പേളി പങ്കെടുത്ത ബിഗ് ബോസ് സീസണിലേക്ക് വിളിച്ചിരുന്നു; പോകാതിരുന്ന കാരണം പറഞ്ഞ് ആദിൽ
നടനെന്ന നിലയിലും അവതാരകനെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ആളാണ് ആദിൽ ഇബ്രാഹിം. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ആദിൽ ശ്രദ്ധിക്കപ്പെടുന്നത്. പേളി മാണിക്കൊപ്പമാണ് ആദിൽ അവതാരകനായി എത്തിയത്. പേളി - ആദി കോമ്പോയ്ക്ക് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഈ റിയാലിറ്റ ഷോയ്ക്ക് പിന്നാലെ അച്ചായൻസ് , ലൂസിഫർ എന്നിങ്ങനെയുള്ള സിനിമകളിൽ ആദിൽ അഭിനയിച്ചു.
നിലവിൽ എമ്പുരാനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ആദിൽ . ഇപ്പോൾ ആദിലിന്റെ ഒരു അഭിമുഖമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഡി ഫോർ ഡാൻസിലെ അനുഭവങ്ങളെക്കുറിച്ചൊക്കെ ആദിൽ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. സൈന പ്ലസിനോടാണ് താരം മനസ്സ് തുറന്നത്.

ബിഗ് ബോസിൽ തന്നെ ക്ഷണിച്ചിരുന്ന കാര്യവും, എന്തുകൊണ്ടാണ് പോകാതിരുന്നതെന്നും ആദിൽ പറയുന്നുണ്ട്. ബിഗ് ബോസിന്റെ പുതിയ സീസണെക്കുറിച്ചുള്ള സംസാരം സജീവമായി നടക്കുന്നതിന് ഇടയിലാണ് ആദിൽ നേരത്തെ തന്നെ ബിഗ് ബോസിലേക്ക് വിളിച്ചിരുന്നുവെന്ന് പറയുന്നത്.
തനിക്ക് ഏറ്റവും അധികം ആരാധകരെ തന്നത് ഡി ഫോർ ഡാൻസ് ആണ് എന്നാണ് ആദിൽ പറയുന്നത്. ഫ്ലോറിലിട്ട് ഓടിച്ച് തന്റെ മുടിയൊക്കെ വെട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മൊത്തത്തിൽ തമാശകലർന്ന പരിപാടിയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സിനിമയുമായി ബന്ധം ഉണ്ടാക്കി തന്നത് ഡി ഫോർ ഡാൻസ് ആയിരുന്നുവെന്നും പേളി നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നുവെന്നും ആദിൽ പറഞ്ഞു. പ്രസന്ന മാസ്റ്റർ ഉൾപ്പെടെയുള്ള ജഡ്ജസിനോട് നല്ല ബഹുമാനമുണ്ട് , എന്നാൽ അതൊന്നും കാണിക്കാെയുള്ള പരിപാടിയാണ് അവിടെ ചെയ്യാൻ ശ്രമിച്ചതെന്നും ആദിൽ പറഞ്ഞു.
പേളി പങ്കെടുത്ത് ബിഗ് ബോസ് സീസണിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നാണ് ആദിൽ പറഞ്ഞത്. ഇപ്പോഴും തന്നെ കൊണ്ട് അത് പറ്റുമെന്ന് തോന്നുന്നില്ലെന്നും ആദിൽ പറഞ്ഞു. പേളി പോയത് കൊണ്ട് അവൾക്ക് വേറെ ലെവലിൽ ഒരു ജീവിതമായി. എനിക്ക് പറ്റുന്ന ഷോ അല്ല, അത്.
എത്ര ചിരിച്ച് സംസാരിക്കുന്ന ആളാണ് എങ്കിലും എന്നെ ചാെറിഞ്ഞാൽ ഞാനും ചാെറിയുമല്ലോ. അങ്ങനെ ദേഷ്യമൊക്കെയുള്ള ആളാണ് ഞാൻ. ഇപ്പോഴും എനിക്ക് അതിൽ ഖേദമൊന്നുമില്ല. കാരണം ബിഗ് ബോസ് ചിലപ്പോൾ എനിക്ക് പറ്റുന്നതാവില്ല, ആദിൽ പറഞ്ഞു.












Click it and Unblock the Notifications