുറേ പേരുണ്ട്. എത്രയോ സീസണ്‍ കഴിഞ്ഞിട്ടും അതുകൊണ്ട് ജീവിക്കുന്ന കുറേ മത്സരാര്‍ത്ഥികള്‍ ഉണ്ട്. അതിനോട് തനിക്ക് താല്‍പര്യം ഇല്ല. താന്‍ അവിടെ 100 ദിവസം നിന്നും, അവിടെ നിന്ന് ഇറങ്ങി. തന്റെ ആദ്യത്തെ പോസ്റ്റിന് മോശം കമന്റുകളും മോശം മെസ്സേജുകളുമെല്ലാം ലഭിച്ചിരുന്നു. അതിന് ശേഷം താന്‍ ഒരു ലൈവ് പോയി. നിങ്ങളിവിടെ ചീത്ത വിളിച്ചിരിക്ക്. ഞാന്‍ എന്റെ പരിപാടി നോക്കിയിട്ട് വരാം എന്ന് പറഞ്ഞു. അതിന് ശേഷം മോശമായിട്ട് ഒന്നും ഉണ്ടായിട്ടില്ല. തിരിഞ്ഞ് അതിന് അകത്തേക്ക് നോക്കേണ്ട ആവശ്യം തനിക്ക് ഉണ്ടായിട്ടില്ല.

Ramzan

ഞാനൊരു ലൈവ് പോവുക, അതിന് ആളുകള്‍ വന്ന് ചീത്ത പറയുക, പിന്നെ താന്‍ വീണ്ടും അതിന് പിറകേ പോവുക അതിന്റെ ആവശ്യമില്ല. അത് വിട്ട് കളയണം. അടുത്ത പരിപാടി നോക്കണം. ബിഗ് ബോസ് തന്റെ ജീവിതത്തിലെ ഒരു നല്ല ചാപ്റ്റര്‍ തന്നെയാണ്. 25 ദിവസം എന്ന് കരുതി പോയിട്ട് 100 ദിവസം കഴിഞ്ഞാണ് താന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത്.

ബിഗ് ബോസില്‍ കുറേ ഓര്‍മ്മകള്‍ ഉണ്ട്. ഓരോ ദിവസവും ഒരു നൂറു കണ്ടന്റ് ഉണ്ട്. ദില്‍ഷയുമായി ബന്ധപ്പെടുത്തി വരുന്ന കമന്റുകള്‍ക്ക് തങ്ങള്‍ രണ്ട് പേരും ശ്രദ്ധ കൊടുക്കാറില്ല. തുടര്‍ച്ചയായി ആരുടെ കൂടെ പെര്‍ഫോം ചെയ്താലും അത്തരം കമന്റുകള്‍ വരും.

ഞങ്ങള്‍ കുറച്ച് പേരുടെ ഒരു ഫ്രണ്ട്‌സ് ഗ്യാംഗ് ഉണ്ട്. അതില്‍ ഉളള ആളാണ് ദില്‍ഷ. നമ്മളൊക്കെ ചേട്ടന്മാരാണ്. നമ്മുടെ ഫ്‌ളാറ്റിന്റെ അടുത്താണ് അവള്‍ താമസിക്കുന്നത്. ഫ്രീ ആണെങ്കില്‍ പോയി കുറച്ച് റീല്‍സ് എടുക്കും. അത്രയേ ഉളളൂ. ദില്‍ഷ കുറച്ച് കളിചിരി തമാശക്കാരിയാണ്. അപ്പോള്‍ പ്രൊഫഷണലി താന്‍ കുറച്ച് സ്ട്രിക്ട് ആകാറുണ്ടെന്നും റംസാന്‍ പറഞ്ഞു.

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു റംസാന്‍. മത്സരത്തില്‍ നാലാം സ്ഥാനത്ത് ആയിരുന്നു റംസാന്‍ എത്തിയത്. ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് ഡാന്‍സര്‍ എന്ന നിലയ്ക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. റംസാന്‍ ഇപ്പോള്‍ സിനിമാഭിനയ രംഗത്തും സജീവമാണ്. ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ റൈഫിള്‍ ക്ലബ്ബില്‍ ശ്രദ്ധേയമായ വേഷം റംസാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+