Get Updates
Get notified of breaking news, exclusive insights, and must-see stories!

കുക്കുവിന് കൊച്ചിയിലും ദുബായിലും വീടുകളുണ്ടോ? വൻ റിച്ചാണോ, വീഡിയോയ്ക്ക് പിന്നാലെ ചോ​ദ്യങ്ങൾ

കുക്കുവും ഭാര്യ ദീപയും പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്. സോഷ്യൽ മീഡിയിയിൽ ധാരാളം ആരാധകർ ഇവർക്കുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയത്. മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയാണ് കുക്കുവിന് ആരാധകരെ നേടിക്കൊടുത്തത്. ദീപ സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് രണ്ട് പേരും ഒന്നായി. ഇപ്പോൾ പ്രശ്നങ്ങളെല്ലാം തീർന്ന് വീട്ടുകാരുമായി നല്ല സ്നേഹത്തിലാണ്.

ഇവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം കരിയറിൽ ഉയർച്ച കൊണ്ടുവരികയും ചെയ്തു. യൂട്യൂബിലൂടെയാണ് തങ്ങളുടെ വിശേഷങ്ങൾ താരങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഡി കെ ടെയിൽസ് എന്ന പേരിലുള്ള യൂട്യൂബ് ചാനൽ ഇവർക്കുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഈ ചാനലിലൂടെ അറിയിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ ആ​ഗ്രഹം നടന്നത് കുക്കുവും ദീപയും അറിയിച്ചിരുന്നു. ദുബായിൽ നൃത്ത വിദ്യാലയം തുടങ്ങിയ കാര്യമാണ് ദീപയും കുക്കുവും അറിയിച്ചത്.

kukku

കൊച്ചിയിൽ നൃത്ത വിദ്യാലയം തുടങ്ങിയപ്പോൾ തന്നെ ഇവരുടെ ആ​ഗ്രഹമായിരുന്നു ജി സി സിയിലും നൃത്ത വിദ്യാലായും തുടങ്ങണമെന്ന്. ദുബായിൽ നൃത്ത വിദ്യാലയം തുടങ്ങിയതോടെ അതിന്റെ തിരക്കുകളിലാണ് രണ്ടാളും. ഇവരെ നാട്ടിൽ കാണാതായതോടെ ഇരുവരും നാട് വിട്ടോ എന്ന് ആരാധകർ ചോദിച്ചിരുന്നു. നാട് വിട്ടതല്ല സ്കൂളിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ദുബായിൽ നിൽക്കേണ്ടി വരുമെന്നാണ് ഇരുവരും പറഞ്ഞത്.

അടുത്തെ ദുബായിൽ ഇവർ താമസിക്കുന്ന വീടിന്റെ ഹോം ടൂർ വീഡിയോ ഇവർ കാണിച്ചിരുന്നു. ഇതോടെ കുക്കുവിനും ദീപയ്ക്കും ദുബായിലും കൊച്ചിയിലും വീടുണ്ടോ, രണ്ട് പേരും വലിയ പണക്കാരാണല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നിരുന്നു. എന്നാൽ ഇത് ഇവരുടെ സ്വന്തം വീടല്ല, വാടക വീട്ടിലേക്കാണ് താത്ക്കാലത്തേക്ക് താമസം മാറിയത്.

കൊച്ചിയിലെ ഹോം ടൂർ വീഡിയോ പങ്കിടാൻ നിരവധി ആളുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ആ വീട് വിടേണ്ടി വന്നു. അപ്പോൾ ഈ വീടിന്റെ എങ്കിലും കാണിക്കാം എന്ന് വെച്ചു. അങ്ങനെയാണ് ദുബായിലെ വീടിന്റെ വിശേഷം ഇവർ കാണിച്ചത്.

ഡാൻ‌സർ എന്നതിന് പുറമെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കുക്കു. ഹണി ബീ, നീലി, അഡാർ ലവ്, കളി, സകലകലാശാല തുടങ്ങിയ സിനിമകളിൽ കുക്കു അഭിനയിച്ചിരുന്നു. ഉടൻ പണം എന്ന പരിപാടിയുടെ അവതാരകനായും എത്തിയിരുന്നു. ദീപ ഇൻസ്റ്റ​ഗ്രാം റീൽസ് ചെയ്യാറുണ്ട്. സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്കിഷ്ടമാണ് എന്നാണ് ദീപ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+