അതിനു ശേഷം ഡാഡി ഞങ്ങളോട് സംസാരിച്ചിട്ടില്ല; റോഡില്‍ നിന്ന് കരയുകയായിരുന്നു രക്ഷിക്കണേ എന്ന് പറഞ്ഞ്
മലയാളി പ്രേക്ഷകരെ ആകെ വേദനിപ്പിച്ച സംഭവമായിരുന്നു ഷൈന്‍ ടോം ചാക്കോയ്ക്കും കുടുംബത്തിനും ഉണ്ടായ അപകടം. തമിഴ്നാട്ടില്‍ ഉണ്ടായ കാറപകടത്തില്‍ ഷൈന്റെ പിതാവ് സിപി ചാക്കോ മരണപ്പെട്ടിരുന്നു. ഷൈനും അമ്മ മരിയയ്ക്കും സഹോദരനും അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിതാവിന്റെ സംസ്കാരച്ചടങ്ങില്‍ കണ്ണീരോടെ നിന്ന ഷൈനെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ഷൈനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ആ പിതാവിന്റെ ശ്രമങ്ങള്‍ക്ക് പ്രേക്ഷകരും സാക്ഷികളാണ്.പല വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും മകനെ ചേര്‍ത്തുനിര്‍ത്തി കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്.

ഷൈന്റെ ചികിത്സാര്‍ത്ഥം ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. തന്നെക്കുറിച്ച് എപ്പോഴും ആലോചിച്ചു കൊണ്ടിരുന്ന ഡാഡിയുടെ വേര്‍പാട് ഷൈന്‍ വലിയ ആഘാതം ആയിരുന്നു. ഷൈനും അമ്മയും ചികിത്സയില്‍ തുടരുകയായിരുന്നു. ഇപ്പോഴിതാ ജൂണ്‍ ആറിന് നടന്ന അപകടത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ദ ക്യു സ്റ്റുഡിയോയുമായി ആദ്യമായി പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍: 'പിന്നാലെ' എന്ന സിനിമ ചെയ്യുന്നതിനിടെയാണ് ബെംഗളുരുവില്‍ റീഹാബിന് പോകുന്നത്. ഇപ്പോള്‍ റീഹാബ് അഡിക്ഷനാണ്. അങ്ങോട്ട് പോകുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ഇപ്പോള്‍ വിഡ്രോവല്‍ സിംറ്റംസിന്റെ ഭാഗമാണോ എന്നറിയില്ല, രാത്രി ഇടയ്ക്കിടെ എഴുന്നേറ്റ് ബിസ്ക്കറ്റ് കഴിക്കുന്ന ശീലമുണ്ട്. നേരത്തെ ചെയ്തിരുന്നത് സിഗരറ്റ് വലി ആയിരുന്നു. അതിനു പകരമായി തുടങ്ങിയ ശീലമാണ് ബിസ്ക്കറ്റോ അങ്ങനെ എന്തെങ്കിലും കഴിക്കുന്നത്.
അപകടം ഉണ്ടായ അന്ന് രാത്രി ബാക്ക് സീറ്റിലാണ് കിടന്നിരുന്നത്. ഇടയ്ക്കിടയ്ക്ക് ഞാന്‍ എഴുന്നേല്ക്കുമ്പോള് ഡാഡിയോട് ബിസ്ക്കറ്റ് ചോദിക്കും. ഡാഡി എനിക്ക് ബിസ്ക്കറ്റ് തരും. ഡാഡി രണ്ടു മൂന്ന് പ്രാവശ്യം ബിസ്ക്കറ്റ് തന്നു. പിന്നീട് ഞാന്‍ ഉണരുമ്പോള്‍ വണ്ടി ഇടിച്ചു കിടക്കുകയാണ്. പിന്നീട് ഡാഡി ഞങ്ങള്‍ ആരുമായി സംസാരിച്ചിട്ടില്ല. മമ്മി ചോദിക്കുന്നുണ്ട് നമ്മള് എന്തിനാണ് ഈ റോഡില്‍ കിടക്കുന്നത്. എങ്ങോട്ടാണ് പോകുന്നതെന്നൊക്കെ.
