ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദ റഹ്‌മാന്; ചരിത്രനിമിഷമെന്ന് അനുരാഗ് ഠാക്കൂര്‍
ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത നടി വഹീദ റഹ്‌മാന്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് വഹീദ റഹ്‌മാന് പുരസ്‌കാരം സമര്‍പ്പിക്കുന്നത് എന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കിയ സമയത്ത് തന്നെ വഹീദ റഹ്‌മാന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാര്‍ക്ക് ലഭിക്കുന്ന ആദരവാണ് എന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരമാണ് വഹീദ റഹ്‌മാന്‍. ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ വഹീദ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും വഹീദക്ക് കഴിഞ്ഞു. തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ ജനിച്ച വഹീദ റൊജലൂ മറായി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പ്യാസ, കാഗസ് കെ ഫൂല്‍, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔര്‍ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
50 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ ചിത്രങ്ങള്‍ ചെയ്തു. 2009 ല്‍ പുറത്തിറങ്ങിയ ഡല്‍ഹി 9 ആണ് അവസാന ചിത്രം. 1960 കൡ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള രണ്ടാമത്തെ നടിയായിരുന്നു വഹീദ റഹ്‌മാന്‍. അക്കാലത്ത് ഒരു സിനിമക്ക് ഏഴ് ലക്ഷം രൂപ വരെ വഹീദക്ക് ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായാണ് വഹീദ റഹ്‌മാന്‍ അറിയപ്പെടുന്നത്.
1971 ല്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. രേഷ്മ ഒാര്‍ ഷേര എന്ന ചിത്രത്തില െഅഭിനയത്തിനായിരുന്നു പുരസ്‌കാരം. ഫിലിം ഫെയര്‍ അവാര്‍ഡും ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്്റ്റിവല്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 1972 ല്‍ പദ്മശ്രീയും 2011 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.












Click it and Unblock the Notifications