വിവാഹത്തിന്റെ സമയത്ത് ഇരുവീടുകളിലും വലിയ വിഷയങ്ങൾ ഉണ്ടായിരുന്നു; മനസ്സുതുറന്ന് കുക്കുവും ദീപയും
കുക്കുവിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല, ഡാൻസ് റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് കുക്കു. കുക്കുവിന്റെയും ദീപയുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹസമയത്ത് പല പ്രശ്നങ്ങളും ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കുക്കുവും ദീപയും. മൈൽസ്റ്റോൺ മീഡിയയോടാണ് ഇവർ മനസ്സ് തുറക്കുന്നത്.
പത്ത് വർഷമായി തങ്ങൾ ഒരുമിച്ചിട്ടെന്നും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സോൾവ് ചെയ്ത് മുൻപോട്ട് പോകുമ്പോഴാണ് ആ ലൈഫിന് ഭംഗി ഉണ്ടാവുകയെന്നും കുക്കുവും ദീപയും പറയുന്നു. അത് തങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടെന്നും ഇവർ പറയുന്നു. പരസ്പരം ഉള്ള അണ്ടർസ്റ്റാന്റിംഗ് ആണ് തങ്ങളുടെ ലൈഫിന്റെ ഭംഗിയെന്നാണ് കുക്കു പറയുന്നത്.
കുക്കുവിന് ആൻഡ്രോ പോർമോഫിസം ( ഒറ്റയ്ക്ക് ഇരുന്ന് സംസാരിക്കുന്ന രീതി) ഉണ്ടോ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അത് എല്ലാവർക്കും ഉള്ള സംഭവം ആണല്ലോ കുക്കു അത് ഇടയ്ക്ക് ചെയ്യാറുണ്ടായിരുന്നു. ആദ്യമൊക്കെ ഞാൻ ചെന്ന് നോക്കുമായിരുന്നു. പിന്നെയാണ് തന്നെയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലായത് എന്നാണ് ദീപ പറഞ്ഞത്. നല്ലൊരു ബിസിനസ്സ് മാനാണ് കുക്കുവെന്നും ആരെയും കൺവീൻസ് ചെയ്യാൻ കുക്കുവിന് അറിയാമെന്നും അതാക്കെ തന്നെ ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ടെന്നും ദീപ പറയുന്നു.
വിവാഹം കഴിഞ്ഞ സമയത്ത് ഒരു കുഞ്ഞിക്കാൽ കണ്ടാൽ എല്ലാം ഓക്കേ ആകുമെന്ന് ആളുകൾ പറയുമായിരുന്നു.,എന്നാൽ എന്റെ ഈ കാൽ കണ്ടിട്ട് ഓക്കേ ആയാൽ മതി എന്നായിരുന്നു തങ്ങളുടെ തീരുമാനം എന്ന് ഇരുവരും തമാശയായി പറഞ്ഞു. വിവാഹത്തിന്റെ സമയത്ത് ഇരുവീടുകളിലും വലിയ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ഓക്കേയായി കുക്കുവും ദീപയും പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം അപ്പച്ചനോട് പള്ളിയിൽ വെച്ചാണ് സംസാരിക്കുന്നതെന്നും താൻ അങ്ങോട്ട് കയറിയാണ് സംസാരിച്ചത് എന്നും ദീപ പറയുന്നു. ഒരു സെന്റിമെന്റ്സ് മൂഡ് ഒന്നും ഉണ്ടായില്ല. എന്നെ ഒന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ വെച്ച മൊമന്റ് ഉണ്ടായി.
അതിൽ അപ്പച്ചന്റെ സ്നേഹം എനിക്ക് പൂർണമായും മനസ്സിലായി. പിന്നീട് ക്രിസ്മസ് ആയപ്പോൾ താൻ വീട്ടിലേക്ക് പോയെന്നും കുക്കുവിനെ തന്നെക്കാൾ ഇഷ്ടമാണെന്നും ദീപ പറയുന്നു. ആദ്യം വീട്ടിൽ ചെന്നപ്പോൾ മറ്റൊരു ലോകത്ത് എത്തിയപോലെ ആയിരുന്നു. എന്നാൽ അവിടെ ഉള്ളവർ എല്ലാം തന്നെ കംഫർട്ട് സോണിലേക്ക് എത്തിച്ചുവെന്ന് കുക്കു പറഞ്ഞു.












Click it and Unblock the Notifications