Get Updates
Get notified of breaking news, exclusive insights, and must-see stories!

'എങ്ങനെ പറയണമെന്നറിയില്ല, പക്ഷേ പറയാതെ പറ്റില്ല'; ഒളിപ്പിച്ചുവെച്ച അക്കാര്യംവെളിപ്പെടുത്തി കുക്കുവും ദീപയും

ഡി ഫോർ ഡാൻസിസ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രണയ വിവാഹമായിരുന്നു കുക്കുവിന്റേത്. കുക്കുവിന്റെ ഭാര്യ ദീപ പോളാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് സഫലമായ കാര്യമാണ് കുക്കു പറയുന്നത്. തങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഇത് എന്തായാലും സന്തോഷം നൽകുമെന്ന് തങ്ങൾക്ക് അറിയാം എന്ന് കുക്കു വീഡിയോയിൽ പറയുന്നുണ്ട്. തങ്ങൾ ഭയങ്കര ഹാപ്പിയാണെന്നും കുക്കു പറയുന്നു.

നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് ഇത് എന്തായാലും സന്തോഷം നൽകും എന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ഭയങ്കര എക്സൈറ്റഡ് ആണ്. നമ്മൾ നല്ല ഹാപ്പിയാണ്, നിങ്ങളും ഹാപ്പി ആകും. ഞങ്ങൾക്ക് ഇത് എങ്ങനെ പറയണം എന്നറിയില്ല. പക്ഷേ പറയാതെ പറ്റില്ല. നമ്മുടെ സന്തോഷം അറിയാൻ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്.

d4 hukkuu

അവരുടെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം കൂടിയാണ്. ഒരുപാട് ആളുകൾ രണ്ടാഴ്ചയായി ചോ​ദിക്കുന്നുണ്ട്. ദുബായിൽ എന്താണ്, ഇവിടെ എന്തിനാണ് ചുറ്റിത്തിരിയുന്നത് എന്നൊക്കെ നിങ്ങൾക്ക് അറിയാം എങ്കിലും ഞങ്ങൾ പറയാം. പിറന്നാൾ ദിനത്തിൽ തന്നെ അനൗൺസ് ചെയ്യണമെന്ന ആ​ഗ്രഹം ഉണ്ടായിരുന്നു. ഇത് ഞങ്ങളുടെ രണ്ടാളുടെയും സ്വപ്നം തന്നെയാണ്. ദുബായിൽ ആണ് നമ്മൾ ഇപ്പോൾ ഉള്ളത്. കെ സ്വാകാഡ് ഇങ്ങനെ ആയതിൽ അതിന്റെ ഫുൾ ക്രെഡിറ്റും അതി‌ലെ കുട്ടികളും അവരുടെ കുടുംബം ആണ്.

ഞങ്ങളുടെ സ്വപ്നങ്ങൾ ഒരുമിച്ചെത്തിയപ്പോൾ നമ്മുടെ യാത്ര കൂടുതൽ ഉയരത്തിലേക്ക് എത്തുന്നു. ​ഗർഭിണി ആണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. അതൊന്നും അല്ല. കെ സ്ക്വാഡിനെ ഞങ്ങൾ ഇന്റർനാഷണൽ ബ്രാന്റ് ആക്കി മാറ്റിയിരിക്കുന്നു. ഞങ്ങൾ‌ ഇത് ആയിരുന്നു ഇത്ര നാൾ ഒളിപ്പിച്ച് വെച്ചത്. ഇത് ഞങ്ങളെ സംബന്ധിച്ച് കൊണ്ട് ഒരിക്കലും ചെറിയ കാര്യമല്ല.

‌വളറെ ചെറിയ സ്റ്റേജിൽ നിന്നും ഇത്രയും അടിപൊളി ആയിട്ട് നമ്മളെ എത്തിച്ചതിൽ കെ സ്വാഡിലെ നിങ്ങൾക്കും ഒരുപാട് പങ്കുണ്ട്യ നാല് വർഷമായി കൊച്ചിയിൽ എത്തിയിട്ട്. കേരളത്തിൽ മറ്റുള്ള സ്ഥലങ്ങളിൽ എന്നതിൽ ഉപരി ഇന്റർനാഷണൽ എന്ന ചിന്ത ഒരു സ്വപ്നം ആയിരുന്നുവെന്നും ദുബായിൽ എവിടെയാണ് എങ്ങനെ എന്ന് ‍പിന്നാലെ പറയാമെന്നും ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ടെന്നും കുക്കു പറയുന്നു. ദീപയുടെ പിറന്നാൾ ദിനം ആയത് കൊണ്ട് ഇത് അനൗൺസ് ചെയ്തു എന്നുമാത്രമാണെന്നും ദുബായിലെത്തിയപ്പോൾ ആകെ മിസ് ചെയ്യുന്നത് കൊച്ചിയിലെ സ്ഥാപനം ആണെന്നും കുക്കു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+