അനിയന് മുന്നിലാണ് ഇരുന്നിരുന്നത്. ഞാന്‍ റീഹാബിന്റെ മരുന്നുകള്‍ കഴിക്കുന്നതിനാല്‍ നേരത്തെ കിടന്നുറങ്ങുന്ന ശീലമുണ്ട്. ഞാന്‍ ഉറങ്ങാന്‍ വേണ്ടി ഡാഡി വേറെ ആളെ കൊണ്ട് വണ്ടി ഓടിക്കും. എന്നോട് വണ്ടിയോടിക്കാന്‍ പറയാറില്ല. അനിയന് ജോ കുട്ടന് ഒരു പോറലു പോലും പറ്റിയിട്ടില്ല. എന്താണ് ഇവനിങ്ങനെ നടക്കുന്നത് എന്ന് ഞാന്‍ വിചാരിച്ചു. ഇനി നടന്നു പോകുന്ന വഴി കുഴഞ്ഞു വീഴുമോ അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു. കാരണം വണ്ടി അതുപോലെ തകര്‍ന്നു കിടക്കുകയാണ്.
ഞാന്‍ ഡാഡിയെ വിളിച്ചിട്ട് ഡാഡി റെസ്പോണ്ട് ചെയ്യുന്നില്ല. ജോയും പാച്ചുവും കൂടി ഞങ്ങളെ വാരിക്കെട്ടി ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്.
ആദ്യമായിട്ടാണ് ഒരു ആക്സിഡന്റ് ഞാന്‍ നേരിടുന്നത്. ഇതുവരെ ആക്സിഡന്റ് എന്ന് പറഞ്ഞാല്‍ എനിക്കത് ഒരു കാഴ്ച മാത്രമായിരുന്നു. മറ്റുള്ളവരുടെ അച്ഛന് മരിക്കുക, അമ്മ മരിക്കുക എന്നൊക്കെ പറയുന്നത് എനിക്ക് ഒരു വാര്‍ത്ത മാത്രമായിരുന്നു. അന്നത്തെ രാത്രി ഞാന്‍ റോഡില്‍ നിന്ന് കരയുകയായിരുന്നു. ആരെങ്കിലും രക്ഷിക്കണേ, ഹോസ്പിറ്റലില്‍ എത്തിക്കണേ എന്നു പറഞ്ഞ്.
ഇപ്പോഴത്തെ ദിനചര്യ രാവിലെ എഴുന്നേല്ക്കുക, ഫിസിയോ ചെയ്യുക. കൈയ്യിലിട്ട സ്റ്റിച്ച് എടുക്കാന്‍ പോയിരുന്നു. കൈയുടെ പിന്നിലായതിനാല്‍ എനിക്ക് കാണാന്‍ പറ്റില്ല. ഒരു 10 സ്റ്റിച്ച് എടുക്കാന്‍ ഉണ്ടാകും അല്ലേ എന്ന് ചോദിച്ചു. 10, 30 സ്റ്റിച്ച് ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ഡോക്ടര്‍ ഫോട്ടോ എടുത്ത് കാണിച്ചു തന്നു.
മമ്മിയുടെ ഇടുപ്പ് ഡിസ്ലൊക്കേറ്റ് ചെയ്തിരുന്നു. അതിനുള്ള ചികിത്സ തുടരുകയാണ്. അനിയനും ബെല്‍റ്റ് ഇട്ടതു മൂലമുള്ള ചെറിയ പ്രശ്നങ്ങളുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബെല്‍റ്റ് ഇട്ടതുകൊണ്ടുള്ള ചില പ്രശ്നങ്ങള്‍ ഉണ്ടായി.നെഞ്ചുവേദനയൊക്കെ ഉണ്ടായി. അത് കുറച്ചുകഴിഞ്ഞ് മാറും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications