'നീ ഞങ്ങളുടെ കാശ് വാങ്ങി തന്നില്ല, വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്'; ധർമ്മജനെതിരെ കമന്റ്,മറുപടി
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. നടൻ അരിസ്റ്റോ സുരേഷിനൊപ്പം താരം ഒരു ചിത്രം പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് നടനെതിരെ ഒരാൾ കമന്റിട്ടത്. ധർമ്മജന്റ് സ്ഥാപനായിരുന്ന ധർമൂസിന്റെ പേരിൽ താരം പറ്റിച്ചുവെന്നായിരുന്നു കമന്റ്. ഇതിത് താഴെയാണ് നടൻ മറുപടി നൽകിയത്.
വെളുപ്പിന് വന്നതാ എന്ന വരികളോടെയാണ് ധർമ്മജൻ ഫോട്ടോ പങ്കുവെച്ചത് ഇതിനെ താഴെ വിശാഖ് കാർത്തികേയൻ എന്നയാളാണ് കമന്റിട്ടത്. 'ഓർമയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ',എന്നായിരുന്നു കമന്റ്. ഇതിന് താഴെ ധർമ്മജൻ നൽകിയ മറുപടി ഇങ്ങനെ

'വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഞാനങ്ങനെ ഫെയ്സ്ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസ്സായി. എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല. നിങ്ങളുടെ കയ്യിന്ന് 5 രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റുമോ? ...എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു ... പക്ഷേ വിശ്വസിച്ചവർ ചതിച്ചു പേര് പോയത് എന്റെ ...'താരം പറഞ്ഞു.
ധർമ്മജനെ പിന്തുണച്ച് കൊണ്ട് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ഒരു തെളിവും ഇല്ലാതെ ഇത്തരത്തിലൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് വളരെ ഹീനമായ കാര്യമാണെന്നാണ് ചിലർ കുറിച്ചത്. തെളിവുണ്ടെങ്കിൽ നിയമപരമായി നീങ്ങുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
2018 ലായിരുന്നു കൊച്ചിയിൽ ധർമ്മൂസ് എന്ന പേരിൽ ഒരു ഫിഷ് ഹബ് ധർമ്മജൻ ആരംഭിച്ചത്. കടയുടെ ഫ്രാഞ്ചൈസി നൽകിയില്ലെന്ന പരാതിയിൽ നേരത്തേ താരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയിൽ നിന്നും 43 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു കേസ്. പായിപ്ര പുതുക്കാട്ടിൽ ആസിഫ് ആലിയാരുടെ പരാതിയിലായിരുന്നു കേസെടുത്തത്.












Click it and Unblock the Notifications