Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെൻസിൽ വന്ന അസീസിന് വിമർശനം; മമ്മൂക്കയെ മനപൂർവ്വം വലിച്ചിട്ടത്, പിന്തുണച്ചും കമന്റ്, ഒടുവിൽ മറുപടിയുമായി താരം

നിർമാതാവ് ജോർജിന്റെ മകളുടെ വിവാഹത്തിന് നടൻ അസീസ് നെടുമങ്ങാട് ബെൻസ് കാറിലെത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ താരത്തെ വിമർശിച്ച് കൊണ്ടുള്ള ധാരാളം കമന്റ് വന്നു. ഒരു ഓൺലൈൻ മാധ്യമം ആണ് വീഡിയോ പങ്കുവെച്ചത്. മമ്മൂക്കയെ പോലെ ബെൻസ് കാർ ഓടിച്ച് ജോർജേട്ടന്റെ മകളുടെ വിവാഹത്തിന് അസീസ് നെടുമങ്ങാട് എത്തിയപ്പോൾ എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് വീഡിയോയ്ക്ക് വിമർശനങ്ങൾ വരാൻ തുടങ്ങിയത്. അസീസിന് ഇത്രയും പൈസയൊക്കെ ആയോ എന്നൊക്കെയുള്ള കമന്റുകൾ വീഡിയോയ്ക്ക് വന്നിട്ടുണ്ട്. വിമർശനം രൂക്ഷമായോടെ ആ വീഡിയോയ്ക്ക് താഴെ അസീസ് തന്നെ കമന്റുമായി എത്തി. കാറിൽ വന്നത് ഇഷ്ടപെടാത്ത സഹോദരങ്ങളെ അത് എന്റെ കാർ അല്ല, ഒരു സുഹൃത്തിന്റെ കാർ ആണ്‌, ഇനി അതിന്റെ പേരിൽ ആരും എന്നെ ക്രൂശ്ശിക്കരുത് , എന്നാണ് അദ്ദേഹം മറുപടി നൽകിയത്. താരത്തിന്റെ കമന്റിനും നിരവധിപേർ മറുപടി നൽകിയിട്ടുണ്ട്.

azees

ഇപ്പൊൾ പലർക്കും സന്തോഷം ആയിക്കാണും ർ. ഇന്നത്ത കാലത്ത് കാർ ഒന്നും വലിയ സംഭവം അല്ല ആർക്കും പറ്റും പിന്നെന്താ ഇത്, നിങ്ങൾ ഇതാരെ ബോധിപ്പിക്കാൻ ആണ് അസീസേ പറയുന്നത്... ആളുകളുടെ നാവു ഒരിക്കലും അടങ്ങി ഇരിക്കില്ല..... നിങ്ങൾ നിങ്ങളെ തന്നെ ഇപ്പോഴും കുറച്ചുകാണല്ലേ, പഴയ കാലം അല്ല.. നിങ്ങളിപ്പോൾ വേറെ റേഞ്ച് ആണ്..... ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള നടനും ആണ് നിങ്ങൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനാണ് അസീസിനെതിരെ വിമർശനം ഉയരാൻ കാരണമെന്നാണ് ചിലർ‌ പറയുന്നത്. ഇങ്ങനെ ക്യാപ്ഷൻ ഇട്ടാലെ ഇതിൽ അസീസിന് കുറിച്ച് ആളുകൾ തെറി പറയും ഇതാണ് ഉദ്ദേശം, മമ്മൂക്കാനെ പോലെ കാറിൽ എന്ന ക്യാപ്ഷൻ എന്തിനാണ്,

അസീസ്ക്ക ലോകം അറിയുന്ന നല്ലൊരു നടൻ ആണ് പുള്ളി കാറിലോ പ്ലെനിലോ വരും, മമ്മൂക്കയെ പോലെ എന്ന് ക്യാപ്ഷൻ ഇട്ട ആളോട് ആണ് ചോദിക്കേണ്ടത്. അല്ലാതെ ആ കലാകാരനെ ചീത്ത വിളിക്കുന്നത് ശരിയല്ല. പുള്ളി ഇട്ട കമന്റ് ഒന്ന് എല്ലാവരും ഒന്ന് നോക്ക്. എന്നിട്ട് കമന്റ് ഇട്, എന്നിങ്ങനെ പോകുന്നു കമന്റുകൾ‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+