ബോളിവുഡില്‍ എട്ടു മണിക്കൂര്‍ ജോലി; ദീപിക പദുക്കോണിന് പിന്തുണയേറുന്നു: ജോലി സമയത്തില്‍ തര്‍ക്കം മുറുകുന്നു
ദീപിക പദുകോണിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ ബോളിവുഡില്‍ നിറഞ്ഞുനില്ക്കുന്നത്. സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും ദീപിക പദുകോണിനെ ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണം. നടിക്കെതിരെ സംവിധായകന് പേര് പറയാതെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു
പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ദീപികയെ ഒഴിവാക്കുന്നതിലേക്ക് നയിച്ചത്. ദീപികയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പിരിറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ ദീപികയെ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിവസം ആറു മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലം, അതിനു പുറമേ സിനിമയുടെ ലാഭ വിഹിതം എന്നിവയാണ് ദീപിക ആവശ്യപ്പെട്ടത്. ഈ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ സംവിധായകന് തയ്യാറായില്ല. തൊട്ടു പിന്നാലെ ബോളിവുഡ് നടി തൃപ്തിയെ നായികയായി പ്രഖ്യാപിക്കുകയും ചെയ്തു.
സ്പിരിറ്റ് സിനിമയുടെ കഥ ബോളിവുഡ് സിനിമ സെറ്റുകളില്‍ പിആര്‍ വര്‍ക്കര്‍മാരെ ഉപയോഗിച്ച് പ്രചരിപ്പിച്ചതായും സംവിധായകന് ആരോപിച്ചിരുന്നു. ചിത്രീകരണം 100 ദിവസത്തില്‍ കൂടുതല്‍ നീണ്ടാല്‍ അധിക പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ആരോപണങ്ങള്‍ക്കിടെ ദീപിക പദുകോണിനെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി. അടുത്തിടെ അമ്മയായ താരം ജോലി സമയം ആറുമണിക്കൂറാക്കി ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്ന് ഒരു വിഭാഗം ചോദിക്കുമ്പോള്‍ വിമര്‍ശനങ്ങളും കുറവല്ല. തന്റെ പ്രൊഫഷണലില്ലായ്മയെ മറയ്ക്കാന്‍ മാതൃത്വത്തെ ദീപിക ഉപയോഗിക്കുന്നു എന്നാണ് ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ദീപികയെ പിന്തുണച്ച് നടി അമലപോളാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അജയ് ദേവ്ഗണും എത്തി. കൈക്കുഞ്ഞുള്ള നടി കൃത്യമായ ജോലി സമയം ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ദീപികയെ പിന്തുണച്ച് അമല ചോദിച്ചത്. എട്ടു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മ കൃത്യമായ ഒരു ജോലി സമയം ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നാണ് അമലാ പോള്‍ ചോദിക്കുന്നത് അവരെ അണ്‍പ്രൊഫഷണല്‍ എന്ന് മുദ്രകുത്താന്‍ ആര്‍ക്കും അവകാശമില്ല.
കരിയറും അമ്മയെന്ന പദവിയും ബാലന്‍സ് ചെയ്തു മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടിയാണ് അവര്‍ അത്തരം ഒരു ആവശ്യം മുന്നോട്ടുവെച്ചതെന്ന് അമലാപോള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഡീസന്റ് ഷൂട്ടിംഗ് അവേഴ്സ് എന്ന് ഹാഷ് ടാഗിന് ഒപ്പമാണ് അമല കുറിപ്പിട്ടത്. അമലയുടെ പോസ്റ്റ് നിരവധി പേര് ഏറ്റെടുത്തിരുന്നു.
ഒരു അമ്മ എന്ന നിലയില്‍ ദീപികയുടെ ആവശ്യത്തെ നിരവധി പേരാണ് പിന്തുണച്ചിരിക്കുന്നത്. പിന്നാലെ ബോളിവുഡ് നടന് അജയ് ദേവ്ഗണും ദീപികയെ പിന്തുണച്ച് രംഗത്തെത്തി.
നല്ല സംവിധായകര്‍ ആണെങ്കില്‍ എട്ടു മണിക്കൂര്‍ ജോലി സമയം അംഗീകരിക്കുമെന്ന് അജയ് ദേവ്ഗണ് പ്രതികരിച്ചു. അമ്മമാരായ നടിമാരുടെ കാര്യത്തില്‍ മാത്രമല്ല എട്ടു മണിക്കൂര്‍ ഷിഫ്റ്റിന്റെ പ്രാധാന്യം ആളുകള്‍ മനസിലാക്കുകയും അതു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നുണ്ട്. സിനിമാ വ്യവസായം പതുക്കെയാണെങ്കിലും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നുണ്ട്. അത്തരം ആവശ്യങ്ങള്‍ വ്യക്തിഗതമാണെന്നും വ്യവസായം പൊതുവെ വ്യക്തിഗത ആവശ്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ ജോലി സമയത്തെ പിന്തുണയ്ക്കുന്നു എന്നാണ് അജയ് ദേവ്ഗണിന്റെ ഭാര്യ ബോളിവുഡ് നടിയുമായ കാജോള്‍ പ്രതികരിച്ചത്്.
എട്ടു മണിക്കൂര്‍ ഷിഫ്റ്റ് എന്നത് ഒരു പുരോഗമനപരമായ ആശയം എന്ന രീതിയിലാണ് ബോളിവുഡില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്, പ്രത്യേകിച്ച് ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ രാപ്പകല്‍ ഇടവേളകളില്ലാത്ത ഷെഡ്യൂളുകള്‍ പരിഗണിക്കുമ്പോള്‍.
സിനിമാ മേഖലയില്‍ ഒരു മാറ്റത്തിനുള്ള സൂചനയായും ഈ ചര്‍ച്ചകളെ ആളുകള്‍ കാണുന്നുണ്ട്. അജയ് ദേവ്ഗണും കാജോളും ഉള്‍പ്പെടെയുള്ളവര്‍ അതിനെ അനുകൂലിക്കുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ ഈ ഷിഫ്റ്റിന് അനുകൂലം എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു വ്യവസായം എന്ന നിലയില്‍ ചലച്ചിത്ര മേഖലയില്‍ ഇത്തരം ആവശ്യങ്ങള്‍ എങ്ങനെ അംഗീകരിക്കപ്പെടും എന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഏറെ നാളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അഭിനയത്തിലേക്ക് തിരികെ വരാന്‍ തയാറെടുക്കുമ്പോഴാണ് ദീപിക ഉന്നയിച്ച ആവശ്യങ്ങളുടെ പേരില്‍ അവര്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications